Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Social News

തിക്കിലും തിരക്കിലും പെട്ട മരണം; സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധ പ്രകടനം നടത്തി

ബാംഗ്ലൂർ : ജൂൺ 4 ന് ബെംഗളൂരുവിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും രാജി ആവശ്യപ്പെട്ട് കർണാടക ബിജെപി നിയമസഭാംഗങ്ങളും പാർലമെന്റ് അംഗങ്ങളും പ്രതിഷേധ പ്രകടനം നടത്തി.വിധാൻ സൗധയിലെ മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിലാണ് ഇവർ പ്രതിഷേധ പ്രകടനം നടത്തിയത് . കർണാടക നിയമസഭയിലെയും കൗൺസിലിലെയും പ്രതിപക്ഷ നേതാവ് ആർ. അശോകയും ബിജെപി നേതാവ് ചലവാടി നാരായണസാമിയും ചേർന്നാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. സംസ്ഥാന സർക്കാരിന്റെ […]
Read more

കുട്ടനാട് താലൂക്കിലെ സ്കൂളുകള്‍ നാളെ തുറക്കും

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ സ്കൂളുകള്‍ നാളെ മുതൽ തുറക്കും. കനത്ത മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ട് പ്രതിസന്ധി ഒഴിഞ്ഞതോടെയാണ് നാളെ കുട്ടനാട്ടിലെ സ്കൂളുകൾ തുറക്കുന്നത്. സ്കൂളുകളിൽ മാത്രമല്ല കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്തെ നിരവധി വീടുകളിലടക്കം വെള്ളം കയറിയിരുന്നു. എന്നാൽ വെള്ളം പൂർണമായും ഇറങ്ങിയതോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാൻ തീരുമാനിച്ചത്. കൂടാതെ ഈ സ്കൂളുകൾ നൽകാൻ വിദ്യാഭ്യാസ വകുപ്പും ഉത്തരവ് നൽകിയിരുന്നു. രക്ഷിതാക്കളും ,പൂർവ്വവിദ്യാർത്ഥികളും ചേർന്നാണ് സ്കൂൾ പരിസരവും ക്ലാസ് മുറികളും വൃത്തിയാക്കിയത്. അതേസമയം സംസ്ഥാനത്തെ മറ്റ് […]
Read more

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അർദ്ധരാത്രി മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അർധരാത്രി മുതൽ ട്രോളിങ് നിരോധനം . 52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് . കാലാവസ്ഥ വ്യതിയാനവും, കപ്പൽ അപകടവും മത്സ്യ തൊഴിലാളികളെ കാര്യമായി ബാധിച്ചതിനാൽ കുറച്ച് ദിവസത്തെ ഇളവ് അനുവദിക്കണമെന്നാണ് മത്സ്യ തൊഴിലാളികളുടെ ആവശ്യം. കാലവസ്ഥാ വ്യതിയാനവും, ഇന്ധന വില വർധനവും ഈ മേഖലയിൽ വലിയ പ്രതിസന്ധികൾ സൃഷ്ട്ടിച്ച സമയത്തായിരുന്നു കപ്പലപകടം കൂടി എത്തിയത്. ഇതോടെ തീരമേഖലകളിലെ ത്സ്യ തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ നഷ്ടമായി. നിലവിൽ ഭൂരിഭാഗം മത്സ്യ തൊഴിലാളികളും ദുരിതത്തിലാണ്.അതേസമയം […]
Read more

ജനങ്ങളെ കാത്തുരക്ഷിക്കണമെന്ന് പടച്ചോനോട് പറയുന്നുണ്ട്, അല്ലാതെ ഈ സർക്കാർ നോക്കാൻ പോകുന്നില്ല: പി വി അൻവർ

മലപ്പുറം : ജനങ്ങളെ കാത്തുരക്ഷിക്കണമെന്ന് പടച്ചോനോടാണ് പറയുന്നതെന്നും അല്ലാതെ സർക്കാർ നോക്കാൻ പോകുന്നില്ല എന്നും പി വി അൻവർ. നിലമ്പൂർ വഴിക്കടവിൽ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച സംഭവം ഗൂഢാലോചനയാണെന്നുള്ള വനംമന്ത്രി ശശീന്ദ്രന്റെ പ്രസ്താവനക്കെതീരെയായിരുന്നു അൻവറിന്റെ ഈ പ്രതികരണം. സംഭവത്തിൽ സർക്കാരിനെ അൻവർ രൂക്ഷമായി വിമർശിച്ചു.പന്നിയെ കട്ടിൽ നിലനിർത്തേണ്ട ഉത്തരവാദിത്വം സർക്കാരിനല്ലേ എന്നും അൻവർ ചോദിച്ചു. സർക്കാരിന്റെ ലക്ഷ്യം പശ്ചിമഘട്ടത്തിൽ നിന്ന് കർഷകരെ താഴെയിറക്കുക എന്നതാണെന്നും അൻവർ ആരോപിച്ചു. അതേസമയം മനുഷ്യ വന്യജീവി […]
Read more

കാട്ടാളനിൽ പാൻ ഇന്ത്യൻ താരങ്ങൾ വിസ്മയിപ്പിക്കാൻ സുനിലും കബീർ ദുഹാൻ സിങും

കൊച്ചി: പോള്‍ ജോർജിന്റെ സംവിധാനത്തിൽ ഷരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രമായ ‘കാട്ടാളനി’ൽ പാൻ ഇന്ത്യൻ താരങ്ങളായ സുനിലും കബീർ ദുഹാൻ സിങും അഭിനയിക്കുന്നു. ‘പെപ്പെ’ യാണ് ചിത്രത്തിൽ നായകനായർത്തുന്നത്. ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർത്ഥ പേരായ “ആന്‍റണി വർഗ്ഗീസ്” എന്ന പേരിൽ തന്നെയാണ് എത്തുന്നത്. പുഷ്പ, ജയിലർ, അല വൈകുണ്ഡപുരമുലൂ, മാവീരൻ, മാർക്ക് ആന്‍റണി, മഗധീര തുടങ്ങി ഒട്ടേറെ തമിഴ്, തെലുങ്ക് സിനിമകളിലൂടെ ശ്രദ്ധേയനാണ് സുനിൽ ആദ്യമായാണ് കാട്ടാളനിലൂടെ മലയാള സിനിമയിലേക്കെത്തുന്നത്. അതേസമയം കബീർ ദുഹാൻ സിംഗ് […]
Read more

മണിപ്പൂരിൽ സംഘർഷം രൂക്ഷം: പ്രതിഷേധക്കാർ കർഫ്യൂ പ്രഖ്യാപിച്ചു

മണിപ്പൂർ : മണിപ്പൂരിൽ സംഘർഷം രൂക്ഷമാകുകയാണ് . മണിപ്പൂരിലെ പല ഭാഗങ്ങളിലും സംഘർഷാവസ്ഥ പൊട്ടിപുറപ്പെടുന്നുണ്ട് . അതിനാൽ തന്നെ മണിപ്പൂരിന്റെ ചില പ്രദേശങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തുകയും ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു . മെയ്തി സംഘടനയായ അരംബായ് ടെങ്കോളിലെ ഒരു നേതാവിനെയും മറ്റ് ചില അംഗങ്ങളെയും അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ വന്നതിനെത്തുടർന്നാണ് സംഘർഷങ്ങൾ പുറപ്പെട്ടത്. സംഘർഷങ്ങളുടെ ഭാഗമായി പ്രതിഷേധക്കാർ റോഡുകളുടെ നടുവിൽ ടയറുകളും പഴയ ഫർണിച്ചറുകളും കത്തിക്കുകയും ഇംഫാലിൽ ചിലർ സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. […]
Read more

ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെയും എംപി പ്രിയ സരോജിന്റെയും വിവാഹനിശ്ചയത്തിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെയും സമാജ്‌വാദി പാർട്ടി എംപി പ്രിയ സരോജിന്റെയും വിവാഹനിശ്ചയത്തിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത്. ഉത്തർപ്രദേശിലെ ഒരു സ്വകാര്യ വേദിയിലാണ് ചടങ്ങ് നടന്നത്, ചടങ്ങിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അഖിലേഷ് യാദവ്, ഡിംപിൾ യാദവ്, ജയ ബച്ചൻ, ശിവ്പാൽ യാദവ്, പ്രവീൺ കുമാർ തുടങ്ങിയ മുതിർന്ന സമാജ്‌വാദി പാർട്ടി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. വിവാഹനിശ്ചയ ചടങ്ങിന് മുന്നോടിയായി, റിങ്കു സിംഗ് കുടുംബത്തോടൊപ്പം ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ ചൗധര വാലി […]
Read more

സിക്കിമിലെ മണ്ണിടിച്ചിൽ; ലക്ഷദ്വീപ് സ്വദേശിയായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി

ഗാങ്‌ടോക്ക്: സിക്കിമിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലക്ഷദ്വീപ് സ്വദേശിയായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി. മണ്ണിൽ പുതഞ്ഞ നിലയിൽ എട്ടടി താഴ്ചയിൽ നിന്നാണ് മൃതദേഹം പുറത്തെടുത്തത്. ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശി പി കെ സൈനുദ്ദീൻ്റെ മൃതദേഹമാണ് സൈനികർ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. മറ്റ് നടപടികൾക്കായി മൃതദേഹം മാറ്റിയിരിക്കുകയാണ്. അതേസമയം മൃതദേഹം രണ്ട് ദിവസത്തിനുളളിൽ സൈനുദ്ദീൻ്റെ സ്വദേശമായ ലക്ഷദ്വീപിൽ എത്തിക്കുമെന്ന് കരസേന വൃത്തങ്ങൾ അറിയിച്ചു. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഇനിയും കാണാതായ അഞ്ചുപേരെ കൂടി കണ്ടെത്താനുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുന്നതായി […]
Read more

‘ഭീകരതയിൽ യൂറോപ്പ് ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുന്നു’: രവിശങ്കർ

ആറ് യൂറോപ്യൻ രാജ്യങ്ങളിലെ നയതന്ത്ര പര്യടനത്തിന് ശേഷം ബിജെപി എംപി രവിശങ്കർ പ്രസാദിന്റെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം ഇന്ന് ഡൽഹിയിലേക്ക് തിരിച്ചെത്തി.ഫ്രാൻസ്, ഇറ്റലി, ഡെൻമാർക്ക്, ഇംഗ്ലണ്ട്, ബ്രസ്സൽസ്, ജർമ്മനി എന്നിവടങ്ങളിലേക്കാണ് പ്രതിനിധി സംഘം യാത്ര തിരിച്ചത്. ‘പാർലമെന്റിലെ മുതിർന്ന നേതാക്കളെയും, ഇന്ത്യൻ സമൂഹത്തെയും തങ്ങൾ അവിടെ കണ്ടെന്നും പഹൽഗാമിലെ ഭീകരാക്രമണത്തിൽ വിദേശ രാജ്യങ്ങൾക്ക് വളരെയധികം രോക്ഷമുണ്ടെന്നും ഇദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. കൂടാതെ ബെർലിനിൽ, പ്രതിനിധി സംഘം വിദേശകാര്യ മന്ത്രി ജോഹാൻ വാഡെഫുൾ, ബുണ്ടെസ്റ്റാഗ് വൈസ് പ്രസിഡന്റ് ഒമിദ് […]
Read more

110 അക്കൗണ്ടുകളിൽ നിന്ന് മോഷ്ടിച്ചത് 4.5 കോടി ; ബാങ്ക് മാനേജർ പിടിയിൽ

രാജസ്ഥാൻ : രാജസ്ഥാനിലെ ഐസിഐസിഐ ബാങ്കിന്റെ കോട്ട ശാഖയിൽ 43 ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്ന് 4.58 കോടി രൂപ തട്ടി എടുത്ത് റിലേഷൻഷിപ്പ് മാനേജർ. കൂടാതെ കുറ്റാരോപിതനായ ഉദ്യോഗസ്ഥ സാക്ഷി ഗുപ്ത 110 ഓളം അക്കൗണ്ടുകളിൽ നിന്ന് നിയമവിരുദ്ധമായി പണം പിൻവലിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. ഇവർ പണം പിൻവലിക്കുന്ന അലേർട്ടുകൾ അക്കൗണ്ട് ഉടമകളിലേക്ക് എത്തുന്നത് തടയാൻ, അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറുകൾ അവർ മാറ്റിയതായും നിരവധി അക്കൗണ്ടുകളുടെ പിൻ നമ്പറുകൾ അവർ മാറ്റിയതായും റിപ്പോർട്ടുണ്ട്. പ്രായമായ ഉപഭോക്താക്കളെയാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix