Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പിതാവിനേക്കാള്‍ കര്‍ക്കശക്കാരന്‍; ആരാണ് മൊജ്തബ ഹുസൈനി?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വലിയൊരു രാഷ്ട്രിയ ഭരണമാറ്റത്തിനാണ് ഇറാന്‍ സാക്ഷ്യം വഹിക്കുന്നത്. നീണ്ട 36 വര്‍ഷം ഇളക്കമില്ലാതെയിരുന്ന രാജ്യത്തിന്റെ പരമോന്നത സ്ഥാനത്തേക്ക് പുതിയൊരു മുഖമെത്തുകയാണ്. ആയത്തുല്ല അലി ഖമേനിയുടെ വധത്തെത്തുടര്‍ന്ന് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഹുസൈനി ഖമേനിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അന്തരിച്ച ഖമേനിയുടെ രണ്ടാമത്തെ മകനാണ് 56 കാരനായ മുജ്തബ. ഇറാനിലെ 88 അംഗ അസംബ്ലി ഓഫ് എക്സ്പെര്‍ട്സാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്.

ഇറാന്‍ സൈന്യമായ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ ( ഐആര്‍ജിസി ) സമ്മര്‍ദ്ദമാണ് 56കാരനായ മുജ്തബയെ തെരഞ്ഞെടുക്കാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ദീര്‍ഘകാലമായി ഇറാന്റെ രാഷ്ട്രീയ-സൈനിക തലങ്ങളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു മുജ്തബ ഹുസൈനി. പിതാവിന്റെ ഓഫിസിന്റെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്ന അദ്ദേഹം, റവല്യൂഷനറി ഗാര്‍ഡിലെ ഉന്നതരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയുമാണ്. അതിനാല്‍ത്തന്നെ ഇതുവരെയുള്ള രാജ്യത്തെ സുരക്ഷാ-സൈനിക നീക്കങ്ങളില്‍ മുജ്തബ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നത് വ്യക്തം.

പിതാവിനേക്കാള്‍ കടുത്ത നിലപാടുകാരനായാണ് മുജ്തബയെ ഇസ്രയേലി മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ഇറാനിലെ പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്നതില്‍ ഇദ്ദേഹത്തിന് പങ്കുണ്ടെന്ന് നേരത്തേ ആരോപണമുണ്ട്. ഇറാനില്‍ തെരഞ്ഞെടുക്കപ്പെട്ട ഒദ്യോഗിക പദവികളിലൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പരമോന്നത നേതാവിന്റെ വലംകൈ എന്ന നിലയില്‍ 2019 നവംബറില്‍ യുഎസ് ട്രഷറി ഡിപ്പാര്‍ട്‌മെന്റ് മുജ്തബയ്ക്കു മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. താമസവും ഭരണം ഇറാനിലാണെങ്കിലും ലണ്ടനില്‍ ആഡംബര വസതികളും സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിക്ഷേപങ്ങളുമുണ്ടെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചില്ലറക്കാരനല്ല പുതിയ നേതാവ്. ആയത്തുല്ല അലി ഖമനയിയുടെ ആറ് മക്കളില്‍ രണ്ടാമനാണ് മുജ്തബ ഖമനയി. ജനനം 1969ല്‍ മിഷാദില്‍. 17-ാം വയസ്സില്‍ ഇറാന്‍ സൈന്യമായ ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോറില്‍ (ഐആര്‍ജിസി) ചേര്‍ന്ന മുജ്തബ, ഇറാന്‍- ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. തീവ്ര ഇസ്ലാമിസ്റ്റുകള്‍ ഉള്‍പ്പെടുന്ന ഹബീബ് ബറ്റാലിയന്റെ സിരാകേന്ദ്രം. ഈ ബറ്റാലിയനില്‍ നിന്നുള്ളവരാണ് പിന്നീട് ഇറാന്റെ സുപ്രധാന ഇന്റലിജന്‍സ് പദവികളില്‍ എത്തിയിട്ടുള്ളത്.

1999 ല്‍ ഇറാന്റെ പ്രമുഖ മതപണ്ഡിതന്മാരെ രൂപപ്പെടുത്തിയെടുക്കുന്ന ഖൂമിലെ ഷിയാ സെമിനാരിയില്‍ മതപഠനത്തിന് ചേര്‍ന്നു. അലി ഖമനയിയുടെ അടുത്ത സുഹൃത്ത് അയത്തുള്ള മുഹമ്മദ് തഖി മെസ്ബാ യസ്ദിയായിരുന്നു ഗുരു. പിന്നീടാണ് ഖമനിയുടെ ഓഫീസിന്റെ ചുമതലകളിലേക്ക് എത്തുന്നത്. അവിടുന്നങ്ങോട്ട് രാഷ്ട്രീയത്തിലും ഇടപെടലുകള്‍ തുടങ്ങി. 2005ല്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മഹമൂദ് അഹ്‌മദി നെജാദിന് അനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ മൊജ്തബ ഇടപ്പെട്ടെന്ന് പിന്നീട് തെളിഞ്ഞു. 2009ലെ ഗ്രീന്‍ മൂവ്‌മെന്റ് പ്രക്ഷോഭത്തേയും 2022ലെ ഹിജാബ് പ്രക്ഷോഭത്തേയും അടിച്ചമര്‍ത്തുന്നതിന് പിന്നിലെ കറുത്ത കരങ്ങളും മറ്റാരുടേയുമല്ല.

ഇറാനിയന്‍ വിപ്ലവത്തിന് ശേഷമുള്ള മൂന്നാമത്തെ പരമോന്നത നേതാവായിരിക്കും മൊജ്തബ. മതരാഷ്ട്രമായ ഇറാനില്‍ പ്രസിഡന്റിനും മുകളിലാണ് പരമോന്നത നേതാവിന്റെ സ്ഥാനം. രാജ്യത്തിന്റെ പൊതുനയങ്ങള്‍ തീരുമാനിക്കുന്നതും ആഭ്യന്തര-വിദേശ നയങ്ങളില്‍ അന്തിമ വാക്കും അദ്ദേഹത്തിന്റേതാണ്. രാജ്യത്തിന്റെ രഹസ്യാന്വേഷണ, സുരക്ഷാ പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുക കമാന്‍ഡര്‍ ഇന്‍ ചീഫായ പരമോന്നത നേതാവാണ്. സായുധ സേനയ്ക്ക് പുറമേ ജുഡീഷ്യല്‍ സംവിധാനം, രഹസ്യാന്വേഷണം, ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങള്‍ എന്നിവ പരമോന്നത നേതാവിന് കീഴിലാണ്. ഇങ്ങനെയൊരു പദവിയിലേക്ക് ആയത്തുള്ളയേക്കാള്‍ കര്‍ക്കശക്കാരനായ ഒരാളെത്തുമ്പോള്‍ എങ്ങനെയായിരിക്കും ഇറാന്റെ ഭാവിയെന്നും രാജ്യത്തെ ജനാധിപത്യത്തിന്റെ സ്വഭാവമെന്നും കണ്ടറിയേണ്ടിയിരിക്കുന്നു.

Recent News

Advertisement
WhiteswanTV Footer