Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആലപ്പുഴയിൽ കുടുംബം സഞ്ചരിച്ച കാറിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ : ആലപ്പുഴ ചാരംമൂട്ടിൽ കുടുംബം സഞ്ചരിച്ച കാറിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. ഇന്നലെ വൈകീട്ടാണ് ആക്രമണം ഉണ്ടായത്. എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാലിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ ഒരു മാർച്ച് നടത്തിയിരുന്നു . മാർച്ച് നടന്ന വഴിയിലൂടെ കടന്നുപോയ കാർ വഴിയിൽ വാഹനം നിർത്തിയെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

അക്രമിക്കപ്പെട്ടവർ പത്തനാപുരം സ്വദേശികളാണ് എന്നാണ് ലഭിക്കുന്ന വിവരം. കാറിൻ്റെ ചില്ല് പ്രവർത്തകർ ആക്രമിച്ച് തകർത്തു. ഇതോടെയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. എന്നാൽ സംഭവത്തിൽ കേസെടുത്ത പൊലീസ് ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. സംഭവത്തിൽ കുടുംബം 7 കോൺഗ്രസ് പ്രവർത്തകർക്കെതിരെയാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer