Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

വൈദ്യുതി മോഷണം വിളിച്ചറിയിക്കൂ… 50,000 രൂപ വരെ പാരിതോഷികം

തിരുവനന്തപുരം: വൈദ്യുതി മോഷ്ടിച്ചതിന് സാമ്പത്തിക വര്‍ഷം 41 കോടി പിഴ ചുമത്തിയതായി കെഎസ്ഇബി.ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ സാമ്പത്തികവര്‍ഷം 31,213 പരിശോധനകള്‍ നടത്തിയതില്‍ 4252 വൈദ്യുതി ദുരുപയോഗവും 288 വൈദ്യുതി മോഷണവും കണ്ടെത്തിയിരുന്നു. ഇതിനെതിരെ പിഴയായി 41.14 കോടി രൂപയും ചുമത്തിയിരുന്നു. വൈദ്യുതി മോഷണം ക്രിമിനല്‍ കുറ്റമാണ്. വൈദ്യുതി മോഷണം കണ്ടുപിടിക്കപ്പെട്ടാൽ ഇലക്ട്രിസിറ്റി ആക്ട് 2003, സെക്ഷന്‍ 135 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പ് അനുസരിച്ചു […]
Read more

അടുത്ത 7 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത; കേരളത്തിന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും കനക്കുന്നു. അടുത്ത 7 ദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 14 മുതൽ 16 വരെയുള്ള തീയതികളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂൺ 12 മുതൽ 16 വരെ ഒറ്റപ്പെട്ട അതിശക്തമായ […]
Read more

ധനുഷിന്റെ ‘കുബേര’ പ്രേക്ഷകരിലേക്ക്

ശേഖർ കമ്മുലയുടെ സംവിധാനത്തിൽ തമിഴ് താരം ധനുഷ് നായകനായി ധനുഷ് നായകനായെത്തിയ ബിഗ് ബജറ്റ് പാൻ-ഇന്ത്യൻ ചിത്രമായ കുബേരയുടെ റിലീസ് പ്രഖ്യാപിച്ചു. ജൂൺ 20 നാണ് ചിത്രം തീയറ്ററുകളിലേക്ക് എത്തുക. നാഗാർജുനയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായിക ആയി എത്തുക. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപിയുടെയും അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെയും ബാനറിൽ സുനിൽ നരംഗും പുഷ്കർ റാം മോഹൻ റാവുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ട്രാൻസ് ഓഫ് കുബേര എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസർ […]
Read more

ബംഗാൾ പോൺ റാക്കറ്റ് പ്രതിക്കൊപ്പം തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ ചിത്രങ്ങൾ ; കടുത്ത ഭാഷയിൽ ബിജെപി

ബംഗാൾ : പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിൽ അശ്ലീല വീഡിയോ റാക്കറ്റ് നടത്തിയതായി ആരോപിക്കപ്പെടുന്ന ശ്വേത ഖാന്റെയും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ നിരവധി നേതാക്കളുടെയും ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ടിഎംസിയെ കടന്നാക്രമിച്ച് ബിജെപി. ശ്വേത ഖാനും മകനും ചേർന്ന് “സോഫ്റ്റ് പോണോഗ്രാഫിക് റീലുകൾ” ചിത്രീകരിച്ച ഒരു ഫിലിം പ്രൊഡക്ഷൻ ഹൗസ് നടത്തിയിരുന്നതായി ആരോപിക്കപ്പെടുന്നു. കഴിഞ്ഞ ദിവസം അശ്ലീല ചിത്രത്തിൽ അഭിനയിക്കാൻ വിസമ്മതിച്ചതിന് തുടർന്ന് ഇവർ ഒരു സ്ത്രീയെ ആക്രമിച്ചതായും പിന്നീട് ഈ സ്ത്രീയുടെ പരാതിയെ തുടർന്ന് […]
Read more

‘വ്യസനസമേതം ബന്ധുമിത്രാദികൾ’ വരുന്നു ജൂൺ 13ന്

എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വ്യസന സമേതം ബന്ധുമിത്രാദികൾ ജൂൺ 13ന് തീയേറ്ററുകളിലേക്ക് . ‘വാഴ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്‌ക്രീൻസ് സിനിമയുമായി സഹകരിച്ച് നിർമിക്കുന്ന ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത് അനശ്വര രാജനാണ്. ‘വാഴ’യ്ക്ക് ശേഷം വിപിൻ ദാസ് നിർമ്മിക്കുന്ന ചിത്രമെന്ന നിലയിൽ ചിത്രം യുവാക്കൾക്കും കുടുംബപ്രേക്ഷക്കാരിലും ഏറെ പ്രതീക്ഷ നിറയ്ക്കുന്നുണ്ട്. അതേസമയം ചിത്രത്തിന്റെതായി ഇതിനോടകം പുറത്തിറങ്ങിയ ടീസറും പ്രൊമോ ഗാനവും ആദ്യ ഗാനവുമെല്ലാം […]
Read more

പിഡിപി പീഡിത വിഭാഗം; എല്ലാ വര്‍ഗീയവാദികളെയും യുഡിഎഫ് കൂട്ടുപിടിക്കുന്നു; എം വി ഗോവിന്ദൻ

തിരുവനന്തപുരം : വര്‍ഗീയകക്ഷികളുമായുള്ള കൂട്ടുകെട്ടിനെ ഒരു മന:പ്രയാസവുമില്ലാതെ പരസ്യമായി അംഗീകരിക്കുകയാണ് യൂഡിഎഫ് എന്നും നിലമ്പൂരിൽ എല്ലാ വർഗീയവാദികളെയും കൂട്ടുപിടിച്ചാണ് യുഡിഎഫ് നിലകൊള്ളുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കൂടാതെ പിഡിപി പീഡിത വിഭാഗമാണെന്നും ജമാഅത്തെ ഇസ്സാമി ലോക വര്‍ഗീയ ശക്തിയാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. അതേസമയം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യൂഡിഎഫിന് പിന്തുണയുമായി ജമാത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെല്‍ഫെയര്‍ പാര്‍ട്ടി രംഗത്ത് വന്നിരുന്നു . എന്നാൽ ജമാഅത്തെ ഇസ്ലാമിയുടെ പേര് യുഡിഎഫിനൊപ്പം വന്നപ്പോള്‍ […]
Read more

ലഗേജ് പൊട്ടി, സാധനങ്ങൾ നഷ്ട്ടപ്പെട്ടു; പരാതിയുമായി ഇൻഡിഗോ യാത്രക്കാരൻ

ന്യൂഡൽഹി : ഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനയാത്രയ്ക്കിടെയുണ്ടായ മോശം അനുഭവം പപങ്കുവെച്ച് ഇൻഡിഗോ യാത്രക്കാരൻ. യാത്രക്കാരനായ അഭിഷേക് കുമാർ ആണ് താൻ നേരിട്ട മോശം അനുഭവം പങ്കുവെച്ചെത്തിയത്. കൂടാതെ തന്റെ കേടായ ലഗേജിന്റെ ചിത്രങ്ങളും അദ്ദേഹം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ചെക്ക് ഇൻ ലഗേജിനാണ് സാരമായ കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്. ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചെക്ക്-ഇൻ ചെയ്യുമ്പോൾ ഉണ്ടായിരുന്നതിനേക്കാൾ ഒരു കിലോഗ്രാം ഭാരം കുറവാണെന്ന് തോന്നുന്ന തന്റെ ബാഗിൽ നിന്ന് നിരവധി വസ്തുക്കൾ നഷ്ടപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു. […]
Read more

അമരാവതി വേശ‍്യകളുടെ തലസ്ഥാനം വിവാദ പരാമർശം നടത്തിയ മുതിർന്ന മാധ‍്യമ പ്രവർത്തകൻ അറസ്റ്റിൽ

ന്യൂഡൽഹി : ടെലിവിഷൻ ചർച്ചക്കിടെ ആന്ധ്രാപ്രദേശിലെ അമരാവതി മേഖലയിലെ സ്ത്രീകൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് മുതിർന്ന പത്രപ്രവർത്തകനും സാക്ഷി ടിവി അവതാരകനുമായ കൊമ്മിനേനി ശ്രീനിവാസ റാവുവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാഷണൽ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷൻ (NACO) നടത്തിയ പ്രോഗ്രാമാറ്റിക് മാപ്പിംഗ് ആൻഡ് പോപ്പുലേഷൻ സൈസ് എസ്റ്റിമേഷൻ (PMPSE) സംബന്ധിച്ച അടുത്തിടെ പുറത്തിറങ്ങിയ ഒരു പഠനത്തിലെ കണ്ടെത്തലുകൾ പരാമർശിച്ചുകൊണ്ടാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. ഇന്ത്യയിൽ സ്ത്രീ ലൈംഗികത്തൊഴിലാളികളുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സാന്ദ്രത ആന്ധ്രാപ്രദേശിലാണെന്ന് ഈ […]
Read more

ഹണിമൂൺ കൊലപാതകം; ‘നിരപരാധിയാണെങ്കിൽ ഞാൻ അവളെ സംരക്ഷിക്കും’ ;കൊല്ലപ്പെട്ട യുവാവിന്റെ പിതാവ്

ഇൻഡോർ: മേഘാലയയിൽ ഹണിമൂണിനിടെ കൊല്ലപ്പെട്ട രാജ രഘുവംശിയുടെ പിതാവ് ആദ്യ പ്രതികരണവുമായി രംഗത്ത്. ദേശിയ മാധ്യമങ്ങളാണ് ഇദ്ദേഹത്തിന്റെ പ്രതികരണം പുറത്ത് വിട്ടത്. രാജയുടെ ഭാര്യയും കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരയുമായ സോനത്തെ സ്വന്തം മകളെപ്പോലെയാണ് കണ്ടിരുന്നതെന്ന് ഇദ്ദേഹം വ്യക്തമാക്കി. കേസിൽ സോനം നിരപരാധിയാണെങ്കിൽ, അവരുടെ സുരക്ഷ ഉറപ്പാക്കുമെന്നും മറിച്ച് കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ അവർക്ക് തക്കതായ ശിക്ഷ നൽകുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വിവാഹത്തിന് മുമ്പുതന്നെ രാജ് കുശ്വാഹയുമായുള്ള സോനത്തിന്റെ ബന്ധത്തെക്കുറിച്ച് ഇവരുടെ കുടുംബത്തിന് അറിയാമായിരുന്നെന്ന് കൊല്ലപ്പെട്ട യുവാവിന്റെ സഹോദരൻ […]
Read more

ബെംഗളൂരു തിക്കിലും തിരക്കിലും പെട്ട 11 മരിച്ച കേസ്: 9 പ്രധാന ചോദ്യങ്ങൾ ഉന്നയിച്ച് കർണാടക ഹൈക്കോടതി

ആർസിബിയുടെ വിജയാഘോഷത്തിനിടെ ബംഗളൂരുവിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തെ തുടർന്നുണ്ടായ അറസ്റ്റുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കർണാടക ഹൈക്കോടതി. പരിപാടി സർക്കാർ കൈകാര്യം ചെയ്ത രീതിയെയും അതിന്റെ അനന്തരഫലങ്ങളെയും കുറിച്ച് ചോദ്യങ്ങൾ ഹൈക്കോടതി ഉന്നയിക്കുകയും ചെയ്തു. കൂടാതെ കോടതി സർക്കാരിന്റെ നടപടികളുടെ വിശദശാംശങ്ങളും തേടി. ഇത്തരത്തിലുള്ള ഏതെങ്കിലും കായിക പരിപാടിയിലോ ആഘോഷത്തിലോ 50,000-ത്തിലധികം വരുന്ന ജനക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിന് ഏതെങ്കിലും സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix