Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

ബിഹാറിനും ബീഹാറികൾക്കും വേണ്ടി പോരാടാൻ ആഗ്രഹിക്കുന്നു ബിജെപി വിട്ട് യൂട്യൂബർ മനീഷ് കശ്യപ്

ന്യൂഡൽഹി : ബിഹാറിനും ബീഹാറികൾക്കും വേണ്ടി പോരാടാൻ താൻ ആഗ്രഹിക്കുന്നെന്നും പാർട്ടിയിൽ തുടരുന്നതിലൂടെ ജനങ്ങളുടെ ശബ്ദങ്ങൾ ഫലപ്രദമായി ഉയർത്താൻ കഴിയില്ലെന്ന് തനിക്ക് തോന്നുന്നു എന്നും പ്രഖ്യാപിച്ചു കൊണ്ട് ബിജെപി വിട്ട് യൂട്യൂബർ മനീഷ് കശ്യപ്.ഇന്നലെ രാത്രി ഫേസ്ബുക്ക് ലൈവ് സെഷനിലാണ് മനീഷ് കശ്യപ് ബിജെപിയിൽ നിന്ന് പടിയിറങ്ങുന്നതായി പ്രഖ്യാപിച്ചത്.കൂടാതെ പാർട്ടിയുടെ ഭാഗമായിരിക്കുമ്പോൾ തന്നെ ജനങ്ങളെ ഫലപ്രദമായി സേവിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിൽ 25 നായിരുന്നു കശ്യപ് ഔദ്യോഗികമായി ബിജെപിയിൽ ചേർന്നത്. എന്നാൽ വരാനിരിക്കുന്ന […]
Read more

കോവിഡ്; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത് 4 പേർ മരിച്ചു, സജീവ കേസുകൾ 5,755

ന്യൂഡൽഹി : രാജ്യത്ത് പിടിമുറുക്കി കോവിഡ്. നിലവിൽ രാജ്യത്ത് സജീവ കേസുകളുടെ എണ്ണം 5,755 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 391 പുതിയ കേസുകളും 4 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കേരളത്തിലും ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട് . കേരളത്തെ കൂടാതെ മധ്യപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നും ഒരോ മരണങ്ങൾ വീതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഏറ്റവുമധികം രോഗ ബാധിതരുടെ എണ്ണം റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ് . 127 പേർക്ക് […]
Read more

വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകം ; ആര്യാടന്‍ ഷൗക്കത്ത്

മലപ്പുറം : വഴിക്കടവിൽ പന്നിക്കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് പതിനഞ്ചുകാരൻ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ആര്യാടൻ ഷൗക്കത്ത്. ഈ അപകടം സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്നാണ് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞത്. കൂടാതെ ഇത്തരം കെണികൾക്ക് കെഎസ്ഇബി മൗനാനുവാദം നൽകുന്നുണ്ടെന്നും ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്നും ഷൗക്കത്ത് കൂട്ടിച്ചേർത്തു. പത്താം ക്ലാസ് വിദ്യാര്‍ഥിയായ ജിത്തു ആണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്. ഫുട്ബോള്‍ കളിക്ക് ശേഷം മീന്‍ പിടിക്കാന്‍ പോകുന്നതിനിടെയാണ് അപകടം. വല ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. അതേസമയം […]
Read more

‘എനിക്ക് ഇവിടെ തന്നെ കിടന്നാൽ മതി’ ; തിക്കിലും തിരക്കിലും മരിച്ച മകന്റെ കുഴിമാടത്തിനരികിൽ പൊട്ടിക്കരഞ്ഞ് പിതാവ്

കർണാടക : ബെംഗളൂരുവിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച മകന്റെ വിയോഗത്തിൽ പൊട്ടിക്കരഞ്ഞ് പിതാവ് . ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും മരിച്ച 11 പേരിൽ ഒരാളായ ഭൂമിക് ലക്ഷ്മണന്റെ പിതാവ് ബി ടി ലക്ഷ്മൺ മകന്റെ കുഴിമാടത്തിനരികിൽ നിന്ന് കരയുന്ന കാഴ്ചയാണ് ഇപ്പോൾ ഏവരുടെയും കണ്ണ് നനക്കുന്നത്. കുഴിമാടത്തിനരികിൽ തന്നെ ഇരുന്ന പിതാവ് അവിടെ നിന്ന് മാറാൻ വിസമ്മതിക്കുന്നതും കൂടാതെ കുഴിമാടത്തിനരികെ പൊട്ടിക്കരഞ്ഞ് കൊണ്ട് കിടക്കുന്നതും വിഡിയോയിൽ കാണാം. “എന്റെ മകന് […]
Read more

മണിപ്പൂരിലെ ബിഷ്ണുപൂരിൽ പ്രതിഷേധം : ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു.

മണിപ്പൂർ : മണിപ്പൂർ ബിഷ്ണുപൂരിൽ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലിനെ തുടർന്ന് മണിപ്പൂരിലെ താഴ്‌വര ജില്ലകളിൽ ഇന്റർനെറ്റ്, മൊബൈൽ ഡാറ്റ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. കൂടാതെ ബിഷ്ണുപൂർ ജില്ലയിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൗബൽ, കാക്ചിംഗ്, ബിഷ്ണുപൂർ ജില്ലകളിലെ നിലവിലുള്ള ക്രമസമാധാന സ്ഥിതി കണക്കിലെടുത്താണ് ഇന്റർനെറ്റ് സേവനങ്ങൾ അഞ്ചു ദിവസത്തേക്ക് താത്കാലികമായി നിർത്തി വെച്ചത് . അതേസമയം മെയ്‌തി ഗ്രൂപ്പായ അരാംബായ് ടെങ്കോളിന്റെ അഞ്ച് വളണ്ടിയർമാരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് […]
Read more

ടൂറിസ്റ്റ് ഫാമിലിയെ പ്രശംസിച്ച് കന്നഡ സൂപ്പര്‍താരം കിച്ച സുദീപ്

സമീപകാലത്തായി മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയ ചിത്രമായിരുന്നു ടൂറിസ്റ്റ് ഫാമിലി. ശശികുമാര്‍, സിമ്രാന്‍ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് കന്നഡ സൂപ്പര്‍താരം കിച്ച സുദീപ്. അടുത്ത കാലത്ത് കണ്ടതില്‍ ഏറ്റവും മികച്ച ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി എന്നാണ് അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്. കിച്ചസുദീപിന്റെ വാക്കുകൾ ഇങ്ങനെ ; ‘സമീപകാലത്തെ ഏറ്റവും മികച്ച എഴുത്തും സംവിധാനവും. തീര്‍ച്ചയായും ഒരു നാഴികക്കല്ല് തന്നെയാണ്. എന്നെ ഈ ചിത്രം മുഴുവന്‍ സമയവും സീറ്റില്‍ […]
Read more

കൃത്രിമം കാണിക്കൽ ആരോപണം : രാഹുൽ ഗാന്ധിയുടെ അവകാശവാദം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : കഴിഞ്ഞ വർഷത്തെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ കൃത്രിമമായിരുന്നു എന്ന രാഹുൽ ഗാന്ധിയുടെ അവകാശവാദം അവ്യക്തവും “തികച്ചും അസംബന്ധം” ആണെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. “വോട്ടർ പട്ടിക തയ്യാറാക്കൽ, പോളിംഗ്, എണ്ണൽ എന്നിവയുൾപ്പെടെയുള്ള ഓരോ തിരഞ്ഞെടുപ്പ് പ്രക്രിയയും സർക്കാർ ജീവനക്കാരാണ് നടത്തുന്നതെന്നും അതും പോളിംഗ് സ്റ്റേഷൻ മുതൽ നിയോജകമണ്ഡല തലം വരെയുള്ള രാഷ്ട്രീയ പാർട്ടികൾ അല്ലെങ്കിൽ സ്ഥാനാർത്ഥികൾ ഔദ്യോഗികമായി നിയമിക്കുന്ന അംഗീകൃത പ്രതിനിധികളുടെ സാന്നിധ്യത്തിലാണെന്നും മുഴുവൻ രാജ്യത്തിനും അറിയാം.” എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടിച്ചേർത്തു. […]
Read more

ഭാരതാംബ നമ്മുടെ അമ്മയാണ്; വിവാദത്തിൽ പ്രതികരിച്ച് ജോർജ് കുര്യൻ

തിരുവനന്തപുരം: ഭാരതാംബ നമ്മുടെ അമ്മയാണെന്നും മക്കളെ സംബന്ധിച്ച് അമ്മ ഏത് വസ്ത്രം ധരിച്ചാലും ഒരുപോലെയാണെന്നും കേന്ദ്ര സഹ മന്ത്രി ജോർജ് കുര്യൻ. എന്നാൽ ചില മക്കൾക്ക് ധരിച്ച വസ്ത്രം ഇഷ്ടപ്പെടും ചിലർക്ക് ഇഷ്ടപ്പെടില്ല എന്നും ജോർജ് കുര്യൻ കൂട്ടിച്ചേർത്തു . എന്റെ അമ്മ പരമ്പരാഗത വസ്ത്രം ധരിക്കണോ, ഇപ്പോഴത്തെപ്പോലെ വസ്ത്രം ധരിക്കണോ എന്നത് അംഗീകരിക്കാനുള്ള അവകാശം എനിക്കില്ലേ എന്നും മക്കളെ സംബന്ധിച്ചിടത്തോളം ഏത് വസ്ത്രം ധരിച്ചാലും ഒരുപോലെയല്ലേ എന്നും ജോർജ് കുര്യൻ ചോദിച്ചു .അത് മക്കൾക്ക് തീരുമാനിക്കാം […]
Read more

തിയേറ്റർ പൂരപ്പറമ്പാക്കി തലയും പിള്ളേരും; ടിക്കറ്റ് വില്‍പനയില്‍ വൻ കുതിപ്പ്

മോഹൻലാൽ അഭിനയിച്ച് എക്കാലത്തെയും സൂപ്പർ ഹിറ്റാക്കിയ ചിത്രങ്ങളിൽ ഒന്നാണ് അൻവർ റഷീദ് സംവിധാനത്തിൽ പിറന്ന ഛോട്ടാ മുംബൈ എക്കാലത്തെയും ഹിറ്റ് ചിത്രം എന്നതിലുപരി മലയാള സിനിമയിലെ പല ക്ലിഷേ സീനുകളും പൊളിച്ചെഴുതിയ ഒരു ചിത്രം കൂടിയാണ് ഇത് . ഇപ്പോഴിതാ ചിത്രം ഒരിക്കൽ കൂടി തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. 4K ഡോൾബി അറ്റ്‌മോസ് സാങ്കേതികവിദ്യയുമായി വീണ്ടും തിയേറ്ററുകളിലെത്തിയിരിക്കുന്ന ചിത്രം തീയേറ്ററുകളിൽ കുതിക്കുകയാണ്. ഓപ്പണിംഗില്‍ മലയാളം റീ റിലീസുകളില്‍ മോഹൻലാലിന്റെ തന്നെ സ്‍ഫടികത്തിന്റെയും മണിച്ചിത്രത്താഴിന്റെയും പിന്നിലാണ് ഛോട്ടാ മുംബൈയുടെ ഇടം. […]
Read more

ജെഫ്രി എപ്സ്റ്റീൻ ഫയലുകളിൽ ഡൊണാൾഡ് ട്രംപിന്റെ പേരുണ്ടെന്ന് അവകാശപ്പെടുന്ന പോസ്റ്റ് മാറ്റി എലോൺ മസ്‌ക്

ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട ഫയലുകളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് ഉണ്ടായിരുന്നെന്ന് അവകാശപ്പെട്ടുകൊണ്ട് എത്തിയ എലോൺ മസ്‌ക് താൻ മുൻ പോസ്റ്റ് ചെയ്ത എക്സ് പോസ്റ്റ് ഡിലീറ്റ് ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു . ഇതിന് പിന്നാലെ വൻ സാമ്പത്തിക ഇടിവും മസ്കിന് വന്നിരുന്നു. എന്നാൽ മസ്‌കിന്റെ ഈ നീക്കം ട്രംപുമായുള്ള ഒരു സന്ധിയുടെ സാധ്യതയെയാണ് സൂചിപ്പിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. സീൽ ചെയ്ത എപ്സ്റ്റീൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix