Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Sports

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി; മഴയിൽ കുതിർന്ന് ആദ്യ ദിനമത്സരം നിർത്തിവെച്ചു

ബ്രിസ്‌ബെയ്ന്‍: ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിവസത്തെ മത്സരം മഴ കാരണം നിർത്തിവെച്ചു. ഗാബയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് തെരഞ്ഞെടുത്തു. ആറാം ഓവറില്‍ തന്നെ സ്‌റ്റേഡിയത്തില്‍ മഴ തുടങ്ങിയിരുന്നു. 13.2 ഓവര്‍ എറിയുമ്പോഴേക്കും കനത്ത മഴ പെയ്തതോടെ മത്സരം നിര്‍ത്തി വെച്ചു. ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടമാകാതെ 28 റണ്‍സെടുത്തു. മഴ കാരണം നിർത്തിവച്ച കളി അടുത്ത ദിവസം പ്രാദേശിക സമയം രാവിലെ 09:50-ന് പുനരാരംഭിക്കും.
Read more

സന്തോഷ് ട്രോഫി ഫുട്‌ബോളിന് ഹൈദരാബാദില്‍ തുടക്കമായി

സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ 78-ാം പതിപ്പിന് ഇന്ന് ഹൈദരാബാദില്‍ തുടക്കമായി. രാവിലെ ഒമ്പതിന് നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസ് കരുത്തരായ മണിപ്പുരിനെ നേരിട്ടു. ഗ്രൂപ്പ് എയിലെ ആദ്യ റൗണ്ട് മത്സരങ്ങളാണ് ഇന്ന്. പകല്‍ 2.30ന് ആതിഥേയരായ തെലങ്കാന രാജസ്ഥാനെയും രാത്രി 7.30ന് ബംഗാള്‍ ജമ്മു കശ്മീരിനെയും നേരിടും. കേരളം ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയിലെ മത്സരങ്ങള്‍ നാളെ നടക്കും. ഡെക്കാന്‍ അരീനയിലെ ടര്‍ഫ് സ്റ്റേഡിയത്തിലാണ് ആദ്യഘട്ട മത്സരങ്ങള്‍. ഒമ്പത് മത്സരങ്ങള്‍ കളിച്ചാണ് കേരളം ഉള്‍പ്പെടെ ടീമുകള്‍ മത്സരത്തില്‍ മാറ്റുരയക്കുന്നത്. നിലവിലെ […]
Read more

ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് കേരളത്തിൽ നിന്ന് പുതിയ താരോദയം

ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വയനാട്ടില്‍ നിന്ന് പുതിയ ഒരു താരം കൂടി. കല്‍പ്പറ്റ സ്വദേശിനിയായ വിജെ ജോഷിതക്കാണ് മലേഷ്യയില്‍ നടക്കാനിരിക്കുന്ന അണ്ടര്‍ 19 ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വനിത പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ബൗളിങ് സംഘത്തിലേക്ക് താരം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ വര്‍ഷം ബാറ്റിങ്ങിലും ബോളിങ്ങിലും മികച്ച പ്രകടനം കാഴ്ച വെക്കാനായതാണ് ജോഷിതക്ക് ഇന്ത്യന്‍ ടീമിലേക്കുള്ള വഴി തുറന്നു. സജ്‌നക്കും മിന്നുമണിക്കും പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട താരം കേരള അണ്ടര്‍ […]
Read more

ലോക ചെസ്സ് ചാമ്പ്യന് 5 കോടി രൂപ പാരിതോഷികം നൽകും: എം കെ സ്റ്റാലിൻ

ലോക ചെസ്സ് ചാമ്പ്യൻ ഡി ഗുകേഷിനു 5 കോടി രൂപ പാരിതോഷികം നൽകുമെന്ന് അറിയിച്ച് തമിഴ്നാട് സർക്കാർ. സിംഗപ്പൂരിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ചൈന യുടെ ഡിങ് ലിറനെ തോൽപ്പിച്ചാണ് ഡി ഗുകേഷ് ലോക ചാമ്പ്യൻഷിപ്പ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യനാകുന്ന വ്യക്തിയാണ് ഗുകേഷ്. ഗുകേഷിനെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു . വിശ്വനാഥൻ ആനന്ദിന് ശേഷം ചെസ്സ് ചാമ്പ്യനാകുന്ന ഇന്ത്യക്കാരനാണ് ഗുകേഷ്. […]
Read more

ചരിത്ര നേട്ടത്തിൽ ഡി ഗുകേഷ്; ലോക ചാമ്പ്യനാകുന്ന പ്രായം കുറഞ്ഞ താരം

സിംഗപ്പൂർ: 18 വയസിൽ ലോക ചാമ്പ്യനായി ഡി ഗുകേഷ്. ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഗുകേഷ് ദൊമ്മരാജു ചെസ്സിൽ പുതുചരിത്രമെഴുതി നിലവിലെ ലോക ചാമ്പ്യന്‍ ഡിങ് ലിറനെ പരാജയപ്പെടുത്തി. അവസാനത്തെ ഗെയിമിൽ അട്ടിമറിച്ചാണ് 18 വയസ്സ് മാത്രം പ്രായമുള്ള ഗുകേഷ് കിരീടം സ്വന്തമാക്കി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യന്‍ ആയി. 14 ഗെയിമുകളിൽ ആദ്യം പിന്നിലാകുകയും പിന്നീട് സമനിലകള്‍ നിലനിർത്തി പതിനൊന്നാം ഗെയിമില്‍ വിജയിച്ച് ലീഡെടുത്തു. എന്നാല്‍ തൊട്ടടുത്ത കളിയില്‍ തോല്‍വി നേരിട്ടതോടെ 13 ാം ഗെയിമില്‍ […]
Read more

മൂന്നാം ടെസ്റ്റിൽ മുന്നിൽ നിന്ന് നയിക്കാൻ രോഹിത്

ബ്രിസ്‌ബേൻ: ഡിസംബർ 14 ന് ബ്രിസ്‌ബേനിൽ നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഓപ്പണറായി തിരിച്ചെത്തും എന്ന് റിപ്പോർട്ടുകൾ. ബ്രിസ്ബേനില്‍ ഇന്ത്യൻ ടീമിന്‍റെ പരിശീലന സെഷനിൽ രോഹിത് ആണ് ആദ്യം ബാറ്റിംഗ് പരിശീലനത്തിനിറങ്ങിയത്. ഇത് ബ്രിസ്ബേനില്‍ രോഹിത് തന്നെ ഓപ്പണറാകുമെന്നതിന്‍റെ സൂചനയാണെന്നാണ് റിപ്പോര്‍ട്ട്. ടീമിനെ മുന്നില്‍ നിന്ന് നയിക്കാൻ രോഹിത് ഓപ്പണര്‍ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ കെ എല്‍ രാഹുല്‍ വീണ്ടും ആറാം നമ്പറിലേക്ക് മാറും. അതേസമയം അഡ്‌ലെയ്ഡ് ടെസ്റ്റിനിടെ പരിക്കേറ്റുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പേസര്‍ […]
Read more

ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി.ഗുകേഷിന്

സിങ്കപ്പുര്‍: ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി.ഗുകേഷിന്. കലാശപ്പോരിൽ മുൻ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെയാണ് ഗുകേഷ് പരാജയപ്പെടുത്തിയത്.സമനിലയിൽ കലാശിക്കുമെന്ന് വിചാരിച്ച മത്സരം ​ഗുകേഷ് അട്ടിമറിയിലൂടെ തിരിച്ചുപിടിക്കുകയായിരുന്നു. ലോക ചെസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചലഞ്ചറാണ് ഗുകേഷ്. മത്സരം വിജയിച്ചതോടെ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോകകിരീടനേട്ടത്തെയാണ് ​ഗു​ഗേഷ് മറികടന്നത്.
Read more

ലോക ചെസ് ചാമ്പ്യൻഷിപ്പ്: ഗുകേഷിന് ജയം

ലോക ചെസ് ചാമ്പ്യൻഷിപ്പിലെ പതിനൊന്നാം മത്സരത്തിൽ ഇന്ത്യയുടെ ഡി ഗുകേഷിന് ജയം. ഇന്ന് വെള്ള കരുക്കളുമായി കളിച്ച ഗുകേഷ് നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറനെ 29 നീക്കത്തിൽ അടിയറവ് പറയിച്ചു. ഇതോടെ ആറ് പോയിൻ്റുമായി ഗുകേഷ് മുന്നിലെത്തി. ലിറന് അഞ്ച് പോയിൻ്റ് ആണ് ഉള്ളത്. ഇതാദ്യമായാണ് ടൂർണമെൻ്റിൽ ഗുകേഷ് മുന്നിലെത്തുന്നത്. 14 മത്സരങ്ങളുടെ ക്ലാസിക് റൗണ്ടിൽ ആദ്യം 7.5 പോയിൻ്റ് നേടുന്നയാൾ ജേതാവാകും. ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ സമനില പിടിച്ചാൽ ഗുകേഷിന് ലോക ചെസ് ചാമ്പ്യൻ […]
Read more

പത്താം മത്സരവും സമനിലയില്‍, ലോകചെസ് ചാമ്പ്യന്‍ഷിപ്പ് ആവേശകരമായ അന്ത്യത്തിലേക്ക്

ലോകചെസ് ചാമ്പ്യന്‍ഷിപ്പിലെ പത്താം മത്സരവും സമനിലയില്‍. 36 നീക്കങ്ങള്‍ക്കൊടുവിലാണ് നിലവിലെ ചാമ്പ്യന്‍ ഡിങ് ലിറനും ഇന്ത്യയുടെ ഡി ഗുകേഷും സമനില സമ്മതിച്ചത്. ഇതോടെ രണ്ട് പേര്‍ക്കും അഞ്ച് പോയിന്റ് വീതമായി. ടൂര്‍ണമെന്റിലെ തുടര്‍ച്ചയായ ഏഴാം സമനിലയാണ് ഇന്നത്തേത്. പതിനൊന്നാം മത്സരം നാളെ നടക്കും. 14 റൗണ്ടുകളുള്ള ചാമ്പ്യന്‍ഷിപ്പില്‍ ആദ്യം ഏഴര പോയിന്റ് നേടുന്നയാള്‍ ജേതാവാകും. ഇന്ന് വെള്ളക്കരുക്കളുമായി കളിച്ച ലിറന് പക്ഷെ അതിന്റെ മുന്‍തൂക്കമൊന്നും മത്സരത്തില്‍ നേടാനായില്ല. ഇരുവരും സാഹസികമായ നീക്കങ്ങളിലൂടെ വിജയത്തിനായി ശ്രമിച്ചതുമില്ല. തുടര്‍ച്ചയായി മൂന്ന് […]
Read more

പിങ്ക് ബോളില്‍ പതറി ഇന്ത്യ, അഡ്‌ലെയ്ഡില്‍ തോല്‍വി തുറിച്ച് നോക്കുന്നു

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയിലേക്ക്. 157 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സിലും ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് എന്ന നിലയിലാണ്. ഓസീസിന്റെ ലീഡ് മറികടക്കാന്‍ ഇനിയും 29 റണ്‍സ് വേണം. 28 റണ്‍സോടെ ഋഷഭ് പന്തും 15 റണ്‍സോടെ നിതീഷ് കുമാറുമാണ് ക്രീസില്‍. ഓസീസിന് വേണ്ടി പാറ്റ് കമ്മിന്‍സും ബോലണ്ടും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. […]
Read more

Recent News

Advertisement
WhiteswanTV Footer