തൃശ്ശൂർ: നഗരസഭയിലെ വിവിധ സ്ഥിരം സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. ധനകാര്യ സ്ഥിരം സമിതിയിലേക്ക് രേഷ്മ രാജേഷ്,(യുഡിഎഫ്)ഉഷ പരമേശ്വരന്‍ (എല്‍ഡിഎഫ്)വി.ജെ.ജോജി (എല്‍ഡിഎഫ്) കെ.ബി. ഉണ്ണികൃഷ്ണന്‍ (എന്‍ഡിഎ),വിന്‍സന്‍ പാണാട്ടു പറമ്പനേയും (സ്വതന്ത്രന്‍) വികസന കാര്യ സ്ഥിരം സമിതിയിലേക്ക് ആനി പോള്‍ (യുഡിഎഫ്), വിനീത ഷാന്റോ (യുഡിഎഫ്), ഡിന്‍സി അരുണ്‍ (യുഡിഎഫ്), നിത അജീഷ്. ജോജു വി.ജെ. (എല്‍ഡിഎഫ്) എന്നിവരേയും.
ക്ഷേമ കാര്യ സ്ഥിരം സമിതിയിലേക്ക് ലിന്റ ജോയ് ഒ.എസ് ചന്ദ്രന്‍, റീന ഡേവീസ്,മോഹനന്‍ വൈമേലി,(യുഡിഎഫ്)ബിന്ദു ശശി കുമാര്‍, നിധിന്‍ പുല്ലന്‍ (എല്‍ഡിഎഫ്), ആരോഗ്യ സ്ഥിരം സമിതിയിലേക്ക് മേഴ്‌സി ടീച്ചര്‍, സൂസി സുനില്‍, ഷിബു വാലപ്പന്‍, ഷിഫ സന്തോഷ്,(യുഡിഎഫ്). അല്‍ഫോന്‍സ ചാക്കോ, ജില്‍ ആന്റണി (എല്‍ഡിഎഫ്),പൊതുമരാമത്ത് സ്ഥിരം സമിതിയിലേക്ക് ജെസി റാഫേല്‍, റെയ്‌സണ്‍ ആലൂക്ക, ജിയോ കിഴക്കുംതല, വത്സന്‍ ചമ്പക്കര, (യുഡിഎഫ്).
അഡ്വ.അനഘ ജി വിഷ്ണു പ്രിയ, കെ.ടി.ജോണി (എല്‍ഡിഎഫ്),വിദ്യാഭ്യാസ കലാകായിക കാര്യ സ്ഥിരം സമിതിയിലേക്ക് സുകന്യ വേണു, ബിന്ദു ജോര്‍ജ്ജ്, ലിജി ജോജി, ബില്‍ഫി ജോര്‍ജ്ജ്, (യുഡിഎഫ്)അജ്ഞന ശ്രീധരന്‍, രാമന്‍ തട്ടായത്ത് (എല്‍ഡിഎഫ്) എന്നിവരേയും തെരഞ്ഞെടുത്തു. വാഴച്ചാല്‍ ഡിഎഫ്ഒ ഐഎസ് സുരേഷ് ബാബു ആയിരുന്നു വരണാധികാരി. സ്ഥിരം സമിതി അധ്യക്ഷന്‍മാരുടെ തെരെഞ്ഞെടുപ്പ് 9 വെള്ളിയാഴ്ച നടക്കുന്നതാണ്.




