Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Uncategorized

നടി സാമന്തയ്ക്കെതിരെ രൂക്ഷവിമർശനവുമായി ഡോക്ടർ

വൈറൽ അണുബാധകളെ ചെറുക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്താൽ മതിയെന്ന നടി സാമന്ത റൂത് പ്രഭുവിന്റെ വാദത്തിനെതിരേ രൂക്ഷവിമർശനവുമായി ഡോ. സിറിയക് എബി ഫിലിപ്സ്. ലിവർ ഡോക്ടർ എന്നപേരിൽ പ്രശസ്തനായ ഇദ്ദേഹം ട്വിറ്ററിലൂടെയാണ് സാമന്ത പങ്കുവെച്ച അശാസ്ത്രീയമായ ചികിത്സാരീതിയേ വിമർശിച്ച് കുറിച്ചത്. സാധാരണ വൈറൽ അണുബാധയ്ക്ക് മരുന്നെടുക്കുംമുമ്പ് മറ്റൊരുരീതി പരീക്ഷിക്കൂ എന്നും ഹൈഡ്രജൻ പെറോക്സൈഡ് ഉപയോ​ഗിച്ച് നെബുലൈസ് ചെയ്യൂ എന്നുമാണ് സാമന്ത ചിത്രംസഹിതം കുറിച്ചത്. എന്നാൽ നിർഭാ​ഗ്യകരമെന്നു പറയട്ടെ ആരോ​ഗ്യ-ശാസ്ത്ര വിഷയങ്ങളിൽ നിരക്ഷരയാണ് സാമന്ത എന്നുപറഞ്ഞാണ് […]
Read more

മഞ്ഞപ്പിത്തം: ക്ലോറിനേഷൻ ഉറപ്പാക്കണം

സംസ്ഥാനത്ത് മഞ്ഞപ്പിത്തം വിവിധയിടങ്ങളിൽ പടരുന്നത് തടയാൻ ക്ലോറിനേഷൻ നിർബന്ധമാക്കി ആരോഗ്യവകുപ്പ്.രോഗബാധിത പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്താൻ തദ്ദേശസ്ഥാപനങ്ങൾക്കാണ് ചുമതല.എല്ലാ ഭക്ഷണശാലകളിലും കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം നൽകണമെന്ന് നിർദേശം നൽകിയിരുന്നു. കൂടാതെ, ജ്യൂസ് നിർമിക്കാൻ ശുദ്ധജലത്തിലുള്ള ഐസ് ഉപയോഗിക്കണം. മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്- എ) മലിനജലത്തിലൂടെ പകരുന്ന രോഗമായതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. സെപ്റ്റിക് ടാങ്കുകളിലെ ചോർച്ച മുഖേന കിണറുകളിലെ വെള്ളം മലിനമായും ഹെപ്പറ്റൈറ്റിസ്- എ ഉണ്ടാകാൻ സാധ്യതയുണ്ട്. വിനോദയാത്ര നടത്തുന്നവരിൽ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം പോലെയുള്ള […]
Read more

എന്തേ മനസിലൊരു നാണം..തേൻമാവിൻ കൊമ്പത്ത്

അനുഷ .എൻ. എസ് എന്തേ മനസിലൊരു നാണം ഓ ഓ എന്തേ മനസിലൊരു നാണം….​ഗിരീഷ് പുത്തഞ്ചേരിയുടെ ഈ വരികൾ കേൾക്കുന്ന ഓരോ മലയാളികൾക്കും മനസിനൊരു കുളിരാണ്. മജന്തയും പച്ചയും കളറിലെ പട്ട്പാവാടയും ബ്ളൗസും ഇരുവശവും മെടഞ്ഞിട്ട മുടിയും,നിറയെ ആഭരണങ്ങളുമൊക്കെയണിഞ്ഞ് റാന്തൽ വിളക്കുകളുടെ വെട്ടത്തിൽ ​ഗ്രാമക്കുട്ടത്തിന് മുന്നിൽ നൃത്തം ചെയ്യുന്ന കാർത്തുമ്പി. ഒപ്പം ​ഗ്രാമക്കൂട്ടത്തിനിടയിൽ നെറ്റിചുളിച്ച് നിൽക്കുന്ന മാണിക്യനും ,നൃത്തം ചെയ്യുന്ന കാർത്തുമ്പിയെ പ്രണയപരവശനായി നോക്കി നൃത്തം ആസ്വദിക്കുന്ന മാണിക്യനും പ്രീയപ്പെട്ട തമ്പ്രാൻ ചേട്ടനും .ജനുവരി 22 ആം […]
Read more

സി.പി.എം ആരെയൊക്കെയാണ് ഭയക്കുന്നത് ….?

​രാജേഷ് തില്ലങ്കേരി ടി പി ചന്ദ്രശേഖരന്‍ കൊലപാതകക്കേസില്‍ പ്രതികളായ മൂന്നു പേര്‍ക്ക് ശിക്ഷായിളവുകൊടുക്കാന്‍ ആരാണ് ശുപാര്‍ശ നല്‍കിയത്. കേരള സര്‍ക്കാര്‍ പറയുന്നു ഞങ്ങളല്ലെന്ന്… ഞങ്ങള്‍ ഇക്കാര്യം അറിഞ്ഞിട്ടേയില്ലെന്നാണ് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയായ സി പി എമ്മും പറയുന്നത്. അഭ്യന്തര വകുപ്പാണേല്‍ സഖാവ് പി ശശിയുടെ കൈകളിലായതോടെ എല്ലാം പെട്ടെന്ന് കൈകഴുകി ഒഴിവാകും. ഒന്നിലും ഞങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന ഭാവത്തില്‍. പാവപ്പെട്ട കുറച്ച് തടവുകാര്‍ക്ക് എന്തെങ്കിലുമൊക്കെ ചെയ്തു കൊടുക്കുകയെന്ന ലക്ഷ്യത്തോടെ ജീവിക്കുന്ന ഗാന്ധിയന്‍മാരായ ജയില്‍ അധികൃതരാണ് ടി പി കേസ് […]
Read more

പരാതിക്ക് രസീത് നൽകിയില്ല; പോലീസ്‌ ഉദ്യോഗസ്ഥന് പിഴ ചുമത്തി ജില്ലാ പോലീസ് മേധാവി

പെരിന്തൽമണ്ണ: പോലീസ്‌സ്റ്റേഷനിൽ നൽകിയ പരാതിക്ക് രസീത് നൽകിയില്ല സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന ഉദ്യോഗസ്ഥന് പിഴചുമത്തി മലപ്പുറം ജില്ലാ പോലീസ് മേധാവി. പെരിന്തൽമണ്ണ പോലീസ്‌സ്റ്റേഷൻ എസ്.എച്ച്.ഒ. ആയിരുന്ന പ്രേംജിത്തിനാണ് ആയിരം രൂപ പിഴചുമത്തിയത്. നിലവിൽ കണ്ണൂർ നർക്കോട്ടിക് ഡിവൈ.എസ്.പി.യാണ് ഇദ്ദേഹം. തുക ട്രഷറിയിൽ അടച്ച് രസീത് എസ്.പി. ഓഫീസിൽ ഹാജരാക്കണമെന്നും ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ ഉത്തരവിട്ടു. തിരൂർക്കാട് സ്വദേശി അനിൽ ചെന്ദ്രത്തിലാണ് പരാതിക്കാരൻ. തന്റെ പരാതിക്ക് രസീത് നൽകാത്തതിനെതിരേ പെരിന്തൽമണ്ണ ഡിവൈ.എസ്.പി.ക്ക് ആദ്യം അപ്പീൽ നൽകിയിരുന്നു. […]
Read more

വിക്ഷേപണവാഹനമായ സ്റ്റാർലൈനറിന്റെ തകരാർ മൂലം ബഹിരാകാശത്ത് കുടുങ്ങി സുനിത വില്യംസ്.

ഹൂസ്റ്റൻ : രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കു പോയ ബോയിങ് സ്റ്റാർലൈനർ പേടകത്തിനു കേടുപറ്റിയതിനാൽ ബഹി​​രാകാശത്ത് കുടുങ്ങി സുനിത വില്ല്യംസ്. ഈ മാസം അഞ്ചിനാണ് ഇന്ത്യൻ വംശജയായ സുനിതയും സഹയാത്രികൻ ബച്ച് വിൽമോറും ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. ഏഴിന് ഇവർ നിലയത്തിലെത്തി. 13ന് തിരിച്ചുവരാനിരുന്നതായിരുന്നെങ്കിലും ഇവരുടെ യാത്ര പല തവണ മാറ്റിവച്ച് 26ന് ആക്കിയിരുന്നു. ഇതു വീണ്ടും മുടങ്ങി.സുനിത വില്യംസ് കുടുങ്ങിയതിൽ നാസയ്​ക്കെതിരെ വിമർശനമാണ് ഉയരുന്നത്.സുനിതയുടെ മൂന്നാമത്തെ ബഹിരാകാശനിലയ സന്ദർശനവും ബോയിങ് സ്റ്റാർലൈനറിന്റെ കന്നിയാത്രയുമായിരുന്നു ഇത്. തുടർച്ചയായി പ്രതിസന്ധികൾ […]
Read more

പ്ലസ് വണ്‍ സീറ്റ് വര്‍ധന ആവശ്യപ്പെട്ട് നടത്തിയ കെഎസ് യു മാര്‍ച്ചില്‍ സംഘര്‍ഷം

പാലക്കാട്:മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് പാലക്കാടും കണ്ണൂരും കെഎസ്യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.കണ്ണൂരില്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.പാലക്കാട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അധിക ബാച്ചുകള്‍ അനുവദിച്ച് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഒഴിവാക്കണമെന്ന് അലോട്ട്‌മെന്റ് പ്രക്രിയ ആരംഭിക്കുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥി സംഘടനകള്‍ സര്‍ക്കാരെ അറിയിച്ചിരുന്നു.അവസാനഘട്ട അലോട്ട്‌മെന്റ് ഫലം വരുമ്പോഴും പതിനായിരകണക്കിന് വിദ്യാര്‍ത്ഥികളാണ് മലബാറില്‍ പ്ലസ് […]
Read more

ഭരണങ്ങാനത്ത് ഉരുള്‍പൊട്ടലില്‍ വ്യാപകനാശനഷ്ടം

ഇടമറുക് ചൊക്കല്ല് ഭാഗത്ത് ഉരുള്‍പൊട്ടി വ്യാപക നാശനഷ്ടം.ഉരുള്‍പൊട്ടലില്‍ ഏഴ് വീടുകള്‍ക്ക് നാശനഷ്ടം.ആളപായമില്ല.കോട്ടയത്തെ മലയോര മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ പ്രവേശന വിലക്ക്.ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ രാത്രി കാലയാത്രയും നിരോധിച്ചു. കോട്ടയം തലനാട് മണ്ണിടിച്ചിലില്‍ രണ്ട് വീടുകള്‍ തകര്‍ന്നു.കാഞ്ഞിരപ്പളളി-ഈരാറ്റുപേട്ട റോഡില്‍ പലയിടത്തും വെളളക്കെട്ട്.നടക്കലില്‍ വെളളക്കെട്ട് രൂക്ഷം.നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.പാലാ നഗരത്തിലും വെളളംക്കയറി.
Read more

Recent News

Advertisement
WhiteswanTV Footer