Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Social News

കാത്തിരിപ്പിന് വിട: ആലപ്പുഴ ജിംഖാന ഒടിടിയിലേക്ക്!

സിനിമാപ്രേമികൾ ഒടിടി റിലീസിനായി ഏറെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു നസ്ലിൻ പ്രധാന കഥാപാത്രമായി എത്തിയ ആലപ്പുഴ ജിംഖാന. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എന്ന വാർത്തയാണ് പുറത്ത് വരുന്നത് . സോണി ലൈവിലൂടെ ഈ മാസം 13 നാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.ആഗോളതലത്തില്‍ 70 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം സ്‌പോര്‍ട്‌സ്-കോമഡി വിഭാഗത്തിലുള്ള ഒരു ചിത്രം കൂടിയാണ്. പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഖാലിദ് റഹ്മാന്‍, ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേർന്ന് […]
Read more

ഛത്തീസ്ഗഡിൽ സുരക്ഷാ സേന നടത്തിയ വെടിവെപ്പിൽ രണ്ട് നക്സലുകൾ കൂടി കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിൽ: ബിജാപുർ ജില്ലയിലെ നാഷണൽ പാർക്ക് ഏരിയയിലെ വനമേഖലയിൽ നടന്ന നക്സൽ വിരുദ്ധ ഓപ്പറേഷനിൽ സുരക്ഷാ സേന രണ്ട് നക്സലുകളെ കൂടി വധിച്ചു. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ കൊല്ലപ്പെട്ട നക്സലുകളുടെ എണ്ണം നാലായി. ഇതിൽ രണ്ട് മാവോയിസ്റ്റ് നേതാക്കൾ ഉൾപ്പെടുന്നു. ഈ ആഴ്ച ആദ്യം ആരംഭിച്ച ഓപ്പറേഷനിൽ, ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ നേതാവായ സുധാകർ 45 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന ഭാസ്‌കർ റാവു എന്നിവരാണ് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കൾ. അതേസമയം […]
Read more

സ്ത്രീകള്‍ ദേവതകളാണ്, അവര്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കരുത് : ബിജെപി നേതാവ്

ന്യൂഡൽഹി : ശരീരം മുഴുവൻ വെളിവാക്കുന്ന വസ്ത്രം ധരിക്കുന്ന സ്ത്രീകളെ തനിക്ക് ഇഷ്ടമല്ലെന്നും അവരോടൊപ്പം ഫോട്ടോ എടുക്കാൻ താൻ വിസമ്മതിക്കുന്നുവെന്നും മധ്യപ്രദേശ് മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കൈലാഷ് വിജയവർഗിയ .അത്തരം വസ്ത്രധാരണം ഇന്ത്യൻ സംസ്ക്കാരത്തിന് യോജിച്ചതല്ലെന്നും , ഇന്ത്യൻ സ്ത്രീകളെ ദേവതകളായാണ് കാണുന്നുതെന്നും വിജയവർഗിയ പറഞ്ഞു.എന്നാൽ സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് വിജയ്‌വർഗീയ അഭിപ്രായം പറഞ്ഞു വിമർശിക്കപ്പെടുന്നത് ഇതാദ്യമായല്ല .2024-ലും സമാന രീതിയിൽ ഇദ്ദേഹം ഒരു പരാമർശം ഉന്നയിച്ചിരുന്നു. അന്ന്, “മോശമായ വസ്ത്രധാരണം” ചൂണ്ടിക്കാട്ടി സ്ത്രീകളെ രാമായണത്തിലെ ശൂർപ്പണഖയുമായി […]
Read more

മനുഷ്യത്വത്തിന്റെ മറ്റൊരു ഉദാഹരണം! സഹോദരന്റെ സ്ഥാനത്ത് നിന്ന് സിഒ എസ്പി മുതൽ എഎസ്പി വരെ ഭാഗമായ കല്യാണം

ഉത്തർപ്രദേശ്‌ : മനുഷ്യത്വത്തിന്റെ മറ്റൊരു ഉദാഹരണം കൂടി സംഭവിച്ചിരിക്കുകയാണ് ഉത്തർപ്രദേശ്‌ ഗോണ്ടിയിൽ. ഇനി എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകണം എന്നറിയാതെ പകച്ചുനിന്നു ഒരു കുടുംബത്തിന് കൈത്താങ്ങായി മാറിയാണ് ഇവിടെ ഉത്തർപ്രേദേശ് പോലീസ് മനുഷ്യത്വത്തിന്റെ മറ്റൊരു ഉദാഹരണമായി മാറിയത്. സഹോദരന്റെ കൊലപാതകത്തിന് ശേഷം പെൺകുട്ടിയുടെ വിവാഹത്തിൽ നിന്ന് പിന്മാറിയ വരന്റെ വീട്ടുകാരെ അനുനയിപ്പിച്ച് , ഈ ഒരു വിവാഹത്തിന്റെ പ്രധാന പങ്കു വഹിച്ചതും യൂപി ഗോണ്ടിയിലെ പോലീസ് ഡിപ്പാർട്മെന്റാണ്.ഏപ്രിൽ 24 ന്, വിവാഹത്തിന് രണ്ട് ദിവസം മുൻപായിരുന്നു വധു […]
Read more

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ വധഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ

ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ വധഭീഷണി മുഴക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഗാസിയാബാദിൽ നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗാസിയാബാദിലെ പോലീസ് കൺട്രോൾ റൂമിലേക്ക് ഇയാൾ വിളിച്ച് മുഖ്യമന്ത്രിക്ക് നേരെ വധ ഭീഷണി മുഴക്കിയത്. ഇതിന് പിന്നാലെ തന്നെ ഗാസിയാബാദ് പോലീസ് ഡൽഹി പോലീസിനെ അറിയിച്ചിരുന്നു, ഭീഷണിയെത്തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷയും കർശനമാക്കിയിരുന്നു. തുടർന്ന് സംയുക്തമായ അന്വേഷണത്തിനിടെയാണ് പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു എന്നാൽ ചോദ്യം ചെയ്യലിനിടെ ഇയാൾ മദ്യലഹരിയിലാണ് വധഭീഷണി […]
Read more

സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകകളാണ് ഓരോ ബക്രീദ് ആഘോഷവും; ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ബക്രീദ് ആശംസകള്‍ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘ലോക മുസ്ലീങ്ങളുടെ പരിശുദ്ധ ആഘോഷമായ ബക്രീദ് മലയാളികളുടെ ബലി പെരുന്നാള്‍ അല്ലെങ്കില്‍ വലിയ പെരുന്നാള്‍ ആണ്. വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ പരിസമാപ്തിയായ ബക്രീദ് മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്‌കാരം ത്യാഗമാണെന്ന് ഓര്‍മിപ്പിക്കുന്ന ദിനം’ കൂടിയാണെന്ന് മുഖ്യമന്ത്രി സന്ദേശത്തില്‍ പറഞ്ഞു. കൂടാതെ ത്യാഗത്തിന്റെയും സഹനത്തിന്റേയും ആത്മസമര്‍പ്പണത്തിന്റെയും സ്മരണ പുതുക്കിക്കൊണ്ട് നാം ബക്രീദ് ആഘോഷിക്കുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകകളാണ് ഓരോ ബക്രീദ് ആഘോഷവും. […]
Read more

പിടിമുറുക്കി കോവിഡ്; ഇന്ത്യയിലെ കോവിഡ് -19 കേസുകൾ 5,000 കടന്നു

ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. സജീവ കേസുകളുടെ എണ്ണം 5,364 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 764 പുതിയ കേസുകളും നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തതായും വാർത്തകൾ പുറത്ത് വന്നിരുന്നു . കേരളത്തിലാണ് രോഗബാധിതർ കൂടുതൽ. ഒരു ദിവസം കൊണ്ട് തന്നെ 192 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഗുജറാത്തിലും രോഗവ്യാപനം വർദ്ധിക്കുകയാണ്. നിലവിൽ ഗുജറാത്തിൽ 107 ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പശ്ചിമ ബംഗാൾ (58), ഡൽഹി (30) പൂനെ (44), […]
Read more

ബെംഗളൂരു സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും പെട്ട മരണം : വിരാട് കോഹ്‌ലിക്കെതിരെ പരാതി

ബാംഗ്ലൂർ : ഐപിഎല്‍ മത്സരത്തിലെ വിജയാഘോഷത്തിനിടെ എം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരവും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ക്യാപ്റ്റനുമായ വിരാട് കോഹ്‌ലിക്കെതിരെ പരാതി .കർണാടകയിലെ ശിവമോഗ ജില്ലക്കാരനായ എച്ച്.എം. വെങ്കിടേഷാണ് ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുള്ള കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 18 വർഷത്തിനുശേഷം ആർ‌സി‌ബി ഐ‌പി‌എൽ ട്രോഫി നേടിയതിന് ശേഷം കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പ്രത്യേക […]
Read more

കല്ല്യാണം കളറാക്കാൻ ഇനി കെഎസ്ആര്‍ടിസി; മിനി ബസ് മുതല്‍ വോള്‍വോ വരെ ബുക്ക് ചെയ്യാം

കല്യാണത്തിനുള്‍പ്പെടെയുള്ള സ്വകാര്യ സര്‍വീസുകളിലേക്ക് പൊതുജനങ്ങളെ ആകര്‍ഷിക്കാന്‍ നിരക്ക് കുത്തനെ കുറച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി. കുറഞ്ഞ ചെലവില്‍ വന്‍ വരുമാനമാണ് ചാര്‍ട്ടേഡ് ട്രിപ്പുകളില്‍ നിന്നും ലഭിച്ചു വരുന്നത്. സ്‌പെയര്‍ ബസുകളെ കൂടുതല്‍ ഉപയോഗപ്പെടുത്തി ചാര്‍ട്ടേഡ് സര്‍വീസുകളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പുതിയ പരിഷ്കരണം. എ, ബി, സി, ഡി എന്നീ നാല് സ്ലാബുകളായി തിരിച്ചാണ് പരിഷ്‌കരണം. എല്ലാ യൂണിറ്റുകളിലെയും സ്‌പെയര്‍ ബസുകള്‍ ഇതിനായി വിനിയോഗിക്കും. ബദലി (എം പാനല്‍) വിഭാഗം ഡ്രൈവര്‍മാരെ വിന്യസിച്ചാകും സര്‍വീസ് ക്രമീകരിക്കുക. കെഎസ്ആര്‍ടിസിയുടെ ബജറ്റ് […]
Read more

‘ഒരു രൂപയെങ്കിലും അക്കൗണ്ടിലേക്ക് അയക്കണം’; ജനങ്ങളിൽ നിന്നും സംഭാവന തേടി പി വി അൻവർ

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജനങ്ങളിൽ നിന്നും സംഭാവന തേടി പി വി അൻവർ . ഫേസ്ബുക് പോസ്റ്റിലൂടെയാണ് അൻവർ അഭ്യർത്ഥനയുമായി എത്തിയത്. ”നമ്മുടെ നാടിനെ നശിപ്പിക്കുന്ന പിണറായിസത്തിനെതിരെ പോരാടിയതിന്റെ പേരിൽ എല്ലാം നഷ്ടപ്പെട്ടവനാണ് ഞാൻ. ഈ പോരാട്ടത്തിൽ അധികാരവും ഭരണത്തണലും മാത്രമല്ല, ഇത്ര കാലം വിയർപ്പൊഴുക്കി സമ്പാദിച്ചത് കൂടി നഷ്ടമായി. നിങ്ങൾ എനിക്ക് സംഭാവന നൽകുന്ന ഓരോ രൂപയും എനിക്കുള്ള ധാർമിക പിന്തുണയായിട്ടാണ് കാണുന്നത്”- അൻവർ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. തെരഞ്ഞെടുപ്പിനുള്ള ഒരു മുന്‍കരുതലും തന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer