Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

വൈറലായ വീഡിയോയ്‌ക്കെതിരെ രൂക്ഷ വിമർശനം; പിന്നാലെ ഡോക്ടറോട് ക്ഷമ ചോദിച്ച് ഗോവ മന്ത്രി

ഗോവ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിന്റെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. രുദ്രേഷ് കുട്ടിക്കറിനെ ആരോഗ്യമന്ത്രി വിശ്വജിത് റാണെ രൂക്ഷമായി ശകാരിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്ന് ക്ഷമാപണം നടത്തി ആരോഗ്യ മന്ത്രി രംഗത്ത്. “ഞാൻ പ്രതികരിച്ച രീതി കണക്കിലെടുക്കുമ്പോൾ അത് ഉചിതമല്ലെന്ന് ഞാൻ സമ്മതിക്കുന്നു. എനിക്ക് അദ്ദേഹത്തെ വിളിച്ച് പ്രത്യേകം സംസാരിക്കാമായിരുന്നു. ഡോക്ടറുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഒരിക്കൽ കൂടി ഞാൻ ഡോക്ടറോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നു”. എന്നാണ് അദ്ദേഹം ദേശിയ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. കൂടാതെ ഇന്ത്യൻ മെഡിക്കൽ […]
Read more

പാലക്കാടും പത്തനംതിട്ടയിലും മലപ്പുറത്തും കാട്ടാന ആക്രമണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കാട്ടാനാക്രമണം. ഇന്ന് മൂന്നിടത്താണ് രാവിലെ കാട്ടാനാക്രമണം ഉണ്ടായത്. പാലക്കാട്, മലപ്പുറം ,പത്തനംതിട്ട എന്നീ ജില്ലലാണ് ആക്രമണം നടന്നത്. അട്ടപ്പാടിയിലും കോന്നിയിലുമായി രണ്ട് പേർക്ക് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റു. മലപ്പുറത്ത് യുവാവിന് നേരെ കാട്ടാനാക്രമണം ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായി ഇയാൾ രക്ഷപ്പെടുകായായിരുന്നു. എന്നിരുന്നാലും കാട്ടാനാക്രമണത്തിൽ ഇയാളുടെ വാഹനം ആന തകർത്തു. അട്ടപ്പാടിയിലെ കാട്ടാന ആക്രമണത്തിൽ തെക്കേ കടമ്പാറ സ്വദേശി സെന്തിലിനാണ് പരിക്കേറ്റത്. ഇയാളുടെ വാരിയെല്ലിനാണ് പരുക്കേറ്റത്. പത്തനംതിട്ടയിൽ കല്ലേലിൽ എസ്റ്റേറ്റ് ജീവനക്കാരന് നേരയാണ് ആക്രമണം ഉണ്ടായത്. […]
Read more

ജാർഖണ്ഡിൽ ആദിവാസി പെൺകുട്ടിയെ പത്ത് പേർ ചേർന്ന് ബലാത്സംഗം ചെയ്തു; എട്ട് പേർ അറസ്റ്റിൽ

ഗൊഡ്ഡ: ജാർഖണ്ഡിലെ ഗൊഡ്ഡ ജില്ലയിൽ പ്രായപൂത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ 10 പേർ ചേർന്ന് ബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. അതേസമയം കഴിഞ്ഞ വെള്ളിയാഴ്ച സുന്ദർ പഹാരി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ട് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ബന്ധുവിന്റെ വീട്ടിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് പെൺകുട്ടി ബലാത്സംഗത്തിനിരയായത് . അതേസമയം വിഷയം മൂടിവയ്ക്കാൻ പ്രാദേശിക പഞ്ചായത്ത് യോഗം ചേർന്നതായി അതിജീവിതയുടെ കുടുംബം ആരോപിച്ചു. എന്നാൽ ശേഷിക്കുന്ന രണ്ട് പ്രതികൾക്കായി പോലീസ് തിരച്ചിൽ […]
Read more

കർഷകരെ നേരിട്ട് നേരിടാൻ ആദിത്യനാഥിന് ധൈര്യമില്ല: അഖിലേഷ് യാദവ്

ന്യൂഡൽഹി : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച് സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് . ക്ഷുഭിതരായ കർഷകരെ നേരിടാൻ അദ്ദേഹത്തിന് ധൈര്യമില്ലെന്ന വിമർശനമാണ് ആദിത്യനാഥിനെതീരെ അഖിലേഷ് യാദവ് ഉന്നയിച്ചത്. കഴിഞ്ഞ ദിവസം ആദിത്യനാഥ് ചോളം വിളകളുടെ വ്യോമ സർവേ നടത്തിയിരുന്നു ഈ സർവേയുടെ പശ്ചാത്തലത്തിലാണ് അഖിലേഷ് യാദവ് ആദിത്യനാഥിനെ പരിഹസിച്ചത്. “കൃഷിക്കുവേണ്ടി ആകാശ സർവേ നടത്തുന്നവർക്ക് സമയക്കുറവില്ല, മറിച്ച് കർഷകരുടെ കോപത്തെ നേരിടാൻ ആവശ്യമായ ‘ധൈര്യം’ കുറവാണ്,” എന്നായിരുന്നു സമാജ്‌വാദി പാർട്ടി നേതാവ് സമൂഹ […]
Read more

മൃതദേഹം സംസ്‌കരിച്ചത് തിടുക്കത്തിൽ! പിതാവിന്റെ മരണത്തിൽ സംശയവുമായി മകൻ

കോഴിക്കോട് : പിതാവിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് മകൻ രംഗത്ത്. അട്ടക്കുണ്ട് ഈളുവയലിൽ മുഹമ്മദിന്റെ മരണത്തിലാണ് മകൻ സംശയങ്ങളുമായി രംഗത്തെത്തിയത്. സംശയത്തെ തുടർന്ന് ഇയാൾ പൊലീസിന് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് തുറയൂർ ചരിച്ചിൽപള്ളി കബർസ്ഥാനിൽ അടക്കംചെയ്ത മുഹമ്മദിന്റെ (58) മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിനായി പുറത്തെടുക്കും എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞമാസം 26 ആം തിയ്യതിയായിരുന്നു വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മുഹമ്മദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഹമ്മദിനെ കുറച്ച് നാളുകളായി പുറത്ത് കാണാതിരുന്നതിനെ തുടർന്ന് അയൽക്കാരിയായ സ്ത്രീ […]
Read more

പരാജയം ഏറ്റുവാങ്ങി കമലിന്റെ തഗ് ലൈഫ്? നാല് ദിവസത്തെ കളക്ഷൻ 36 കോടി മാത്രം!

മണിരത്‌നത്തിന്റെ സംവിധാനത്തിൽ കമൽ ഹാസൻ നായകനായെത്തിയ തഗ് ലൈഫ് ഇത് വരെ നേടിയത് 36.52 കോടി . ആദ്യ വാരാന്ത്യത്തിൽ ആഗോള ബോക്സ് ഓഫീസിൽ ചിത്രത്തിന് 50 കോടി രൂപ മാത്രമാണ് നേടാൻ സാധിച്ചത്. ചിത്രത്തിന്റെ തമിഴ് പതിപ്പിൽ നിന്ന് തന്നെയാണ് ഏറ്റവുമധികം കളക്ഷൻ നേടിയത്. അവധിദിനങ്ങളിൽ ചിത്രം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ചിത്രത്തിന് വലിയ ചലനങ്ങൾ സൃഷ്ടിക്കാനായില്ല. ശനിയായഴ്ച ചിത്രത്തിന് 7.75 കോടി രൂപയും ഞായറാഴ്ച 6.12 കോടിയും മാത്രമാണ് നേടാൻ സാധിച്ചത് . […]
Read more

തിരക്കേറിയ ലോക്കൽ ട്രെയിനിൽ നിന്ന് ഒരേസമയം വീണ് മരിച്ചത് അഞ്ച് പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

ന്യൂഡൽഹി : മുംബൈയിലെ ട്രെയിനിൽ നിന്ന് വീണ് മരിച്ചത് അഞ്ച് പേർ. ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സെൻട്രൽ റെയിൽവേയുടെ ദിവ, കോപ്പർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പുഷ്പക് എക്സ്പ്രസ് കസാരയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. പ്രാഥമിക അന്വേഷണത്തിൽ തീവണ്ടിയിൽ അമിത തിരക്കായിരുന്നുവെന്നും യാത്രക്കാർ വാതിലിൽ തൂങ്ങിക്കിടക്കുകയായിരുന്നുവെന്നും കണ്ടെത്തി . അതേസമയം പരിക്കേറ്റവരെ റെയിൽവേ ട്രാക്കിൽ നിന്ന് പുറത്തെടുത്ത് കൽവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഞ്ചുപേർ മരിച്ചതായി സ്ഥിതിക്കരിച്ചിരുന്നു.മരിച്ച യാത്രക്കാർ 30-35 വയസ്സിനിടയിലുള്ളവരാണെന്നാണ് റിപ്പോർട്ട്. […]
Read more

വിരമിക്കൽ സൂചന നൽകി റൊണാൾഡോ ?

വിരമിക്കലിനെ കുറിച്ച് സൂചന നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ. യുഇഎഫ്എ നേഷൻസ് ലീഗ് പോർച്ചുഗൽ നേടിയതിന് ശേഷമായിരുന്നു അദ്ദേഹം വിരമിക്കലിനെക്കുറിച്ചുള്ള ഒരു പ്രധാന സൂചന നൽകിയത്. അതേസമയം 2022 ൽ ഖത്തറിൽ നടന്ന അവസാന ഫിഫ ലോകകപ്പ് മുതൽ, റൊണാൾഡോയ്ക്ക് മറ്റൊരു ലോകകപ്പ് പ്രകടനം ബാക്കിയുണ്ടോ എന്ന് ആരാധകർ ഉറ്റ നോക്കിയിരുന്നു. സ്പെയിനിനെതിരായ ഫൈനലിൽ റൊണാൾഡോയ്ക്ക് പരിക്കേറ്റിരുന്നുവെന്ന് സ്‌ട്രൈക്കർ വെളിപ്പെടുത്തിയിരുന്നു . എന്നിരുന്നാലും സ്വന്തം നാടായ പോർച്ചുഗലിനു വേണ്ടി കളിക്കാൻ കാൽ ഒടിയേണ്ടിവന്നാലും റോണൽഡോ അങ്ങനെ ചെയ്യുമായിരുന്നുവെന്ന് അദ്ദേഹം […]
Read more

ആലപ്പുഴയിൽ കുടുംബം സഞ്ചരിച്ച കാറിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം

ആലപ്പുഴ : ആലപ്പുഴ ചാരംമൂട്ടിൽ കുടുംബം സഞ്ചരിച്ച കാറിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. ഇന്നലെ വൈകീട്ടാണ് ആക്രമണം ഉണ്ടായത്. എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാലിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ ഒരു മാർച്ച് നടത്തിയിരുന്നു . മാർച്ച് നടന്ന വഴിയിലൂടെ കടന്നുപോയ കാർ വഴിയിൽ വാഹനം നിർത്തിയെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അക്രമിക്കപ്പെട്ടവർ പത്തനാപുരം സ്വദേശികളാണ് എന്നാണ് ലഭിക്കുന്ന വിവരം. കാറിൻ്റെ ചില്ല് പ്രവർത്തകർ ആക്രമിച്ച് […]
Read more

മേഘാലയ ഹണിമൂൺ കേസ്: , ഭർത്താവിനെ കൊല്ലാൻ വാടകക്കൊലയാളികളെ ഏൽപ്പിച്ചത് ഭാര്യ

ഉത്തർപ്രദേശ് : മേഘാലയ ഇൻഡോറിൽ യുവാവിന്റെ കൊലപാതകം മറ്റൊരു വഴിത്തിരിവിലേക്ക്. വാടക കരാർ കൊലയാളികളുടെ സഹായത്തോടെ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യ തന്നെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് സ്ഥിതീകരിച്ചു. ഭർത്താവ് രാജ രഘുവംശിയുടെ മൃതദേഹം മലയിടുക്കിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് ഇത് കണ്ടെത്തിയത്. പോലീസ് കണ്ടെത്തലിന് പിന്നാലെ തന്നെ ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്ന് സോനം എന്ന 24 കാരിയെ അറസ്റ്റ് ചെയ്തിരുന്നു. രാജ് കുശ്വാഹ എന്ന മറ്റൊരാളുമായി സോനം പ്രണയത്തിലായിരുന്നുവെന്നും ഭർത്താവിന്റെ കൊലപാതകം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix