Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Technology

എന്‍വിറോ ഇന്‍ഫ്രാ എഞ്ചിനീയേഴ്സ് ഐപിഒ നവംബര്‍ 22 മുതല്‍

കൊച്ചി : എന്‍വിറോ ഇന്‍ഫ്രാ എഞ്ചിനീയേഴ്സ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2024 നവംബര്‍ 22 മുതല്‍ 26 വരെ നടക്കും. 3,86,80,000 പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെ 52,68,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 140 രൂപ മുതല്‍ 148 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 101 ഇക്വിറ്റി ഓഹരികള്‍ക്കും തുര്‍ന്ന് 101ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും […]
Read more

ഇന്ത്യയുടെ ആദ്യ ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം വിജയകരം

ഇന്ത്യയുടെ ആദ്യത്തെ ദീർഘദൂര ഹൈപ്പർസോണിക് മിസൈലിൻ്റെ പരീക്ഷണം വിജയകരമായി പൂർത്തിയായെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സായുധ സേനയ്ക്ക് 1500 കിലോമീറ്ററിലധികം ദൂരത്തേക്ക് വിവിധ പേ ലോഡുകൾ വഹിക്കാൻ കഴിയുന്ന തരത്തിലാണ് ഈ മിസൈലിന്റെ രൂപകൽപ്പന. ഈ നേട്ടത്തോടെ, ഇത്തരം നിർണായകമായ സൈനിക സാങ്കേതികവിദ്യ കൈവശമുള്ള തെരെഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളുടെ ഗ്രൂപ്പിൽ ഇന്ത്യയും ഉൾപ്പെട്ടതായി മന്ത്രി കൂട്ടിച്ചേർത്തു. ഹൈപ്പർസോണിക് മിസൈലുകളുടെ പരീക്ഷണ വിജയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന നേട്ടമാണ്. ശബ്ദത്തിൻ്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള […]
Read more

റിലയൻസ്-ഡിസ്‌നി ലയനം പൂർണം: ഹോട്ട്സ്റ്റാറും ജിയോ സിനിമയും ഇനിയൊരൊറ്റ പ്ലാറ്റ്‌ഫോമിൽ

റിലയൻസും ഡിസ്‌നിയയും തമ്മിലുള്ള ലയനം പൂർത്തിയായി. റിലയൻസിന്റെ നിലവിലുള്ള വിനോദ പ്ലാറ്റ്‌ഫോമുകൾക്കും ഹോട്ട്‌സ്റ്റാറിനും വേണ്ടി ഒരു സംയുക്ത സംരംഭം രൂപീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ ലയനം. സംയുക്ത സംരംഭത്തിലൂടെ JioCinema, Viacom18, Disney+ Hotstar എന്നിവയിൽ നിന്നുള്ള ഉള്ളടക്കം ഒരുമിച്ച് ഒരൊറ്റ പ്ലാറ്റഫോമിന് കീഴിൽ കൊണ്ടുവരും. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, വയാകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, വാൾട്ട് ഡിസ്നി കമ്പനി എന്നിവയുടെ ലയനമാണ് പൂർത്തിയായത്. ഇതിൽ 16.34 ശതമാനം റിലയൻ സിന്റെയും , 46.82 ശതമാനം വയാകോം […]
Read more

ഐഎസ്ആർഒയുമായി കൈകോർക്കാൻ എലോൺ മസ്കിന്റെ സ്പേസ് എക്സ്

എലോൺ മസ്‌കിൻ്റെ സ്‌പേസ് എക്‌സ്, ഐ എസ് ആർ ഒയുമായി കൈകോർക്കാൻ കരാറിലേർപ്പെട്ടതായി റിപ്പോർട്ടുകൾ. എലോൺ മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള റോക്കറ്റ് നിർമാണ കമ്പനിയാണ് സ്‌പേസ് എക്‌സ്. ജിസാറ്റ് -20 കമ്മ്യൂണിക്കേഷൻസ് ഉപഗ്രഹം വിക്ഷേപിക്കുന്നതിന് ഒരു പ്രധാന കരാർ ഉറപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ. സ്‌പേസ് എക്‌സിൻ്റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ച് അടുത്ത ആഴ്ച ആദ്യം വിക്ഷേപണം നടത്തും. ഇത് ഐഎസ്ആർഒയും സ്‌പേസ് എക്‌സും തമ്മിലുള്ള നിരവധി വാണിജ്യ സഹകരണങ്ങളിൽ ആദ്യത്തേതായിരിക്കും. തെരഞ്ഞെടുപ്പിന് ശേഷം യുഎസ് പ്രസിഡന്റ് ആയി സ്ഥാനമേറ്റ […]
Read more

എക്‌സ് ഉപേക്ഷിച്ച് യൂസര്‍മാര്‍

ന്യൂയോര്‍ക്ക്: യു. എസ് തെരഞ്ഞെടുപ്പില്‍ ട്രംപിൻറെ വിജയത്തിന് പിന്നാലെ മൈക്രോ ബ്ലോഗിംഗ് സര്‍വീസായ എക്‌സ് ഉപേക്ഷിച്ച് നിരവധി യൂസര്‍മാര്‍. തെരഞ്ഞെടുപ്പിന് പിന്നാലെയാണ് എക്സ് ഉപേക്ഷിക്കുന്ന ട്രെന്റിന് തുടക്കമായത്. എക്സ് ഉപേക്ഷിച്ച ഉപയോക്താക്കൾ പകരമായി തെരഞ്ഞെടുക്കുന്നത് മീഡിയ സ്റ്റാര്‍ട്ട്‌അപ്പായ ബ്ലൂസ്‌കൈ ആണ്. ഇതോടെ സോഷ്യല്‍ മീഡിയ സ്റ്റാര്‍ട്ട്‌അപ്പായ ബ്ലൂസ്‌കൈക്ക് ലക്ഷക്കണക്കിന് പുതിയ ഉപയോക്താക്കൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ ഒരാഴ്‌ച കൊണ്ട് 2.5 മില്യണ്‍ ഉപയോക്താക്കളെ ബ്ലൂസ്‌കൈക്ക് ലഭിച്ചു. ഒരു ദിവസം കൊണ്ട് മാത്രം 10 ലക്ഷം പുതിയ യൂസര്‍മാരെ […]
Read more

ക്രിയേറ്റര്‍ സെന്‍ട്രലുമായി ആമസോണ്‍. ഇന്‍

കൊച്ചി: കണ്ടന്റ്‌ ക്രിയേറ്റര്‍മാരെ ശാക്തീകരിക്കാനായി ആമസോണ്‍.ഇന്‍ ഇന്ത്യയില്‍ ക്രിയേറ്റേര്‍ സെന്‍ട്രല്‍ അവതരിപ്പിച്ചു. കണ്ടന്റ്‌ നിര്‍മാണം ലളിതമാക്കാനും സാങ്കേതിക സങ്കീര്‍ണ്ണതകളൊഴിവാക്കി സര്‍ഗാത്മകമായി കണ്ടന്റുകള്‍ സൃഷ്ടിക്കാനും മികച്ച രീതിയില്‍ പ്രമോഷന്‍ ചെയ്യാനും ഇതിലൂടെ സാധിക്കും. ആമസോണ്‍ ഇന്‍ഫ്‌ളുവന്‍സര്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ട 50,000ലധികം ക്രിയേറ്റര്‍മാര്‍ക്ക്‌ സമീപ ആഴ്‌ചകളില്‍ തന്നെ ക്രിയേറ്റര്‍ സെന്‍ട്രല്‍ ലഭ്യമാക്കും. ക്രിയേറ്റര്‍ സെന്‍ട്രല്‍ ഉപയോഗിച്ച്‌ ആമസോണ്‍ ആപ്പില്‍ നിന്നും ക്രിയേറ്റര്‍മാര്‍ക്ക്‌ ഐഡിയ ലിസ്‌റ്റുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ അപ്ലോഡ്‌ ചെയ്യാം. ഇതില്‍ നിന്നുള്ള വരുമാനം, മികച്ച പ്രവര്‍ത്തനം കാഴ്‌ചവെച്ച […]
Read more

ഭൂമിയിൽ നിന്ന് മൈലുകൾ അകലെ; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ദീപാവലി ആശംസ അറിയിച്ച് സുനിത വില്യംസ്

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ദീപാവലി ആശംസ പങ്കുവെച്ച് സുനിത വില്യംസ്. ഈ വർഷം ഭൂമിയിൽ നിന്ന് മൈലുകൾ അകലെ ബഹിരാകാശത്താണ് തന്റെ ദീപാവലി ആഘോഷമെന്ന് അമേരിക്കയിലും ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് ആശംസയറിയിക്കുന്നതിനിടെ സുനിത പറഞ്ഞു. വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങള്‍ക്കിടെയാണ് സുനിത വില്യംസ് ആശംസയറിയിച്ചത്. 2024 ജൂണ്‍ 5നാണ് സുനിതാ വില്യംസ് ബോയിംഗിന്റെ സ്റ്റാര്‍ലൈന്‍ ബഹിരാകാശ പേടകത്തില്‍ യാത്ര തിരിച്ചത്. സുനിത വില്യംസിന്റെ മൂന്നാമത്തെ ബഹിരാകാശ യാത്രയാണിത്. സ്റ്റാർലൈനിന്റെ പ്രൊപ്പൽഷൻ സിസ്റ്റത്തിന്റെ തകരാറിനെ തുടർന്ന് നിലവിൽ […]
Read more

വി മൂവീസ് ആന്‍റ് ടിവി ആപ്പില്‍ സണ്‍ നെക്സ്റ്റും ഉള്‍പ്പെടുത്തി

കൊച്ചി : വി മൂവീസ് ആന്‍റ് ടിവി ആപ്പ് സബ്സ്ക്രിപ്ഷന്‍ പദ്ധതികളില്‍ സണ്‍ നെക്സ്റ്റ് ഒടിടിയും ഉള്‍പ്പെടുത്തി. ദക്ഷിണേന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളും മലയാളം, തമിഴ്, കന്നഡ, തെലുഗു, ബംഗാളി, മറാത്തി, ഹിന്ദി എന്നീ ഏഴു ഭാഷകളിലെ പരിപാടികളും ഇതിലൂടെ ലഭ്യമാകും. വി മൂവീസ് ആന്‍റ് ടിവി പ്ലസ്, ലൈറ്റ് പായ്ക്കുകളില്‍ 248 രൂപയുടേയും 154 രൂപയുടേയും പ്രതിമാസ പദ്ധതികളില്‍ സണ്‍ നെക്സ്റ്റ് പ്രീമിയം ഉള്ളടക്കം അധിക ചെലവില്ലാതെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍നിര ഒടിടി പ്ലാറ്റ്ഫോമുകളായ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാര്‍, സോണിലിവ്, […]
Read more

വിമാനങ്ങള്‍ക്കെതിരായ ബോംബ് ഭീഷണി നേരിടാന്‍ എ ഐ സാങ്കേതിക വിദ്യയുമായി എക്സ്

ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്കെതിരായ ബോംബ് ഭീഷണി സന്ദേശം തടയാന്‍ പുതിയ സാങ്കേതിക വിദ്യയുമായി എക്സ്. എ ഐ സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഭീഷണി വരുന്ന അക്കൗണ്ടുകള്‍ നിരീക്ഷിച്ച് ബ്ലോക്ക് ചെയ്യുന്നതാണ് ഇതിലെ രീതി. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 120ലധികം വിമാനങ്ങള്‍ക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണി ഉയര്‍ന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്രം വിളിച്ച യോഗത്തിന് ശേഷമാണ് തീരുമാനം. തുടര്‍ച്ചയായി വരുന്ന ബോംബ് ഭീഷണികളില്‍ ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. യാത്രക്കാരെ വലിയ രീതിയില്‍ ബാധിക്കുകയും […]
Read more

യൂട്യൂബര്‍മാര്‍ക്ക് സന്തോഷ വാര്‍ത്ത; യൂട്യൂബ് ഷോര്‍ട്ടിസിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചു

യൂട്യൂബ് ഉപഭോക്തകള്‍ക്കായി പുതിയ അപ്‌ഡേറ്റ് വരുന്നു. യൂട്യൂബ് ഷോര്‍ട്‌സ് വീഡിയോകള്‍ക്ക് ദൈര്‍ഘ്യം കൂട്ടുന്ന അപ്‌ഡേറ്റാണ് നിലവില്‍ വന്നിരിക്കുന്നത്. പുതിയ അപ്‌ഡേറ്റ് പ്രകാരം ഷോര്‍ട്‌സുകള്‍ക്ക് മൂന്ന് മിനുറ്റ് വരെ ദൈര്‍ഘ്യമാകാം. വെര്‍ട്ടിക്കലായും സ്‌ക്വയര്‍ ആസ്‌പെക്റ്റ് റേഷ്യോയിലും മൂന്ന് മിനുറ്റ് വരെ ദൈര്‍ഘ്യമുള്ള എന്‍ഗേജിംഗായ സ്റ്റോറികള്‍ പറയാന്‍ ഇത് യൂട്യൂബര്‍മാര്‍ക്ക് സഹായകമാകും. 2024 ഒക്ടോബര്‍ 15നാണ് പുതിയ പോളിസി യൂട്യൂബ് നിലവില്‍ കൊണ്ടുവന്നത്. യൂട്യൂബിന്റെ റെവന്യൂ-ഷെയറിംഗ് മോഡലിന് പുതിയ ഷോര്‍ട്‌സ് വീഡിയോകളും പരിഗണിക്കും.എന്നാല്‍ മുമ്പ് അപ്‌ലോഡ് ചെയ്ത മൂന്ന് മിനുറ്റ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix