Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുട്ടനാട് താലൂക്കിലെ സ്കൂളുകള്‍ നാളെ തുറക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ സ്കൂളുകള്‍ നാളെ മുതൽ തുറക്കും. കനത്ത മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ട് പ്രതിസന്ധി ഒഴിഞ്ഞതോടെയാണ് നാളെ കുട്ടനാട്ടിലെ സ്കൂളുകൾ തുറക്കുന്നത്. സ്കൂളുകളിൽ മാത്രമല്ല കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്തെ നിരവധി വീടുകളിലടക്കം വെള്ളം കയറിയിരുന്നു. എന്നാൽ വെള്ളം പൂർണമായും ഇറങ്ങിയതോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാൻ തീരുമാനിച്ചത്.

കൂടാതെ ഈ സ്കൂളുകൾ നൽകാൻ വിദ്യാഭ്യാസ വകുപ്പും ഉത്തരവ് നൽകിയിരുന്നു. രക്ഷിതാക്കളും ,പൂർവ്വവിദ്യാർത്ഥികളും ചേർന്നാണ് സ്കൂൾ പരിസരവും ക്ലാസ് മുറികളും വൃത്തിയാക്കിയത്. അതേസമയം സംസ്ഥാനത്തെ മറ്റ് സ്കൂളുകൾ തുറന്നിട്ട് ഒരാഴ്ച്ച പിന്നിടുകയാണെങ്കിലും കഴിഞ്ഞ ഒരാഴ്ചക്കിടെ കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പല ദിവസന്തങ്ങളിലായി അവധി പ്രഖ്യാപിച്ചിരുന്നു.

Tags :

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer