കോഴിക്കോട് : പിതാവിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് മകൻ രംഗത്ത്. അട്ടക്കുണ്ട് ഈളുവയലിൽ മുഹമ്മദിന്റെ മരണത്തിലാണ് മകൻ സംശയങ്ങളുമായി രംഗത്തെത്തിയത്. സംശയത്തെ തുടർന്ന് ഇയാൾ പൊലീസിന് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് തുറയൂർ ചരിച്ചിൽപള്ളി കബർസ്ഥാനിൽ അടക്കംചെയ്ത മുഹമ്മദിന്റെ (58) മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിനായി പുറത്തെടുക്കും എന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞമാസം 26 ആം തിയ്യതിയായിരുന്നു വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന മുഹമ്മദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഹമ്മദിനെ കുറച്ച് നാളുകളായി പുറത്ത് കാണാതിരുന്നതിനെ തുടർന്ന് അയൽക്കാരിയായ സ്ത്രീ അന്വേഷിച്ചെത്തിയപ്പോഴായിരുന്നു ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജനാലയിലൂടെ നോക്കിയപ്പോഴായിരുന്നു ഇവർ മുഹമ്മദിനെ അനക്കമില്ലാതെ നിലയിൽ കണ്ടെത് . ഉടൻ തന്നെ ഇവർ നാട്ടുകാരെ വിളിക്കുകയും നാട്ടുകാർ എത്തുകയും വാതിൽ പൊളിച്ച് അകത്തുകടക്കുകയുമായിരുന്നു. തുടർന്ന് മൃതദേഹം മുഹമ്മദിന്റെ അനുജന്റെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ മൃതദേഹം അന്ന് വൈകീട്ട് തന്നെ സംസ്ക്കരിച്ചതും കൂടാതെ പിതാവ് മരിച്ചതായി കണ്ടെത്തിയ വീടിന്റെ വാതിൽ പൊളിച്ചനിലയിൽ കാണുന്നില്ലെന്നും, മരിച്ചതിനുശേഷവും പിതാവിന്റെ അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചതും മുഹമ്മദിന്റെ വിദേശത്തുള്ള മകൻ കണ്ടെത്തിയതോടെയാണ് സംശയങ്ങൾക്ക് വഴിവെച്ചത്. ഈ സാഹചര്യത്തിലാണ് അന്വേഷണം നടത്താൻ തീരുമാനം ആയത്.




