തിരുവനന്തപുരം: ഭാരതാംബ നമ്മുടെ അമ്മയാണെന്നും മക്കളെ സംബന്ധിച്ച് അമ്മ ഏത് വസ്ത്രം ധരിച്ചാലും ഒരുപോലെയാണെന്നും കേന്ദ്ര സഹ മന്ത്രി ജോർജ് കുര്യൻ. എന്നാൽ ചില മക്കൾക്ക് ധരിച്ച വസ്ത്രം ഇഷ്ടപ്പെടും ചിലർക്ക് ഇഷ്ടപ്പെടില്ല എന്നും ജോർജ് കുര്യൻ കൂട്ടിച്ചേർത്തു .
എന്റെ അമ്മ പരമ്പരാഗത വസ്ത്രം ധരിക്കണോ, ഇപ്പോഴത്തെപ്പോലെ വസ്ത്രം ധരിക്കണോ എന്നത് അംഗീകരിക്കാനുള്ള അവകാശം എനിക്കില്ലേ എന്നും മക്കളെ സംബന്ധിച്ചിടത്തോളം ഏത് വസ്ത്രം ധരിച്ചാലും ഒരുപോലെയല്ലേ എന്നും ജോർജ് കുര്യൻ ചോദിച്ചു .അത് മക്കൾക്ക് തീരുമാനിക്കാം എന്നും ഇദ്ദേഹം വ്യക്തമാക്കി. ഭാരതാംബയെ ഇങ്ങനെ മാറ്റിയാൽ മതിയായിരുന്നു, അങ്ങനെ മാറ്റിയാൽ മതിയായിരുന്നു എന്നാണ് ഇപ്പോൾ പലരും പറയുന്നത് എന്നും ജോർജ് കുര്യൻ പറഞ്ഞു.




