Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

മുന്നറിയിപ്പില്‍ മാറ്റം, ഞായറാഴ്ച വരെ തീവ്ര മഴ; ഇന്ന് നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനത്തതോടെ മഴ മുന്നറിയിപ്പിൽ മാറ്റം. ജാഗ്രത നിർദേശത്തിന്റെ ഭാഗമായി എറണാകുളം, ഇടുക്കി, തൃശൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം നാളെ മുതൽ പടിഞ്ഞാറന്‍ വടക്കു പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാന്‍ സാധ്യതയുണ്ട്. കൂടാതെ സംസ്ഥാനത്ത് ഞായറാഴ്ച വരെ തീവ്രവും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജൂണ്‍ 14 ന് കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും […]
Read more

ബാംഗ്ലൂർ അപകടം: കുംഭമേളയെയും , കോവിഡിനെയും പരാമർശിച്ച് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി : ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തെ കുറിച്ച് പ്രതികരിച്ച് കോൺഗ്രസ് പ്രസിഡന്റ് മാലികാർജ്ജുൻ ഖാർഗെ . കൂടാതെ ഇദ്ദേഹം ബംഗളൂരുവിൽ നടന്ന അപകടം ഉത്തർപ്രദേശിൽ നടന്ന കുംഭമേള, കോവിഡ്, എന്നീ സംഭവങ്ങളുമായി താരതമ്യവും ചെയ്തിരുന്നു. തീർച്ചയായും അപകടം ഒരു തെറ്റാണെന്നും , തങ്ങളുടെ നേതാക്കൾ അതിന് ക്ഷമാപണം നടത്തി, എന്നും കർണാടക മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവർ രാജിവയ്ക്കണമെന്ന ബിജെപിയുടെ ആവശ്യത്തിന് മറുപടിയായി ഖാർഗെ പറഞ്ഞു.കുംഭമേളയ്ക്കിടെയുണ്ടായ […]
Read more

സാമ്പത്തിക തട്ടിപ്പ് കേസില്‍ ലീന മരിയ പോളിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ന്യൂഡൽഹി : സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ലീന മരിയ പോളിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. സുകേഷ് ചന്ദ്രശേഖർ സൂത്രധാരനായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലാണ് തിരിച്ചടി.ആരോഗ്യപ്രശ്നങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയാണ് ലീന സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചതെങ്കിലും ഇതെല്ലം സുപ്രീം കോടതി തള്ളിയിരുന്നു. കൂടാതെ മൂന്നര വർഷമായി താൻ ജയിലിൽ ആണെന്നും ഹൈക്കോടതി തീരുമാനമെടുക്കുന്നില്ലെന്നും ലീന ജാമ്യാപേക്ഷ വാദിച്ചിരുന്നു.അതേസമയം വേഗത്തിൽ ഹർജി പരിഗണിക്കാൻ സുപ്രീംകോടതി ഹൈക്കോടതിക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.
Read more

‘ഉദയൻ’ വീണ്ടും താരമാകുമോ? മോഹൻലാലിന്റെ അടുത്ത റീ റിലീസിന് ഇനി 10 ദിവസം മാത്രം

മലയാള സിനിൻമയിൽ റീറിലീസിംഗ് ഒരു ട്രെൻഡ് ആയി തുടരുകയാണ്. ഒടുവിലായി റീറിലീസ് ചെയ്ത ചിത്രമായ ഛോട്ടാ മുംബൈയും മികച്ച കളക്ഷയനുമായി മുന്നേറുകയാണ്. ഇപ്പോഴിതാ ഛോട്ടാ മുംബൈയ്ക്ക് പുറമെ മറ്റൊരു മോഹൻലാൽ ചിത്രം കൂടി റീ റിലീസിനായി ഒരുങ്ങിയിരിക്കുകയാണ്. ഇത്തവണ 20 വർഷം മുൻപ് പുറത്തിറങ്ങിയ മോഹൻലാൽ നായകനായ ‘ഉദയനാണ് താരം’ ആണ് റീ റിലീസ് ചെയ്യാൻ പോകുന്നത്.ജൂൺ 20-നാണ് ചിത്രം എത്തുക. മികച്ച ഗാനങ്ങൾ കൊണ്ടും കഥാപാത്രങ്ങൾ കൊണ്ടും മലയാളത്തിൽ വൻവിജയം നേടിയ ചിത്രമായിരുന്നു ഉദയനാണ് താരം. […]
Read more

ലോകത്തിലെ ഏറ്റവും മികച്ച 50 ഭക്ഷണങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഈ മൂന്ന് ഭക്ഷണവും

ന്യൂഡൽഹി : ക്രോസന്റുകളും അവോക്കാഡോ ടോയ്സ്റ്റും നല്ല പ്രഭാതഭക്ഷണ ഓപ്ഷനുകൾ ആയി എടുക്കുന്ന ഈ കാലത്ത് , ലോകത്തിലെ ഏറ്റവും മികച്ച 50 പ്രഭാതഭക്ഷണങ്ങളുടെ ഏറ്റവും പുതിയ പതിപ്പിൽ ഇടം നേടി ഇന്ത്യൻ ഭക്ഷണങ്ങളും. മിസൽ, ചോലെ ബട്ടൂര , പരാത്ത എന്നി ഭക്ഷണങ്ങളാണ് ഭക്ഷണ ഗൈഡായ ടേസ്റ്റ് അറ്റ്ലസിൽ ഇടം നേടിയിരിക്കുന്നത്. ആഗോളതലത്തിൽ ഇത് 9 ആം സ്ഥാനത്താണ് മീസൽ പാവ് ഉള്ളത്. മഹാരാഷ്ട്രയിലെ ഒരു പ്രധാന വിഭവമാണ് മിസൽ, പാവ്. ഇൻസ്റ്റാഗ്രാമിലും സ്ട്രീറ്റ് ഫുഡ് […]
Read more

രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; 24 മണിക്കൂറിനിടെ ആറ് മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകളില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 306 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതാടെ രാജ്യത്തെ കൊവിഡ്-19 കേസുകളുടെ എണ്ണം 7,121 ആയി . കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആറ് കൊവിഡ് മരണംറിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ മൂന്ന് മരണം കേരളത്തില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ 2223 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. ഇന്നലെ ഒറ്റ ദിവസം കൊണ്ട് 170 കേസുകളുടെ വര്‍ധനവാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്.കര്‍ണാടകയില്‍ രണ്ടു മരണവും മഹാരാഷ്ട്രയില്‍ […]
Read more

ദിയ കൃഷ്ണയുടെ പരാതിയിൽ മൂന്നുപേർക്കും ഹാജരാകാൻ പൊലീസ് നോട്ടീസ്

തിരുവനന്തപുരം : നടനും ബിജെപി നേതാവുമായ കൃഷ്‌ണകുമാറിന്റെ മകൾ ദിയകൃഷ്‌ണയുടെ പരാതിയിൽ മൂന്ന് ജീവനക്കാരോടും ഹാജരാകാൻ പോലീസ് നോട്ടീസ് നൽകി. ഉടൻ തന്നെ ഹാജരാകാനാണ് പോലീസ് നിർദേശം. അതേസമയം ഇന്നലെ മൊഴിയെടുക്കാൻ പോലീസ് കുറ്റാരോപിതരുടെ വീട്ടിലെത്തിയിരുന്നെങ്കിലും വക്കീൽ ഓഫീസിൽ പോയെന്നായിരുന്നു ബന്ധുക്കളുടെ മറുപടി. ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമാണ്. അത്സമയം പോലീസ് ഇവരുടെ ബാങ്ക് ഇടപാടുകൾ പരിശോധിച്ച് വരികയാണ്. ജീവനക്കാർ ക്യൂ ആർ കോഡ് വഴി 66 ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. […]
Read more

ഹണിമൂൺ കൊലപാതകം; ഭർത്താവ് രാജാ രഘുവംശിയുടെ കൊലയാളികൾക്ക് സോനം 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി പോലീസ്

മേഘാലയ: മേഘാലയയിൽ ഹണിമൂണിനിടെ കൊല്ലപ്പെട്ട രാജാ രഘുവംശിയുടെ മരണത്തിൽ കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. രാജാ രഘുവംശിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ സോനം രഘുവംശി കൊലപാതകത്തിന് ശേഷം കരാർ കൊലയാളികൾക്ക് 20 ലക്ഷം രൂപ നൽകിയതായി മേഘാലയ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ഇവരെ നീണ്ട തിരച്ചിലിനൊടുവിലാണ് മേഘാലയ പോലീസ് ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്ന് കണ്ടെത്ഥ്യ അറസ്റ്റ് ചെയ്തത്. കൊലപാതകവുമായി ബന്ധപ്പെട്ട് കാമുകൻ രാജ് കുശ്വാഹയെയും മധ്യപ്രദേശിൽ നിന്നും കൊലപാതകത്തിന് കൂട്ടുനിന്ന മൂന്ന് […]
Read more

ഖരമാലിന്യ സംസ്കരണത്തിൽ ഏറ്റവും പിന്നിൽ പശ്ചിമ ബംഗാൾ

ന്യൂഡൽഹി: സ്വച്ഛ് ഭാരത് മിഷൻ-അർബൻ പ്രകാരം ഖരമാലിന്യ സംസ്കരണത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത് പശ്ചിമ ബംഗാൾ . ദിവസേനയുള്ള മാലിന്യത്തിന്റെ എട്ട് ശതമാനം മാത്രമാണ് പശ്ചിമബംഗാൾ സംസ്ക്കരിക്കുന്നത്. നാല് വർഷത്തിനുള്ളിൽ സംസ്ഥാനത്തിന്റെ പുരോഗതി രണ്ട് ശതമാനം കുറഞ്ഞു.എസ്‌ബി‌എം-യു ഡാഷ്‌ബോർഡിൽ ലഭ്യമായ ഡാറ്റ പ്രകാരം, നാഗാലാൻഡിലെയും മിസോറാമിലെയും ഖരമാലിന്യ സംസ്കരണം ഇപ്പോഴും മന്ദഗതിയിലാണ് . നാഗാലാൻഡിന്റെ ദൈനംദിന മാലിന്യത്തിന്റെ ഒരു ശതമാനം മാത്രമേ സംസ്കരിക്കുന്നുള്ളൂ, എന്നാൽ മിസോറാമിൽ ഖരമാലിന്യ സംസ്കരണം തന്നെ നടപ്പാക്കാത്ത സ്ഥിതിയാണ്. പശ്ചിമ ബംഗാളിൽ പ്രതിദിനം […]
Read more

സിദ്ധു മൂസ് വാലയുടെ ഡോക്യുമെന്ററി യൂട്യൂബിൽ റിലീസ് ചെയ്ത ബിബിസി; റിലീസ് ചെയ്തത് ഡോക്യുമെന്ററി പുറത്ത് വിടരുതെന്ന പിതാവിന്റെ അപേക്ഷയെ അവഗണിച്ച്

ന്യൂഡൽഹി : പഞ്ചാബി ഗായകൻ സിദ്ധു മൂസ് വാലയുടെ കൊലപാതകത്തെ കേന്ദ്രീകരിച്ചുള്ള രണ്ട് ഭാഗങ്ങളുള്ള ഡോക്യൂമെന്ററി പുറത്ത് വിട്ട് ബിബിസി. മൂസ് വാലയുടെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ഈ റിലീസ്. അതേസമയം മൂസ് വാലയുടെ കുടുംബത്തിന്റെ എതിർപ്പുകളും പരാതികളും ഉണ്ടായിരുന്നിട്ടും ബിബിസി ഈ ഡോക്യൂമെന്ററി പുറത്തിറക്കിയെന്നാണ് ലഭിക്കുന്ന വിവരം. മൂസ് വാലയുടെ ചില പഴയ സുഹൃത്തുക്കൾ, പത്രപ്രവർത്തകർ, പഞ്ചാബിലെയും ഡൽഹിയിലെയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവരുമായുള്ള അഭിമുഖങ്ങൾ ഈ ഡോക്യൂമെന്ററിയിൽ ഉൾപ്പെടുന്നു. 2022 മെയ് 29 ന് മൻസ ജില്ലയിലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix