Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ജെഫ്രി എപ്സ്റ്റീൻ ഫയലുകളിൽ ഡൊണാൾഡ് ട്രംപിന്റെ പേരുണ്ടെന്ന് അവകാശപ്പെടുന്ന പോസ്റ്റ് മാറ്റി എലോൺ മസ്‌ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജെഫ്രി എപ്സ്റ്റീന്റെ കേസുമായി ബന്ധപ്പെട്ട ഫയലുകളിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് ഉണ്ടായിരുന്നെന്ന് അവകാശപ്പെട്ടുകൊണ്ട് എത്തിയ എലോൺ മസ്‌ക് താൻ മുൻ പോസ്റ്റ് ചെയ്ത എക്സ് പോസ്റ്റ് ഡിലീറ്റ് ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു . ഇതിന് പിന്നാലെ വൻ സാമ്പത്തിക ഇടിവും മസ്കിന് വന്നിരുന്നു. എന്നാൽ മസ്‌കിന്റെ ഈ നീക്കം ട്രംപുമായുള്ള ഒരു സന്ധിയുടെ സാധ്യതയെയാണ് സൂചിപ്പിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

സീൽ ചെയ്ത എപ്സ്റ്റീൻ ഫയലുകളിൽ ട്രംപിന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം മസ്‌ക് ആരോപിച്ച് എത്തിയിരുന്നു. കോടതി രേഖകൾ, സാക്ഷ്യപത്രങ്ങൾ, ധനകാര്യ സ്ഥാപനത്തിന്റെ ലൈംഗിക കടത്ത് സംഘവുമായി ബന്ധപ്പെട്ട മുദ്രവെച്ച രേഖകൾ എന്നിവയുടെ ഒരു ശേഖരമായ എപ്സ്റ്റീൻ ഫയലുകൾ വളരെക്കാലമായി ഊഹാപോഹങ്ങൾക്ക് സൃഷ്ടിച്ചിരുന്നു. നിരവധി പ്രമുഖരുടെ പേരുകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും, ഇനിയും പല പ്രമുഖരുടെയും പേര് പുറത്ത് വരാനുണ്ട്. ട്രംപിന് എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ചുള്ള മസ്‌കിന്റെ സമീപകാല പരാമർശങ്ങൾ വീണ്ടും ഇപ്പോൾ മറ്റ് ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix