Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Special Story

വെള്ളാപ്പള്ളിയുടേത് പുതിയ തന്ത്രം ?

എൻഎസ്എസിനെ കൂടെ കൂട്ടാനുള്ള പ്രതീക്ഷ കൈവിടാതെയാണ് വെള്ളാപ്പള്ളി നടേശൻ ഇപ്പോഴും നിൽക്കുന്നത്. സാമുദായിക ഐക്യത്തിനോട് നോ പറഞ്ഞു എൻഎസ്എസ്, എസ്എൻഡിപിയെ അകത്തി നിർത്തിയെങ്കിലും വീണ്ടും അടുക്കാനുള്ള പ്ലാനുമായി വെള്ളാപ്പള്ളി മുന്നോട്ട് തന്നെയാണ്. മത ന്യൂനപക്ഷ പാർട്ടികളുടെ സ്വാധീനം മൂലം ഭൂരിപക്ഷ ജനവിഭാഗം അവഗണിക്കപ്പെട്ടുവെന്നും സമാന ചിന്താഗതിക്കാർ ഒന്നിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ പറയുകയുണ്ടായി. എസ്എൻഡിപി യോഗം മുഖപത്രമായ യോഗനാഥത്തിലാണ് വെള്ളാപ്പള്ളിയുടെ ലേഖനം ശ്രദ്ധേയമായത്. ജാതി പറഞ്ഞ് പോരാടിച്ചാൽ ഹൈന്ദവ സമൂഹം ഇനിയും അധോഗതിയിലേക്ക് പോകുമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. അത്തരം […]
Read more

റിയാസിന് പകരക്കാരനോ അൻവർ

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതുക്കൽ എത്തിനിൽക്കേ സംസ്ഥാനം കനത്ത ത്രികോണ മത്സരത്തിന് ഒരുങ്ങുകയാണ്. എന്നാൽ അതിൽ ഇപ്പോൾ എല്ലാ കണ്ണുകളും ബേപ്പൂരിലേക്ക് ആണെന്നതാണ് ഏറ്റവും ശ്രദ്ധേയം. ബേപ്പൂരിയിൽ പിവി അൻവർ മത്സരിക്കുമെന്ന വാർത്ത പരന്നിരുന്നു. എന്നാൽ നിലമ്പൂർ വിട്ട് പിവി അൻവർ ബേപ്പൂരിൽ മത്സരിക്കുമെന്ന വാർത്തയാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. അൻവർ ബേപ്പൂരിൽ നിന്ന് മത്സരിച്ചാൽ ജയിച്ച് എംഎൽഎ ആവുമെന്നും ഘടകകക്ഷികളുമായി ചർച്ച പുരോഗമിക്കുന്നുവെന്നും സണ്ണി ജോസഫ് പറയുകയുണ്ടായി. അതേസമയം അൻവർ മണ്ഡലത്തിൽ അനൗപചാരിക […]
Read more

ഇടുക്കി സീറ്റിന് വേണ്ടി കോൺഗ്രസിൽ ഗ്രൂപ്പ് പോര് മുറുകുന്നു

കേരള കോൺഗ്രസ് മത്സരിക്കുന്ന ഇടുക്കി ലോക്‌സഭാ സീറ്റിനെച്ചൊല്ലിയുള്ള അവകാശവാദം കോൺഗ്രസിനകത്ത് കടുത്ത ഗ്രൂപ്പ് പോരാട്ടങ്ങൾക്ക് വഴിവെക്കുകയാണ്. അവകാശവാദം ഉന്നയിച്ചത് വ്യക്തി താല്പര്യത്തിന് വേണ്ടിയെന്നാണ് ഒരു വിഭാഗത്തിൻറെ ആരോപണം. ഇതോടെ വിഷയത്തിന് കൂടുതൽ രാഷ്ട്രീയ ചൂടേറുകയാണ്. ഇക്കാര്യം ഉന്നയിച്ച് ഇടുക്കി ഡിസിസി കെപിസിസിക്ക് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 25 വർഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന റോഷി അഗസ്റ്റിനെ പരാജയപ്പെടുത്താൻ കോൺഗ്രസ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം. എന്നാൽ ഇടുക്കി സീറ്റ് വിട്ടുനൽകില്ലെന്ന കടുത്ത നിലപാടിലാണ് കേരള കോൺഗ്രസ് (ജോസഫ്) […]
Read more

കേരളത്തിൽ താമര വിരിഞ്ഞാൽ ബജറ്റിൽ കനിയും

കെ റെയിൽ പദ്ധതിയെ ചോല്ലി കേരളത്തിന് ധാരാളം ചീത്തപ്പേരുകൾ കേട്ടിട്ടുണ്ട്. എന്നാൽ പദ്ധതി ഉപേക്ഷിക്കുകയാണെന്ന് കേരളം തന്നെ അറിയിച്ചിരുന്നു.കേരളത്തിന് അതിവേ​ഗ റെയിൽ പാത വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകാൻ സംസ്ഥാനം തയ്യാറല്ല. കെ റെയിൽ പദ്ധതി തന്നെ വേണമെന്നില്ല മറ്റ് ഏത് പദ്ധതിയായാലും സർക്കാർ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറയുന്നത്. റെയിൽ അടഞ്ഞ അധ്യായമാണെന്നും കെ റെയിലിന്റെ സ്മാരകമായി സ്ഥാപിച്ച മഞ്ഞകുറ്റികൾ ഉടനെ പഴയപടിയാക്കുമെന്നും പറയുകയാണ് അദ്ദേഹം. […]
Read more

സ്വർണ്ണക്കൊള്ളയിൽ SIT യുടെ പങ്ക് എന്ത് ?

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജനുവരി 5നകം കുറ്റപത്രം സമർപ്പിക്കണമെന്നായിരുന്നു ഹൈകോടതിയുടെ നിർദ്ദേശം. കേസിന്റെ ആദ്യത്തെ പോക്ക് കണ്ടപ്പോൾ ഈ സമയത്തിനുള്ളിൽ തന്നെ കേസ് പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ അതിനു വിപരീതമായിട്ടാണ് ഇപ്പോൾ ശബരിമല സ്വർണ്ണക്കൊള്ള കേസിന്റെ പോക്ക്. ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം നൽകുന്നതിനു മുന്നോടിയായി പ്രത്യേക അന്വേഷണ സംഘം ഇതുവരെ പ്രോസിക്യൂഷൻ അനുമതി തേടിയിട്ടില്ല എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. അറസ്റ്റിലായ 12 പേരിൽ 9 പേരും സർക്കാർ ശമ്പളം […]
Read more

വിവാ​ദങ്ങളുമായി ‘ദ് കേരള സ്റ്റോറി വീണ്ടും; ഇതിന്റെ പിന്നിലെ രാഷട്രീയമെന്ത്?

രാജ്യത്ത് ഏറെ ചർച്ചചെയ്യപ്പെട്ട വിവാദചിത്രം ‘ദ് കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗം വരുകയാണ്. ഗോസ് ബിയോൺണ്ട് എന്നുപേരിട്ടിരിക്കുന്ന ചിത്രത്തിൻറെ ടീസർ പുറത്തിറങ്ങിയിട്ടുണ്ട്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇന്നും നടന്നുവരുന്ന മതപരിവർത്തനവും അതിൽ വീണുപോകുന്ന പെൺജീവിതങ്ങളുമാണ് ചിത്രം തുറന്നുകാട്ടുന്നതെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്. ഇനി സഹിക്കില്ല, ഞങ്ങൾ പോരാടും എന്ന സന്ദേശമാണ് ടീസർ പങ്കുവയ്ക്കുന്നത്. വിപുൽ അമൃത്​ലാൽ ഷാ തന്നെയാണ് ചിത്രത്തിൻറെ രണ്ടാം ഭാഗവും നിർമിച്ചിരിക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കേരളത്തിൽ വലിയ ചർച്ചയാണ് രൂപപ്പെടുന്നത്. വരുന്ന നിയമസഭാ […]
Read more

കമ്പോഡിയന്‍ സൈബര്‍ സ്‌കാം റാക്കറ്റ് തകര്‍ത്ത് കൊച്ചി സൈബര്‍ പോലീസ്: അന്താരാഷ്ട്ര കുറ്റവാളികള്‍ അറസ്റ്റില്‍

കൊച്ചി: മാട്രിമോണിയല്‍ സൈറ്റ് വഴി വിവാഹ അഭ്യര്‍ത്ഥന നടത്തി പണം തട്ടിയ കേസിലെ പ്രതികള്‍ പിടിയില്‍.സൂരജ് കൃഷ്ണ, ആദില്‍ കെ പി, മുഹമ്മദ് ഫൈസല്‍ എന്നിവരാണ് പിടിയിലായത്. ആലപ്പുഴ ജില്ലയിലെ അരൂരില്‍ നിന്നും കോഴിക്കോട് ജില്ലയിലെ പന്തീരം കാവില്‍ നിന്നും മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ നിന്നുമായാണ് ഇവരെ പിടികൂടയത്. കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന യുവ ഡോക്ടറിന് മാട്രിമോണിയല്‍ സൈറ്റ് വഴി NRI യുവതിയുടെ പേരില്‍ വിവാഹ അഭ്യര്‍ത്ഥന അയക്കുകയും, യുവതിയുടെ പ്രൊഫൈലില്‍ ആകൃഷ്ടനായ […]
Read more

ഇന്ത്യ–യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിൽ പ്രധിഷേധിച്ച് സംയുക്ത കിസാൻ മോർച്ച

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഒപ്പുവെച്ച സ്വതന്ത്ര വ്യാപാരക്കരാർ ആഗോള വ്യാപാരചരിത്രത്തിൽ തന്നെ വലിയൊരു വഴിത്തിരിവായി മാറിയിരിക്കുകയാണ്. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യാപാരക്കരാറാണിത്. ഇത് കൊണ്ട് ഇന്ത്യക്ക് ഏറെ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്നതിൽ തർക്കമില്ല. എന്നാൽ, ഇന്ത്യ–യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിനെതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സംയുക്ത കിസാൻ മോർച്ച. രാജ്യത്തിന്റെ കാർഷിക മേഖലക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഈ കരാറിൽ നിന്ന് ഇന്ത്യ പിന്മാറണമെന്ന ആവശ്യമുയർത്തിയാണ് പ്രക്ഷോഭത്തിന് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഫെബ്രുവരി […]
Read more

വിവരാവകാശ നിയമത്തിലും കേന്ദ്രത്തിന്റെ കടുംവെട്ട്

ന്യൂഡൽഹി: ജനങ്ങളോട് എപ്പോഴും ഉത്തരം പറയേണ്ടത് സർക്കാരിന്റെ ഉത്തരവാധിത്വമാണ്. അതിലൂടെ ഭരണം സുതാര്യമാകുകയും ജനങ്ങളുടെ പങ്കാളിത്തം വർധിക്കുകയും ചെയ്യും. സ്വാതന്ത്ര്യത്തിന്റെ 58-ാം വാർഷികം ആഘോഷിച്ച 2005 ൽ ജനങ്ങൾക്കു ലഭിച്ച മറ്റൊരു സ്വാതന്ത്ര്യമായിരുന്നു സർക്കാരിൽനിന്നു വിവരങ്ങൾ അറിയാനുള്ള അവകാശം. അതുകൊണ്ടുതന്നെ, വിവരാവകാശനിയമം പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സർവേ ഇപ്പോൾ ശുപാർശ ചെയ്തത് സാധാരണ ജനങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്. രഹസ്യസ്വഭാവമുള്ള റിപ്പോർട്ടുകളും കരട് അഭിപ്രായങ്ങളും വിവരാവകാശനിയമപ്രകാരം നൽകരുതെന്നാണ് ധനമന്ത്രി നിർമല സീതാരാമൻപാർലമെന്റിൽ അവതരിപ്പിച്ച സാമ്പത്തികസർവേയിൽ നിർദ്ദേശിച്ചത്. ഇങ്ങനെ വിട്ടുനൽകേണ്ടിവരുന്നത് […]
Read more

ഇ ശ്രീധരനും സംസ്ഥാന സർക്കാരും രണ്ട് തട്ടിൽ

കേരളത്തിൽ മെട്രോറെയിൽ എന്ന സ്വപ്നപദ്ധതിയെ യാഥാർത്ഥ്യത്തിലേക്ക് എത്തിച്ചയാളാണ് മേട്രോമാൻ ഇ ശ്രീധരൻ. സർക്കാരിനൊപ്പം നിന്ന് മെട്രോറെയിലിനെ കുറിച്ച് പഠിച്ചുംകാര്യങ്ങൾ കൃത്യതയോടെ ചെയ്തും ഒരുപാട് നാളായി പേപ്പറിൽ ഒതുങ്ങി നിന്ന മെട്രോ റെയിൽ കേരളത്തിൽ യാഥാർത്ഥ്യമായി. കുറച്ചു നാളായി ഇ ശ്രീധരനും സംസ്ഥാന സർക്കാരും അത്ര സുഖത്തിലല്ലെന്നാണ് പുറത്തു വരുന്ന വാർത്തകൾ. കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസത്തിലും നയപരമായ മാറ്റങ്ങളിലും അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ് മെട്രോ മാൻ ഇ. ശ്രീധരൻ. തിരുവനന്തപുരം മുതൽ […]
Read more

Recent News

Advertisement
WhiteswanTV Footer