Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Sports

CSK പരിശീലക സംഘത്തിൽ അഴിച്ചുപണി; മോഹിത് ശർമ പുതിയ ബൗളിംഗ് കോച്ചായേക്കും

ചെന്നൈ: ഐപിഎൽ സീസണിന് മുന്നോടിയായി പരിശീലക സംഘത്തിൽ മാറ്റങ്ങൾ തുടർന്ന് ചെന്നൈ സൂപ്പർ കിംഗ്സ്. സ്റ്റീഫൻ ഫ്ലെമിംഗിന് പകരം സഹീർ ഖാനെ പുതിയ പരിശീലകനായി നിയമിച്ചതിന് പിന്നാലെ മുൻ ഇന്ത്യൻ പേസർ മോഹിത് ശർമയെ ബൗളിംഗ് കോച്ചായി നിയമിക്കാൻ ഒരുങ്ങുകയാണ് സിഎസ്കെ. സഹീർ ഖാന്റെ നിർദേശപ്രകാരമാണ് മോഹിത് ശർമയെ പരിഗണിച്ചതെന്ന് സിഎസ്കെ സിഇഒ കാശി വിശ്വനാഥൻ വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിലാണ് 38കാരനായ മോഹിത് ശർമ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. നിലവിലെ ബൗളിംഗ് കൺസൾട്ടന്റായ എറിക് സിമ്മൺസിന് […]
Read more

ഇന്ത്യ-ശ്രീലങ്ക സെമിഫൈനലിനും മഴ ഭീഷണി; മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിൽ

നഗോയ: ഏഷ്യൻ ഗെയിംസിലെ ഇന്ത്യ-ശ്രീലങ്ക സെമിഫൈനലിനും മഴ ഭീഷണി. വ്യാഴാഴ്ചയാണ് നിർണായക മത്സരം. നഗോയയിലാണ് മത്സരം നടക്കുന്നത്. മത്സരത്തിന് മുന്നോടിയായി മഴയുടെ സാധ്യത നിലനിൽക്കുന്നതിനാൽ ആശങ്ക തുടരുകയാണ്. നേരത്തെ നടന്ന നാല് ക്വാർട്ടർ ഫൈനൽ മത്സരങ്ങളും മഴയെ തുടർന്ന് ഒരു പന്തുപോലും എറിയാനാകാതെ ഉപേക്ഷിച്ചിരുന്നു. അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ മത്സരവും പാകിസ്താൻ-ഹോങ്കോംഗ്, ശ്രീലങ്ക-നേപ്പാൾ, ബംഗ്ലാദേശ്-മലേഷ്യ മത്സരങ്ങളും മഴ കാരണം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ കളത്തിലിറങ്ങാതെയാണ് ഇന്ത്യയും ശ്രീലങ്കയും സെമിഫൈനലിൽ പ്രവേശിച്ചത്. അക്യുവെതറിന്റെ പ്രവചനമനുസരിച്ച് വ്യാഴാഴ്ച നഗോയയിൽ മഴയ്ക്ക് […]
Read more

അഗാർക്കർ പുറത്തേക്ക്; ഇന്ത്യയുടെ അടുത്ത ചീഫ് സെലക്ടർ പ്രഗ്യാൻ ഓജ?

മുംബൈ: അജിത് അഗാർക്കർ സ്ഥാനമൊഴിയുന്നതിനെ തുടർന്ന് മുൻ ഇന്ത്യൻ സ്പിന്നർ പ്രഗ്യാൻ ഓജ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതിയ ചീഫ് സെലക്ടറായേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ നാലംഗ സെലക്ഷൻ കമ്മിറ്റിയുടെ ഇടക്കാല തലവനായി പ്രവർത്തിക്കുകയാണ് 39-കാരനായ ഓജ. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിന് മുന്നോടിയായി ഗുവാഹത്തിയിൽ വെച്ച് ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീറുമായി സെലക്ടർമാർ നീണ്ട ചർച്ച നടത്തി. ഇടക്കാല തലവൻ പ്രഗ്യാൻ ഓജയ്ക്ക് പുറമേ സെലക്ഷൻ കമ്മിറ്റി അംഗങ്ങളായ ശിവ് സുന്ദർ ദാസ്, അജയ് […]
Read more

വനിതാ കോമ്പൗണ്ട് ആർച്ചറിയിൽ ഇന്ത്യയ്ക്ക് സ്വർണം

നഗോയ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ കോമ്പൗണ്ട് ആർച്ചറിയിൽ ഇന്ത്യ സ്വർണം നേടി. ഫൈനലിൽ ചൈനയെ 238-234 എന്ന സ്കോറിന് തോൽപ്പിച്ചാണ് ഇന്ത്യൻ ടീം കിരീടം നിലനിർത്തിയത്. ജ്യോതി സുരേഖ വെണ്ണം, ചികിത്സ തനിപർതി, പ്രീതിക പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയ്ക്കായി മത്സരിച്ചത്. ഫൈനലിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ പുറത്തെടുത്തത്. സെമി ഫൈനലിൽ ദക്ഷിണ കൊറിയയെ 234-233 എന്ന സ്കോറിനാണ് ഇന്ത്യ തോൽപ്പിച്ചത്. വെങ്കല മെഡൽ മത്സരത്തിൽ ചൈനീസ് തായ്‌പേയിയെ തോൽപ്പിച്ച് കൊറിയ വെങ്കലം നേടി. 2023ലെ […]
Read more

ഇനി പുതുയു​ഗം; അൽ ഫുർസാൻ ​ഗ്രൂപ്പ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമകൾ?

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം കേരള ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍. ദുബായ് ആസ്ഥാനമായ അല്‍ ഫുര്‍സാന്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്മെന്റ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പിടല്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകും. ഉടമസ്ഥാവകാശ ഘടനയെക്കുറിച്ചുള്ള വിവരങ്ങള്‍ അല്‍ ഫുര്‍സാന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചേക്കും. അങ്ങനെ സംഭവിച്ചാൽ അത് ബ്ലാസ്റ്റേഴ്സിന്റെ പുതുയു​ഗത്തിന്റെ തുടക്കമാകും. ദുബായ് ഭരണാധികാരിയടക്കം അടങ്ങുന്നതാണ് അൽ ഫുർസാൻ ​​ഗ്രൂപ്പ്. ഒക്ടോബര്‍ പത്താം തീയതിയാണ് ഇക്കൊല്ലത്തെ ഐഎസ്എല്‍ സീസണ്‍ […]
Read more

വിൻഡീസിനെതിരായ രണ്ടാം ഏകദിനം നാളെ; പരമ്പര സ്വന്തമാക്കാൻ ഇന്ത്യ

ഗുവാഹത്തി: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇന്ത്യ നാളെ ഗുവാഹത്തി ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇറങ്ങും. തിരുവനന്തപുരത്ത് നടന്ന ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം നേടിയ ശുഭ്മൻ ഗില്ലും സംഘവും പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തിൽ വിരാട് കോലിയുടെയും നായകൻ ശുഭ്മൻ ഗില്ലിന്റെയും സെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 296 റൺസ് വിജയലക്ഷ്യം അനായാസം മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 295 […]
Read more

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്, സെമിയും മഴ മുടക്കിയാൽ ഫൈനലില്‍ ആരെത്തും

നാഗോയ: ഏഷ്യൻ ഗെയിംസിലെ പുരുഷ ക്രിക്കറ്റിൽ മഴ വില്ലനായതോടെ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവർ സെമിഫൈനലിൽ. നിഷിനിലെ കോറോഗി സ്പോർട്സ് പാർക്കിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. ശ്രീലങ്ക-നേപ്പാൾ, ബംഗ്ലാദേശ്-മലേഷ്യ മത്സരങ്ങളിലും ടോസ് പോലും നടത്താനായില്ല. ഐസിസി ടി20 റാങ്കിങ്ങിലെ ഉയർന്ന സീഡിംഗിന്റെ ആനുകൂല്യത്തിലാണ് ശ്രീലങ്കയും ബംഗ്ലാദേശും സെമിയിലെത്തിയത്. നേരത്തെ ഇന്ത്യ-വുമായി ബന്ധപ്പെട്ട നിയമങ്ങൾ വ്യത്യസ്തമായിരിക്കുമെന്നതും ശ്രദ്ധേയമാണ്. ഏഷ്യൻ ഗെയിംസിലെ പുരഅഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ-ഹോങ്കോങ് ക്വാർട്ടർ ഫൈനലുകളും മഴമൂലം ഉപേക്ഷിച്ചിരുന്നു. ഉയർന്ന റാങ്കുള്ള ടീമുകളെന്ന […]
Read more

ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടം; ട്രാപ്പ് ഷൂട്ടിങ്ങിൽ നീരു ധണ്ഡയ്ക്ക് സ്വർണം

നഗോയ: ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ട്രാപ്പ് ഷൂട്ടിങ്ങിൽ ചരിത്രനേട്ടവുമായി ഇന്ത്യയുടെ നീരു ധണ്ഡ. വനിതകളുടെ വ്യക്തിഗത ട്രാപ്പ് ഷൂട്ടിങ്ങിൽ സ്വർണം നേടിയ നീരു ഈ ഇനത്തിൽ ഇന്ത്യയ്ക്കായി ആദ്യ ഏഷ്യൻ ഗെയിംസ് മെഡൽ സ്വന്തമാക്കി. ഇത്തവണത്തെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ അഞ്ചാമത്തെ സ്വർണമാണിത്. ഗെയിംസിലെ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണവും ഇതോടെ നീരുവിന്റെ പേരിലായി. ഏഷ്യൻ റെക്കോർഡോടെയാണ് നീരു സ്വർണം നേടിയത്. ആദ്യ സീരീസിൽ അഞ്ച് പോയിന്റുമായി തുടങ്ങിയ നീരു മൂന്നാം, നാലാം, ആറാം സീരീസുകളിലും അഞ്ച് […]
Read more

പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് വിത്യ രാംരാജ്

നഗോയ: ഏഷ്യൻ ഗെയിംസിലെ 400 മീറ്റർ ഹർഡിൽസിൽ തന്റെ 42 വർഷം പഴക്കമുള്ള റെക്കോർഡ് മറികടന്ന് വെങ്കലം നേടിയ വിത്യ രാംരാജിനെ അഭിനന്ദിച്ച് മുൻ താരം പി.ടി. ഉഷ. റെക്കോർഡുകൾ തകർക്കപ്പെടാനുള്ളതാണെന്നും തങ്ങൾ നിശ്ചയിച്ച പരിധികൾ മറികടന്ന് അടുത്ത തലമുറ മുന്നേറുന്നത് കാണുന്നതിനേക്കാൾ വലിയ അംഗീകാരം ഒരു കായികതാരത്തിന് ലഭിക്കാനില്ലെന്നും പി.ടി. ഉഷ പറഞ്ഞു. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോർഡ് പ്രകടനമാണ് വിത്യ കാഴ്ചവെച്ചത്. 1984ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ പി.ടി. ഉഷ കുറിച്ച […]
Read more

400 മീറ്റർ ഹർഡിൽ‌സിൽ വെങ്കലം; പിടി ഉഷയുടെ റെക്കോർഡ് മറികടന്ന് വിത്യ രാംരാജ്

നാഗോയ: ഏഷ്യന്‍ ഗെയിസില്‍ ദേശീയ റെക്കോര്‍ഡോടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിത്യ രാംരാജിന് വെങ്കലം. 54.75 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് വിത്യ ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഈ നേട്ടത്തോടെ 1984 ലോസ് ആഞ്ചലെസ് ഒളിംപിക്‌സില്‍ പിടി ഉഷയുടെ റെക്കോര്‍ഡ് പഴങ്കഥയായി. 55.42 സെക്കന്‍ഡായിരുന്നു പിടി ഉഷയുടെ റെക്കോര്‍ഡ്. 2023 ഹാങ്ചൗവിലെ ഏഷ്യന്‍ ഗെയിംസില്‍ വിത്യ പിടി ഉഷയുടെ റെക്കോഡിനൊപ്പമെത്തിയിരുന്നു. യുഎഇയുടെ മറിയം കരീം റെക്കോര്‍ഡോടെ ചരിത്രനേട്ടം കുറിച്ചാണ് 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണം നേടിയത്. പതിനെട്ടുകാരിയായ മറിയം 54.31 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix