Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Technology

ഓപ്പൺ എഐയുടെ സർവീസ് മുടക്കം; സേവനങ്ങൾ പുനഃസ്ഥാപിച്ചു

ഐഫോൺ, ഐപാഡ്, മാക് എന്നിവയുമായി സംയോജനം പ്രഖ്യാപിച്ചതിനു പിന്നാലെ ലോകമെമ്പാടും സേവനം തകരാറിലായി ചാറ്റ്‌ജിപിടി. സേവനം ആക്‌സസ് ചെയ്യാൻ സാധിക്കാതിരുന്ന സാഹചര്യത്തിൽ കമ്പനി തകരാർ അംഗീകരിക്കുകയും ബഗ് പാച്ച് ചെയ്യുകയും എഐ ചാറ്റ്ബോട്ട് തിരികെ കൊണ്ടുവരികയും ചെയ്തു. “ഞങ്ങൾ ഇപ്പോൾ ഒരു തകരാർ നേരിടുന്നു. ഞങ്ങൾ പ്രശ്നം തിരിച്ചറിഞ്ഞു, ഒരു പരിഹാരത്തിനായി പ്രവർത്തിക്കുന്നു. ക്ഷമിക്കണം, വിവരങ്ങൾ ഞങ്ങൾ നിങ്ങളെ അപ്‌ഡേറ്റ് ചെയ്യും!” എന്ന് ഓപ്പൺ എ ഐ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. ഓപ്പൺഎഐയുടെ രണ്ടാമത്തെ വലിയ സർവീസ് […]
Read more

വിതരണ ശൃംഖലയില്‍ 10,000ലധികം ഇലക്ട്രിക് വാഹനങ്ങള്‍ വിന്യസിച്ച് ആമസോണ്‍

കൊച്ചി: ലക്ഷ്യമിട്ടതിലും ഒരു വര്‍ഷം മുന്‍പ് തന്നെ രാജ്യത്ത വിതരണ ശൃംഖലയില്‍ 10,000ലധികം ഇലക്ട്രിക് വാഹനങ്ങള്‍ വിന്യസിച്ച് ആമസോണ്‍. ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലും ലേ മുതല്‍ ഗാങ്ടോക്ക് വരെയുള്ള ഇടങ്ങളിലുമായി 500 നഗരങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങളിലാണ് ആമസോണ്‍ ഡെലിവറി നടത്തുന്നത്. 2040ലെ പാരിസ് പാരിസ്ഥിതിക ഉച്ചകോടിക്ക് 10 വര്‍ഷം മുന്‍പ് തന്നെ സീറോ കാര്‍ബണ്‍ എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ആമസോണ്‍ പ്രവര്‍ത്തിക്കുന്നത്. ആമസോണിന്‍റെ ഈ നേട്ടത്തിലൂടെ ഇന്ത്യന്‍ നിരത്തുകളിലെ ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ […]
Read more

തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് ദേശീയ പുരസ്കാരം

രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് സൈബര്‍ വിഭാഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് ഡാറ്റ സെക്യൂരിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ മത്സരത്തില്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് പുരസ്കാരം. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ള സ്ഥാപനങ്ങളിലെ ഡിജിറ്റല്‍ ഫോറന്‍സിക് മികവ് കണ്ടെത്തുന്നതിനുള്ള വിഭാഗത്തിലാണ് ഗുജറാത്തിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റിയുമായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറി രണ്ടാം സ്ഥാനം പങ്കിട്ടത്. ബാംഗ്ലൂര്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്കാണ് ഒന്നാം സ്ഥാനം. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ ഡോ. […]
Read more

ഗ്രോക്ക് AI എല്ലാ ഉപയോക്താക്കൾക്കും സൗജന്യമായി ലഭ്യമാകും

എലോൺ മസ്കിൻ്റെ ഗ്രോക്ക് AI ചാറ്റ്‌ബോട്ട് ഇപ്പോൾ എല്ലാ ഉപയോക്താക്കൾക്കും സൗജന്യമായി ലഭ്യമാണ്. നിലവിൽ ഗ്രോക്ക് ഒരു പേവാളുമായി ബന്ധിപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ എല്ലാ ഉപയോക്താക്കൾക്കും ചാറ്റ്ബോട്ട് സൗകര്യം സൗജന്യമായി ഉപയോഗിക്കാനാകും. 2023-ൽ മസ്കിന്റെ xAI ആണ് ഗ്രോക്ക് ആദ്യമായി ആരംഭിച്ചത്. തുടർന്ന് എക്സുമായി സംയോജിപ്പിച്ചിരുന്നു. എന്നാൽ ചാറ്റ്‌ജിപിടി, ജെമിനി, ക്ലോഡ് തുടങ്ങിയവയിൽ നിന്ന് വ്യത്യസ്തമായി ചാറ്റ്‌ബോട്ടിലേക്ക് ആക്‌സസ് ലഭിക്കുന്നതിന് ഉപയോക്താക്കൾക്ക് എക്സ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ വേണ്ടി വന്നിരുന്നു. എല്ലാ ഉപയോക്താക്കൾക്കും ഗ്രോക്ക് ലഭ്യമാണെന്ന് സ്ഥിരീകരിക്കുന്ന ഒരു […]
Read more

10 വര്‍ഷ വാറന്റിയുള്ള 36വാട്‌സ് എല്‍ഇഡി മോഡ്യൂളുമായി ക്വാട്ട് ടെക്‌നോളജീസ്

കൊച്ചി: സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ക്വാട്ട് ടെക്‌നോളജീസ് ഇന്ത്യയില്‍ ആദ്യമായി 10 വര്‍ഷ വാറന്റിയോടു കൂടിയുള്ള 36 വാട്‌സിന്റെ എല്‍ഇഡി മോഡ്യൂള്‍ പുറത്തിറക്കി. കുറഞ്ഞ വൈദ്യുതി ഉപയോഗത്തില്‍ കൂടുതല്‍ പ്രകാശം എന്നതാണ് ഇതിന്റെ പ്രത്യേകത. അധിക കാലം ഈടു നില്‍കുന്നതും ഐപി67 റേറ്റിങ്ങോടു കൂടിയുമാണ് ഇത് നിര്‍മിച്ചിട്ടുള്ളത്. വ്യവസായ നിലവാരത്തെ തന്നെ പുനര്‍ നിര്‍വചിക്കാന്‍ കഴിവുള്ളതാണ് തങ്ങളുടെ ഈ ഉപകരണമെന്ന് ക്വാട്ട് ടെക്‌നോളജീസ് സഹസ്ഥാപകന്‍ പ്രേംനാഥ് പറയത്ത് പറഞ്ഞു. നിലവിലെ ഉപകരണങ്ങളെ അപേക്ഷിച്ച് വൈദ്യുതി ഉപയോഗം 50 […]
Read more

ശബരിമല സന്നിധാനത്ത് എത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കേരള പോലീസുമായി സഹകരിച്ച് വി

പത്തനംതിട്ട: ശബരിമലയില്‍ എത്തുന്ന കുട്ടികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി ഈ മണ്ഡല കാലത്ത് കേരള പോലീസ് വകുപ്പുമായി ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപ്പറേറ്ററായ വി സഹകരിക്കുന്നു. കഴിഞ്ഞ വര്‍ഷം വി ക്യൂആര്‍ കോഡ് ബാന്‍ഡ് അവതരിപ്പിച്ചപ്പോള്‍ ലഭിച്ച മികച്ച പ്രതികരണത്തെത്തുടര്‍ന്നാണ് ഈ വര്‍ഷവും ഇത് അവതരിപ്പിക്കുന്നത്. ജനക്കൂട്ടത്തില്‍ കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് കൂട്ടംതെറ്റി പോകുന്നു എന്ന ആശങ്കയ്ക്ക് ഇത് ഒരു പരിഹാരാമാണ്. അയ്യപ്പഭക്തര്‍ പമ്പയിലെ വി സുരക്ഷാ കിയോസ്ക് സന്ദര്‍ശിച്ച് രക്ഷിതാവിന്‍റെയോ കുടുംബാംഗത്തിന്‍റെയോ മൊബൈല്‍ […]
Read more

യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ പ്രോബ-3 ദൗത്യം ഐഎസ്ആർഒ ലോഞ്ച് ചെയ്യും

ബിനുകൃഷ്ണ /സബ് എഡിറ്റർ ശ്രീഹരിക്കോട്ട: സൂര്യന്‍റെ കൊറോണയെ കുറിച്ച് പഠിക്കാന്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സി (ഇഎസ്എ) നിര്‍മിച്ച ഇരട്ട പേടകങ്ങള്‍ വഹിക്കുന്ന പ്രോബ-3 ദൗത്യം ലോഞ്ച് ചെയ്യാനൊരുങ്ങി ഐഎസ്ആര്‍ഒ. ദൗത്യം 2024 ഡിസംബര്‍ 4ന് ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് വിക്ഷേപിക്കും. ഇന്ത്യയുടെ സ്വന്തം പോളാര്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിളിലാണ് (പിഎസ്എല്‍വി) ഇഎസ്എയുടെ പേടകങ്ങൾ ബഹിരാകാശത്തേക്ക് എത്തുക. ലോകത്തിലെ ആദ്യത്തെ പ്രിസിഷൻ ഫോർമേഷൻ ഫ്ലൈയിംഗ് ദൗത്യമാണ് പ്രോബ-3. ഐഎസ്ആര്‍ഒയുടെ കൊമേഴ്‌സ്യല്‍ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യാ […]
Read more

മരണ സമയം കണക്കാക്കാൻ എ ഐ ഡെത്ത് ക്ലോക്ക്

ജീവിത ശൈലിയെ അടിസ്ഥാനപ്പെടുത്തി ആയുർദൈർഖ്യം പ്രവചിക്കാൻ സാധിക്കുന്ന എ ഐ പവർ ആപ്പ് ഡെത്ത് ക്ലോക്കിന് പ്രചാരം കൂടുന്നു. ഭക്ഷണക്രമം, വ്യായാമം, സ്ട്രെസ് ലെവൽ, ഉറക്കത്തിന്റെ പാറ്റേണുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉപയോക്താവിന്റെ മരണ തീയതി ആപ്പ് കണക്കാക്കുന്നത്. ബ്രെന്റ് ഫ്രാൻസൺ എന്ന വ്യക്തിയാണ് ആപ്പ് വികസിപ്പിച്ചെടുത്തത്. കേൾക്കുമ്പോൾ ഭീകരമാണെങ്കിലും ഈ സാങ്കേതികവിദ്യയ്ക്ക് സാമ്പത്തിക ആസൂത്രണത്തിൽ വിപ്ലവം സൃഷ്ടിക്കാനുള്ള കഴിവുണ്ട്. ഇത് റിട്ടയർമെൻ്റ് സേവിംഗുകളെയും മറ്റ് നിക്ഷേപങ്ങളെയും പറ്റി കൃത്യമായ തീരുമാനം എടുക്കാനുള്ള പ്രാപ്തി ഉപയോക്താവിന് നൽകുന്നു. സാമ്പത്തികമായ […]
Read more

സൈബര്‍ തട്ടിപ്പുക്കാര്‍ക്കെതിരെ ജാഗ്രതൈ…

ബ്ലാക് ഫ്രൈഡേ ഓഫർ വിൽപ്പനകള്‍ പൊടിപൊടിക്കുമ്പോള്‍ സൈബർ തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി യു.എസ് രഹസ്യാന്വേഷണ ഏജൻസി എഫ്.ബി.ഐ. ഗൂഗ്ൾ ക്രോം, ആപ്പിൾ സഫാരി, മൈക്രോസോഫ്റ്റ് എഡ്ജ് എന്നീ വെബ് ബ്രൗസറുകൾ ഉപയോഗിക്കുന്നവർക്കാണ് മുന്നറിയിപ്പ്. ഹോളിഡേ സീസണുകളിൽ സൈബർ തട്ടിപ്പിന്റെ വ്യാപ്തി വർധിച്ചെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. ഷോപ്പിങ്ങുമായി ബന്ധപ്പെട്ട് വരുന്ന 80 ശതമാനം ഇ-മെയിലുകളും തട്ടിപ്പാണെന്ന് മനഃസ്സിലാക്കണമെന്നും മുന്നറിയിപ്പുണ്ട്. ഹോളിഡേ സീസണുകളിൽ തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ പരാതികൾ ഉയരുന്നതായും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നതിനാൽ കൂടതൽ ജാഗ്രതപാലിക്കണമെന്നും ഏജൻസി അറിയിച്ചു.
Read more

പതിനാറ് വയസിന് താഴെയുള്ള കുട്ടികള്‍ ഇനി സോഷ്യല്‍ മീഡിയ ഉപയോഗിക്കേണ്ട

സൈബര്‍ ബുള്ളിങും സോഷ്യല്‍മീഡിയ തട്ടിപ്പുകളും അരങ്ങുതകര്‍ക്കുന്ന കാലമാണല്ലോ ഇത്. സത്രീകളുടെ ഫോട്ടോസിനും വീഡിയോസിനും താഴെ വരുന്ന വായിക്കാന്‍ കൊള്ളാത്ത കമന്റ്‌സും ഇന്‍ബോക്‌സില്‍ വരുന്ന അശ്ലീല ചുവയുള്ള മെസ്സേസുകളുടേയും ഉറവിടം തേടിയാല്‍ ഇത്തരം വാചകങ്ങളൊക്കെയും സ്‌പെല്ലിങ് തെറ്റാതെ പടച്ചുവിടുന്നത് പലപ്പോളൊക്കെയും കുട്ടികളാണെന്ന് കണ്ടെത്താറുണ്ട്. അതില്‍ അതിശയം തോന്നേണ്ട കാര്യമില്ല. അതൊക്കെയും സര്‍വ്വസാധാരണമായിക്കഴിഞ്ഞല്ലോ. പണ്ട് മണ്ണപ്പം ചുട്ടുനടന്നുവെന്നും പറഞ്ഞ് ഇന്നത്തെകുട്ടികള്‍ക്ക് ആ കഥയൊന്നും കേള്‍ക്കേണ്ട. അവരൊക്കെയും ഇന്‍സ്റ്റാഗ്രാമത്തിലാണ്. എത്രയും പെട്ടന്ന് മലയാളികള്‍ക്കിടയില്‍ നടപ്പിലാകേണ്ട നിയമം ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് പാസ്സാക്കിയിരിക്കുന്നു. പതിനാറ് […]
Read more

Recent News

Advertisement
WhiteswanTV Footer