Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിനെ മാറ്റി

തിരുവനന്തപുരം: കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഡോ. ബി അശോകിനെ മാറ്റി. ഗതാഗത വകുപ്പിന് കീഴിലെ കെടിഡിഎഫ്സി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തേക്കാണ് മാറ്റം. ടിങ്കു ബിസ്വാളിനാണ് പകരം ചുമതല. കേര പദ്ധതി വാര്‍ത്ത ചോര്‍ത്തലിന് പിന്നാലെയാണ് നടപടി. കേര പദ്ധതിക്ക് ലോകബാങ്ക് നല്‍കിയ ഫണ്ട് വകമാറ്റിയ വിവരം മാധ്യമപ്രവര്‍ത്തകര്‍ക്കു ലഭിച്ചതെങ്ങനെയെന്ന് അന്വേഷിക്കാന്‍ നിയോഗിച്ച ബി അശോക് മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിരോധത്തിലാക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് സ്ഥലംമാറ്റം.
Read more

നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു

തിരുവനന്തപുരം: റോഡിലെ വെള്ളക്കെട്ട് കണ്ട് വെട്ടിച്ചുമാറ്റുന്നതിനിടെ കാർ നിയന്ത്രണം വിട്ടു ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു. കാറോടിച്ചിരുന്ന യുവാവടക്കം ആറ് പേർക്ക് പരിക്കേറ്റു. വിദ്യാർഥിനികളായ നാല് പേരുൾപ്പെടെ ആറ് പേരാണ് അപകടത്തിൽപ്പെട്ടത്. ഇവർക്ക് തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് ആറോടെ കഴക്കൂട്ടം-കാരോട് ദേശീയ പാതയിൽ മുക്കോലയ്ക്കും കല്ലുവെട്ടാൻകുഴിക്കും ഇടയ്ക്കുള്ള ഭാഗത്തായിരുന്നു അപകടം. തമിഴ്‌നാട്ടിലെ തക്കലയിലുള്ള സ്വകാര്യ കോളജിലെ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. കാർ തലകീഴായി മറിയുന്നതുകണ്ട് സർവീസ് റോഡിലൂടെ പോകുകയായിരുന്ന യാത്രക്കാരും സമീപവാസികളും […]
Read more

കാനഡക്ക് വീണ്ടും പണി; തീരുവ 25% ൽ നിന്ന് 35% ആയി വർദ്ധിപ്പിച്ച് ട്രംപ്

വാഷിംഗ്ടൺ: കാനഡയിൽ നിന്നുള്ള ചില ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന തീരുവ 25% ൽ നിന്ന് 35% ആയി വർദ്ധിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയ്ക്ക് എതിരായ കാനഡയുടെ നടപടിയ്ക്ക് പിന്നാലെയാണ് പുതിയ നീക്കം. പുതിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പുതിയ തീരുവ ഒഴിവാക്കാൻ മറ്റൊരു രാജ്യത്തേക്ക് കയറ്റിയയച്ച ശേഷം ആ രാജ്യം വഴി അമേരിക്കയിലേക്ക് കൊണ്ടു വരുന്ന ഉത്പന്നങ്ങൾക്ക് 40% വരെ അധിക നികുതി ഏർപ്പെടുത്തുമെന്നും ഉത്തരവിൽ പറയുന്നു. ഓഗസ്റ്റ് 1ന് മുൻപായി യുഎസുമായി […]
Read more

നിലമ്പൂരില്‍ എം സ്വരാജ് ബലിയാട്..?

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ കഴിയുമ്പോഴും തെരഞ്ഞെടുപ്പിന്റെ അലയൊലികള്‍ ഇനിയും അവസാനിച്ചിട്ടില്ല. എം സ്വരാജിനെ സിപിഎം ബലിയാട് ആക്കിയതാണോ എന്നതിലാണ് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച തകൃതിയായി നടക്കുന്നത്. മെയ് 29 ന് രാത്രി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായുള്ള ചര്‍ച്ചയ്‌ക്കൊടുവില്‍ നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല വഹിച്ച സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് ഒരു പേര് സ്ഥാനാര്‍ഥി പദവിയിലേക്ക് നിയോഗിച്ചിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് അരിവാള്‍ ചുറ്റിക ചിഹ്നത്തില്‍ മത്സരിക്കട്ടെ എന്നതായിരുന്നു ഏറെക്കുറെ […]
Read more

സംസ്ഥാനത്ത് കത്തി കയറി സ്വർണ വില

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 1560 രൂപ വര്‍ധിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇതോടെ സംസ്ഥാനത്ത് സ്വർണത്തിന്റെ വില 74,360 രൂപയായി. അതേസമയം ഗ്രാമിന് 195 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. 9295 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് ഇന്ന് തിരുത്തിയത്.
Read more

ദിയ കൃഷ്ണക്കെതിരായ കേസ്; കൃഷ്ണ കുമാറിന്റെയും ദിയയുടെയും മുൻകൂർ ജാമ്യപേക്ഷ 18 ലേക്ക് മാറ്റി

തിരുവനന്തപുരം: നടനും ബിജെപി നേതാവാവുമായ കൃഷ്‌ണകുമാറിന്റെ മകൾ ദിയ കൃഷ്ണ നടത്തുന്ന ഓ ബൈ ഓസി എന്ന ബൂട്ടീക്കിലെ വനിതാ ജീവനക്കാരെ തട്ടിക്കൊണ്ടു പോയെന്ന കേസിൽ നടൻ കൃഷ്ണ കുമാറിന്റെയും മകൾ ദിയയുടെയും മുൻകൂർ ജാമ്യപേക്ഷ പരിഗണിക്കുന്നത് 18 ലേക്ക് മാറ്റിയതായി റിപ്പോർട്ട്. ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ എന്നൊക്കെയാണ് ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികൾ നൽകിയ പരാതിയിൽ പറയുന്നത്. അതേസമയം ഇവരുടെ ഈ പരാതിയെ പൂർണമായും തള്ളുന്ന ഒരു സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു . സിസിടിവി ദൃശ്യങ്ങളിൽ പരാതിക്കാരികളായ […]
Read more

അഹമ്മദാബാദ് ദുരന്തത്തിൽ മരണപ്പെട്ട എല്ലാവരുടെയും വേര്‍പ്പാട് അത്യന്തം വേദനാജനകം; പിണറായി വിജയൻ

തിരുവനന്തപുരം : അഹമ്മദാബാദ് ദുരന്തത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രുണമായ സംഭവമാണ് അഹമ്മദാബാദില്‍ നടന്നതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. പരിശോധനകള്‍ ആരംഭിച്ചത് കൊണ്ട് പ്രാരംഭഘട്ടത്തില്‍ ഒരു അഭിപ്രായം പറയാന്‍ കഴിയില്ലെന്ന് പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.കൂടാതെ ഇറാൻ-ഇസ്രായേൽ ആക്രമണത്തെ കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. രാജ്യം കണ്ട ഏറ്റവും വലിയ വിമാനദുരന്തങ്ങളിലൊന്നാണ് നടന്നത്. സംഭവിച്ചതെന്തെന്ന് കണ്ടെത്തി സുരക്ഷ ഒരുക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കണം. സംഭവത്തില്‍ മരണപ്പെട്ട എല്ലാവരുടെയും വേര്‍പ്പാട് അത്യന്തം വേദനാജനകമാണ്. കേരളത്തില്‍ […]
Read more

അഹമ്മദാബാദിൽ തകർന്നുവീണ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ ആരായിരുന്നു?

അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ വിമാനം തൽക്ഷണം തകർന്ന് വീഴുകയായിരുന്നു. അപകടസ്ഥലത്ത് വെച്ച തന്നെ വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരും മരിച്ചു. 11എ വിമാനത്തിൽ യാത്ര ചെയ്തിരുന്ന ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വശ് കുമാർ രമേശ് അപകടത്തിൽ നിന്ന് അത്ഭുതകാര്യമായാണ് രക്ഷപ്പെട്ടത് , ചിലരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ്. AI 171 ആയി പ്രവർത്തിക്കുന്ന ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം വ്യാഴാഴ്ച ഉച്ചക്ക് 1:39 ന് അഹമ്മദാബാദിലെ […]
Read more

അഹമ്മദാബാദ് വിമാനാപകടം; തീരാനോവായി കുടുംബത്തിന്റെ അവസാന സെൽഫി

ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ വിമാനാപകടങ്ങളിലൊന്നാണ് അഹമ്മദാബാദിൽ ഉണ്ടായ എയർ ഇന്ത്യ വിമാനാപകടം.വിമാനത്തിലുണ്ടായിരുന്ന എല്ലാവരും തന്നെ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നെങ്കിലും ഒരു യാത്രക്കാരൻ മാത്രമായിരുന്നു അവശേഷിച്ചത്.തീർച്ചയായും രാജ്യത്ത് ഈ വാർത്ത ഒരു നടുക്കവും ഒപ്പം തന്നെ തീരാവേദനായുമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ തീരാനോവിന്റെ കനം ഒന്നും കൂടി കൂടുകയാണ് , ഇതിന് കാരണം ഒരു കുടുംബം യാത്രയ്ക്ക് മുൻപ് പങ്കുവെച്ച് ഒരു കുടുംബ ചിത്രമാണ് , പുഞ്ചിരിക്കുന്ന മുഖങ്ങളുമായി മറ്റൊരു ദേശത്തേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് ഈ ഒരു […]
Read more

ഇറാൻ വ്യോമാതിർത്തി അടച്ചു; വിമാനങ്ങൾ തിരിച്ച് വിളിച്ച് എയർഇന്ത്യ

ന്യൂഡൽഹി : ഇറാനിൽ ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തിയിൽ നിന്ന് വിമാനക്കമ്പനികൾ പിൻവാങ്ങിയതായി ഫ്ലൈറ്റ്റാഡാർ 24 ഡാറ്റ റിപ്പോർട്ട് പുറത്ത് വിട്ടു. അതിനാൽ ഇറാനിലെ നിലവിലെ സാഹചര്യം, വ്യോമാതിർത്തി അടച്ചിടൽ, യാത്രക്കാരുടെ സുരക്ഷ എന്നിവ കണക്കിലെടുത്ത് 15 എയർ ഇന്ത്യ വിമാനങ്ങൾ വഴിതിരിച്ച് വിടുകയോ യാത്ര പൂർത്തിയാക്കാതെ തിരിച്ച് മടങ്ങുകയോ ചെയ്യുന്നതായി കമ്പനി അറിയിച്ചു.ആക്രമണങ്ങൾക്ക് പിന്നാലെ , ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടുവെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix