Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

എം.സ്വരാജിന് അഖില ഭാരത ഹിന്ദുമഹാസഭയുടെ പിന്തുണ

നിലമ്പൂർ: വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് നിലമ്പൂരിൽ അധികാരം പിടിക്കാൻ ഇടതുപക്ഷം ശ്രമിക്കുകയാണ്. ഇപ്പോഴിതാ ഇടതുപകസത്തിന്റെ ഈ ശ്രമത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് അഖില ഭാരത ഹിന്ദുമഹാസഭ. എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജിനെ അഖില ഭാരത ഹിന്ദുമഹാസഭ പിന്തുണക്കും എന്ന് സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് നിലമ്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. എൽഡിഎഫിന്റെ ജയം കാലഘട്ടത്തിന്റെ ആവശ്യമെന്നും സ്വാമി ദത്താത്രേയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കൂടതെ കേരളത്തിൽ പിണറായി സർക്കാർ വികസനത്തിന്റെ തേരോട്ടം നടത്തുകയാണെന്നും ഇദ്ദേഹം വ്യക്തമാക്കി.
Read more

പിതാവിന്റെ ജന്മദിനത്തിൽ ‘പദുകോൺ സ്കൂൾ ഓഫ് ബാഡ്മിനോൺ’ പ്രഖ്യാപിച്ച് ദീപിക പദുകോൺ

മുംബൈ : തന്റെ പിതാവിന്റെ 70-ാം ജന്മദിനത്തിൽ ‘പദുകോൺ സ്കൂൾ ഓഫ് ബാഡ്മിനോൺ’ആരംഭിക്കുന്നതായി പ്രഖ്യാപിച്ച് ബോളിവുഡ് താരം ദീപിക പദുകോൺ. ബാഡ്മിന്റൺ താരവും തനറെ പിതാവുമായ പ്രകാശ് പദുക്കോണിനൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ദീപിക ഈ വാർത്ത പ്രഖ്യാപിച്ചത്. “ബാഡ്മിന്റൺ കളിച്ചു വളർന്ന ഒരാളെന്ന നിലയിൽ, ഈ കായിക വിനോദം ഒരാളുടെ ജീവിതത്തെ എത്രത്തോളം ശാരീരികമായും, മാനസികമായും, വൈകാരികമായും രൂപപ്പെടുത്തുമെന്ന് ഞാൻ നേരിട്ട് അനുഭവിച്ചിട്ടുണ്ട്. പദുക്കോൺ സ്കൂൾ ഓഫ് ബാഡ്മിന്റൺ (പിഎസ്ബി) വഴി, ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള […]
Read more

ബംഗളൂരുവിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവം; പോലീസിനെതിരെ സംഘാടകർ

ബെംഗളൂരു: ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും ആരോപണങ്ങളുമായി ആര്‍സിബിയും സംഘാടകരായ ഡിഎന്‍എയും ഹൈക്കോടതിയില്‍. പോലീസ് ഗേറ്റുകൾ തുറക്കാൻ വൈകിയതാണ് അപകടത്തിന് കാരണമായതെന്നാണ് സംഘാടകർ പറയുന്നത്. കൂടാതെ പോലീസ് കൃത്യസമയത്ത് ഗേറ്റ് തുറന്നിരുന്നെല്ലെങ്കില്‍ ഇത്തരത്തിൽ ഒരു അപകടം ഉണ്ടാകിലായിരുന്നെന്നും ആര്‍സിബി ചൂണ്ടിക്കാട്ടി. ഉച്ചയ്ക്ക് 1:45 ന് തുറക്കേണ്ടിയിരുന്ന സ്റ്റേഡിയത്തിന്റെ ഗേറ്റുകൾ 3 മണിയോടെയാണ് തുറന്നതെന്നും ഇത് കാണികളുടെ തിരക്ക് കൂട്ടാൻ കാരണമായെന്നും ആർ‌സി‌എസ്‌എൽ ആരോപിച്ചു. കൂടത്തെ സംഭവത്തില്‍ സിറ്റി […]
Read more

ഗൂഗിള്‍പേ വഴി കൈക്കൂലി വാങ്ങി; എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

കണ്ണൂർ : കണ്ണൂരിൽ ഗൂഗിള്‍പേ വഴി കൈക്കൂലി വാങ്ങിയ പൊലീസുദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. മെയ്13 നായിരുന്നു സസ്‌പെന്‍ഷന് ആധാരമായ സംഭവം ഉണ്ടായത്. സംഭവത്തെ തുടർന്ന് പയ്യാവൂര്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ഇബ്രാഹിം സീരകത്തിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ്ചന്ദ്ര ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്. രാത്രി പട്രോളിങ്ങിനിടെ നടത്തിയ വാഹന പരിശോധനയിൽ ഇബ്രാഹിം മദ്യലഹരിയിൽ വാഹനം ഓടിച്ച കോട്ടയം സ്വദേശി അഖിൽ ജോണിനെ മറ്റ് നിയമനടപടികൾക്കൊന്നും വിധേയമാകാതെ ഫോണ്‍ നമ്പര്‍ വാങ്ങി വിട്ടയച്ചു. പിറ്റേന്ന് ഇയാളെ […]
Read more

സിപിഎമ്മിന് ഓന്തിനെപ്പോലെ നിറം മാറുന്ന ഇരട്ടത്താപ്പ്; രൂക്ഷ വിമർശനവുമായി വി ഡി സതീശൻ

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യൂഡിഎഫിന് പിന്തുണയുമായി വെൽഫെയർ പാർട്ടി എത്തിയതോടെ ആരോപണങ്ങളുമായി സിപിഎം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ സിപിമ്മിന് മറുപടിയുമായി എത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഎം നേതാക്കളുടെ മുൻപ്രസ്താവനകൾ ഉയർത്തിയാണ് വി ഡി സതീശൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് മറുപടി നൽകിയത്. ജമാഅത്തെ ഇസ്ലാമിയും പിണറായിയും തമ്മിൽ മുമ്പ് പരസ്യമായി ചർച്ച നടത്തിയിട്ടുണ്ടെന്നും സിപിഎമ്മിന് പിന്തുണ കൊടുത്തപ്പോൾ വെൽഫെയർ പാർട്ടി മതേതര പാർട്ടിയായെന്നും എന്നാൽ യുഡിഎഫിന് പിന്തുണ നൽകുമ്പോൾ […]
Read more

അങ്കമാലി വെടിവയ്പിൻ്റെ 66-ാം വാർഷികംജൂൺ 13 ന്

ഷൈബി പാപ്പച്ചൻ വിമോചന സമരവുമായി ബന്ധപ്പെട്ട് ഏഴു പേരുടെ മരണത്തിനിടയാക്കിയ അങ്കമാലി പോലീസ് വെടിവയ്പിൻ്റെ 66-ാം വാർഷികമാണ് ജൂൺ 13 .ബാലറ്റിലൂടെ ആദ്യമായി അധികാരത്തിൽ വന്ന കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭ നിലം പൊത്താൻ ഇടയാക്കിയ വിമോചന സമരവുമായി ബന്ധപ്പെട്ടുള്ള അങ്കമാലി വെടിവയ്പിൻ്റെ നീറുന്ന ഓർമകൾക്ക് 66 വയസ് .അങ്കമാലി ടൗണിൽ നടന്ന വെടിവയ്പിൽ 15 വയസുള്ള കുട്ടിയടക്കം 7 പേർ കൊല്ലപ്പെട്ടു. സർക്കാരിൻ്റെ മദ്യനയം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കെതിരെ കേരളത്തിലെമ്പാടും സമരസമിതികൾ രൂപം കൊണ്ടിരുന്നു. കള്ളുഷാപ്പുകൾക്കു മുന്നിൽ ഉപരോധ […]
Read more

മെയ്‌റ്റെ മിലിഷ്യ നേതാവിന്റെ അറസ്റ്റിനെതിരെ മണിപ്പൂരിൽ പ്രതിഷേധം തുടരുന്നു ; രണ്ട് പോലീസുകാർക്ക് പരിക്ക്

ഇംഫാൽ: മണിപ്പൂരിൽ അറസ്റ്റിലായ അരാംബായ് തെങ്കോൽ നേതാവ് കാനൻ സിങ്ങിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഇംഫാലിൽ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധക്കാർ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയതോടെ മണിപ്പൂരിൽ സംഘർഷം വീണ്ടും രൂക്ഷമായി. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖുരായ് ലാംലോങ് പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർ വാതക ഷെല്ലുകൾ ഉപയോഗിച്ചെങ്കിലും പ്രതിഷേധക്കാർ വാഹനങ്ങൾ കത്തിച്ച് നിരത്തിലിറങ്ങി. കൂടാതെ തൗബാൽ, കാക്ചിംഗ് ജില്ലകളിലും റോഡ് ഉപരോധം, ടയറുകൾ കത്തിക്കൽ തുടങ്ങിയ പ്രതിഷേധങ്ങൾ നടന്നു. അതേസമയം ഇംഫാൽ വെസ്റ്റ് […]
Read more

എറണാകുളത്ത് വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 150 പേര്‍ക്ക് മഞ്ഞപ്പിത്തം

എറണാകുളം: എറണാകുളം മുവാറ്റുപുഴയിൽ ഒരു മാസം മുൻപ് നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുത്ത 150 പേർക്ക് മഞ്ഞപ്പിത്തം സ്ഥിതീകരിച്ചു.മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ആരോഗ്യവകുപ്പ് പ്രദേശത്ത് വ്യാപക പരിശോധന നടത്തി. വിവാഹത്തലേന്ന് നടന്ന ചടങ്ങിൽ ഭക്ഷണം തയ്യാറാക്കിയ കാറ്ററിംഗ് സർവീസിലെ വെള്ളത്തിൽ നിന്നുമാണ് മഞ്ഞപ്പിത്ത രോഗബാധ ഉണ്ടായതെന്നാണ് ആരോഗ്യവകുപ്പിന്‌റെ പ്രാഥമിക കണ്ടെത്തല്‍. ആവോലി പഞ്ചായത്തിലെ നടുക്കരയില്‍ നടന്ന മധുരം വെയ്പ്പ് ചടങ്ങില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. അതേസമയം ആരോഗ്യ വകുപ്പിന്റെ പ്രാഥമിക കണ്ടെത്തലിനെ തുടർന്ന് മാറാടിയില്‍ പ്രവര്‍ത്തിക്കുന്ന […]
Read more

‘ചേരേണ്ടവർ തമ്മിലാണ് ചേരുക’; വെൽഫയർ പാർട്ടി യുഡിഎഫിന് പിന്തുണ നൽകുന്നതിൽ പ്രതികരിച്ച് എം സ്വരാജ്

മലപ്പുറം : വെൽഫയർ പാർട്ടി യുഡിഎഫിന് പിന്തുണ നൽകുന്നതിൽ പ്രതികരിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. ‘ചേരേണ്ടവർ തമ്മിലാണ് ചേരുക’ എന്നായിരുന്നു സ്വരാജ് ഇതിനോട് പ്രതികരിച്ചത്. ജമാഅത്തെ ഇസ്ലാമിയുടെ വെൽഫയർ പാർട്ടി നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് പിന്തുണ നൽകുന്നതിൽ അപ്രതീക്ഷിതമായി ഒന്നുമില്ലെന്നും സ്വരാജ് പിന്തുണച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്ലാമി യുഡിഎഫിൻ്റെ ഘടകകക്ഷി എന്നപോലെ തന്നെയാണ് നിലപാടെടുത്തത്. കൂടാതെ ജമാഅത്തെ ഇസ്ലാമിയെ ആര്യാടൻ മുഹമ്മദ് എതിർത്ത സംഭവത്തിൽ കോൺഗ്രസ് തന്നെ വിശദീകരണം നൽകട്ടെയെന്ന് സ്വരാജ് വ്യക്തമാക്കി. അതേസമയം […]
Read more

പിടിമുറുക്കി കോവിഡ്; മരണസംഖ്യ 65 ; കേരളം മുന്നിൽ

ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ്-19 വ്യാപിക്കുന്നു. നിലവിൽ രാജ്യത്ത് കോവിടെ കേസുകൾ 6000 കടന്ന് 6,500-ലേക്ക് അടുക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. അതേസമയം ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇന്ത്യയിലുടനീളം ആകെ 6,491 സജീവ കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ, ആകെ ഇവിടെ കേസുകളുടെ എണ്ണം 1,957 ആയി. മാധ്യമ ഏജൻസിയായ പി‌ടി‌ഐ റിപ്പോർട്ട് പ്രകാരം,INSACOG ഡാറ്റ സൂചിപ്പിക്കുന്നത് ആകെ 163 സാമ്പിളുകളിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix