Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Special Story

അഭ്യൂഹങ്ങൾക്ക് വിരാമം; ഐക്യത്തോടെ നീങ്ങാൻ കോൺഗ്രസും ശശി തരൂരും

പാര്‍ട്ടിയിലെ ആഴ്ചകളോളം നീണ്ട അഭ്യൂഹങ്ങളും അശാന്തിയുമെല്ലാം കഴിഞ്ഞ്, മുതിര്‍ന്ന നേതാവ് ശശി തരൂര്‍ വ്യാഴാഴ്ച കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വവുമായി മുഖാമുഖം ചര്‍ച്ച നടത്തിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയുമായും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും നടന്ന ഏകദേശം രണ്ട് മണിക്കൂര്‍ ചര്‍ച്ചയെ ഇരുപക്ഷത്തും നിന്നുള്ളവര്‍ വളരെ പോസിറ്റിവായാണ് വിലയിരുത്തപ്പെടുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒറ്റക്കെട്ടായി മുന്നോട്ട് പോകാനാണ് പാര്‍ട്ടിയുടെ നീക്കമെന്നാണ് പുറത്തുവരുന്ന വിവരം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് പാര്‍ലമെന്റ് സമുച്ചയത്തിലെ ഖാര്‍ഗെയുടെ ചേംബറില്‍ കൂടിക്കാഴ്ച നടന്നത്. ഏകദേശം രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന […]
Read more

സർവ്വകലാശാലകളെ കയ്യടക്കി കാവി പുതപ്പിക്കാൻ , എൻ.ഇ.പി 2020-ഡോ. ജോർജ് ജോസഫ് പരുവനാടി എഴുതുന്നു

ഇന്ന് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസം, വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും തുല്യപങ്കാളിത്ത അധികാരമുള്ള സമവർത്തിപ്പട്ടികയിൽ ഉൾപ്പെട്ട വിഷയമാണ് .രാജ്യത്ത് ആകെ 1074 സർവ്വകലാശാലകൾ ഉള്ളതിൽ 58 എണ്ണം മാത്രമാണ് കേന്ദ്ര സർവകലാശാലകൾ . ശേഷിക്കുന്ന 1016 എണ്ണത്തിൽ ഏതാനും സ്വകാര്യ സർവകലാശാലകൾ ഒഴിച്ചാൽ മഹാ ഭൂരിപക്ഷവും വിവിധ സംസ്ഥാനങ്ങളുടെ നിയമനിർമ്മാണ സഭകളുടെയും അതാതു സംസ്ഥാന ഖജനാവിൻ്റെയും സൃഷ്ടിയാണ് . താത്വികമായി ,യുജിസി ഒരു സ്വതന്ത്ര സ്ഥാപനമാണ് . എന്നാൽ 1953 സ്ഥാപിതമായത് മുതൽ തന്നെ അതാതുകാലത്തെ ഭരണകർത്താക്കളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് […]
Read more

കിഫ്ബിയിലൂടെ വളര്‍ന്ന കേരളം

ഒരു സംസ്ഥാനത്തിന്റെ വളര്‍ച്ചയെന്നത് ആ സംസ്ഥാനം അടിസ്ഥാന സൗകര്യങ്ങളില്‍ കൈവരിച്ച പുരോഗതിയാണ്. വിദ്യാഭ്യാസ രംഗത്തും, ആരോഗ്യരംഗത്തും, ഗതാഗത രംഗത്തും പുരോഗതി കൈവരിക്കണമെങ്കില്‍ ഈ രംഗത്ത് അടിസ്ഥാന വികസനം കൈവരിക്കണം. പദ്ധതി വിഹിതത്തെ മാത്രം ലക്ഷ്യമിട്ടുള്ള വികസന പ്രവര്‍ത്തനം സംസ്ഥാനത്തെ മുന്നോട്ടേക്ക് നയിക്കില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് കിഫ്ബി എന്ന ആശയവുമായി സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാനവികസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. കേരളത്തിന്റെ വികസന ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ രേഖപ്പെടുത്തേണ്ട പത്തുവര്‍ഷമാണ് കഴിഞ്ഞുപോവുന്നത്. കേരളചരിത്രത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത വികസനമുന്നേറ്റത്തിനാണ് നാം ഇപ്പോള്‍ സാക്ഷ്യം […]
Read more

ടെക്സസിൽ പുതിയ എച്ച്-1 ബി വിസകൾക്ക് നിരോധനം

അമേരിക്കയിലെ കുടിയേറ്റ സംവിധാനത്തിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സാഹചര്യമാണ് ടെക്സസ് സംസ്ഥാനത്ത് രൂപപ്പെടുന്നത്. അമേരിക്കയിലെ ഇന്ത്യൻ ഐടി പ്രൊഫഷണലുകൾക്കും ഗവേഷകർക്കും വലിയ തിരിച്ചടി നൽകിക്കൊണ്ട് ടെക്സസിൽ പുതിയ എച്ച്-1 ബി വിസകൾക്ക് ഗവർണർ ഗ്രെഗ് ഏബട്ട് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ സർക്കാർ ഏജൻസികളിലും പൊതു സർവ്വകലാശാലകളിലും പുതിയ വിസ അപേക്ഷകൾ നൽകുന്നത് അടിയന്തരമായി മരവിപ്പിക്കാനാണ് ഗവർണറുടെ ഉത്തരവ്. ഇതോടെ ,അമേരിക്കയിൽ തൊഴിലും ഗവേഷണവും ലക്ഷ്യമിടുന്ന ആയിരക്കണക്കിന് വിദഗ്ധരുടെ ഭാവിയെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. അമേരിക്കൻ ജോലികൾ അമേരിക്കക്കാർക്ക് […]
Read more

മന്ത്രിയെ അധിക്ഷേപിച്ച പരാമർശം; വി.ഡി. സതീശനെതിരെ അവകാശ ലംഘന നോട്ടീസ്

കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സ്വന്തം രാഷ്ട്രീയ നിലനിലപ്പിനായി ആർക്കെതിരെ സംസാരിക്കാനും മടിയില്ലാതെ മുന്നോട്ട് പോവുകയാണ്. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ ആവർത്തിച്ചു പറയുന്നതിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്നാണ് അദ്ദേഹം കരുതുന്നത്. മന്ത്രി വി ശിവൻക്കുട്ടിയുടെ മെക്കിട്ട കേറൽ സതീശനൊരു സ്ഥിരം തൊഴിലായി മാറിയിരിക്കുകയാണ്. അത്യന്തം അധിക്ഷേപകരമായ പരാമർശങ്ങളുമായാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വരവ്. ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോൾ സ്‌കൂളിൽ പഠിക്കേണ്ടി വന്നത് കുട്ടികളുടെ ഗതികേടാണെന്നും ഇത്രയും വിവരദോഷികൾ ഉൾപ്പെട്ട മറ്റൊരു […]
Read more

ഐക്യം പാളി ഗോളടിച്ച് വിഡി സതീശന്‍

എന്‍എസ്എസ് , എസ് എന്‍ ഡി പി സാമുദായിക ഐക്യം എവിടെ ചെന്ന് അവസാനിക്കുമെന്നാണ് കൂട്ട്‌കെട്ടിനേക്കുറിച്ച് വാര്‍ത്തകള്‍ വന്നപ്പോള്‍ ആദ്യം ജനങ്ങള്‍ ചോദിച്ചത്. 16 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് SNDP -NSS സംഘടനകള്‍ സാമുദായിക ഐക്യമെന്ന ആശയത്തിനൊപ്പം കുറച്ചു ദിവസങ്ങള്‍ സഞ്ചരിച്ചത്. സാമുദായിക ഐക്യം എന്ന ചിന്തയ്ക്ക് പിന്നില്‍ ഇരു സമുദാ നേതാക്കളുടെയും പൊതു ശത്രു പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ആയത് കൊണ്ട് പ്രതിപക്ഷ നേതാവിനെ ഒതുക്കുക എന്ന ലക്ഷ്യത്തോടെ ഇരു സമുദായങ്ങളും ഒന്നായി. സാമുദായിക ഐക്യം […]
Read more

ദുരിതാശ്വാസ ഫണ്ടെവിടെ നേതാവേ?

രക്തസാക്ഷി ഫണ്ട് തിരിമറി വിവാദം സിപിഎമ്മിന് വലിയ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. എംഎല്‍എ ടി.ഐ മധുസൂദനന്‍ രക്തസാക്ഷി ഫണ്ട് അടക്കമുള്ള ഫണ്ടുകളില്‍ കൃത്രിമം കാണിച്ചെന്ന വെളിപ്പെടുത്തലുമായി വി. കുഞ്ഞികൃഷ്ണന്‍ രംഗത്തെത്തിയതോടെയാണ് കണ്ണൂരിലെ പയ്യന്നൂരിലേക്ക് മാധ്യമങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങിയത്. ജില്ലാ കമ്മിറ്റി അംഗമായ വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലുകള്‍ രാഷ്ട്രീയമായി വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു. പറയുന്നത് സ്ഥലം ങഘഅ യെ കുറിച്ചാകുമ്പോള്‍ നടപടി എടുക്കാനുള്ള അവേശവും കൂടും. പാര്‍ട്ടിയുടെ നിലപാടിന് യോജിക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നവരെ ഒരു രീതിയിലും വെച്ചുപൊറുപ്പിക്കില്ലെന്ന് സിപിഎം കണ്ണൂര്‍ […]
Read more

എച്ച് 1 ബി വിസ പുതുക്കാൻ ഇനി അവസരമില്ല

വിദേശ കുടിയേറ്റ നയത്തിൽ ഒരോ ​ദിവസവും ഒരോ നിയന്ത്രണങ്ങളുമായാണ് അമേരിക്കയുടെ വരവ്. ഇപ്പോഴിതാ യു.എസിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ പ്രഫഷനലുകൾക്ക് ഇപ്പോൾ വലിയ പ്രതിസന്ധി നേരിടേണ്ടിവന്നിരിക്കുകയാണ്. പുതിയ എച്ച്‍-1ബി വിസക്കും പുതുക്കാനുമുള്ള അഭിമുഖത്തിന് ഈ വർഷം ഇനി അവസരം ലഭിക്കില്ലെന്നാണ് പുറത്തു വരുന്ന വിവരം. ഡൽഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലെ യു.എസ് വിസ ഓഫിസുകളിൽ അഭിമുഖത്തിന് സ്ലോട്ടുകൾ ലഭ്യമല്ല. യു.എസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് വെബ്സൈറ്റിൽ പുതിയ വിസ അഭിമുഖങ്ങൾ ഇതിനകം 2027ലേക്ക് മാറ്റിവെക്കുകയാണ്. കഴിഞ്ഞ […]
Read more

സ്വർണ്ണകൊളളയിൽ ഒളിച്ചോടി പ്രതിപക്ഷം

മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ് . സ്വർണക്കൊള്ള കേസിനെ കേന്ദ്രവിഷയമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഭയിൽ പ്രസംഗം ആരംഭിക്കുകയും, അന്വേഷണത്തിനായി രൂപീകരിച്ച എസ്‌ഐടിയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന ഗുരുതര ആരോപണം ഉന്നയിക്കുകയും ചെയ്തു. എന്നാൽ, പ്രതിക്കൂട്ടിലാകുമെന്ന് വ്യക്തമായതോടെ ശബരിമല വിഷയത്തിൽ ചർച്ചയ്‌ക്ക് തയ്യാറാകാതെ നിയമസഭയെ അലങ്കോലമാക്കി പ്രതിപക്ഷം ഒളിച്ചോടിയെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്. ‘സ്വർണം കട്ടവരാരപ്പ’ എന്ന ബാനറും പാട്ടുമായി സഭയിലെത്തിയ പ്രതിപക്ഷത്തിന് ‘കട്ടത് കോൺഗ്രസാണപ്പ’ എന്ന […]
Read more

ശബരിമലയിൽ പുതിയ അറസ്റ്റ് ഉടൻ

ശബരിമല സ്വർണ്ണക്കൊള്ള പുതിയ പുതിയ തലങ്ങളിലേക്ക് കടക്കുകയാണ് . എവിടെയാണെങ്കിലും പ്രശ്‌നം ശബരിമലയുമായി ബന്ധപ്പെട്ട് നിൽക്കുന്നവരോ രാഷ്ട്രീയ നേതാക്കൾക്കോ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം തന്നെയാണ് . മുൻ ദേവസ്വം മന്ത്രി കടംപള്ളി സുരേന്ദ്രൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വിട് സന്ദർശിച്ചെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വീണ്ടും വിവാദങ്ങൾ സിപിഎമ്മിനെ ചുറ്റിപ്പറ്റി പ്രചരിച്ചിരുന്നു. പോറ്റിയുടെ വീട്ടിൽ പോയത് കുട്ടിയുടെ ചടങ്ങിന് അല്ലെന്നും പോറ്റിയുടെ പിതാവിന്റെ ചടങ്ങുമായി ബന്ധപ്പെട്ടാണെന്നുമാണ് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. കടകംപള്ളിയും രാജു ഏബ്രഹാമും പോറ്റിയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer