Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പുതുപ്പള്ളിയിൽ വോട്ട് കോട്ട തീർത്ത് ചാണ്ടി ഉമ്മൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ പുതുപ്പള്ളിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ. ചാണ്ടി ഉമ്മൻ വൻ മുന്നേറ്റം കാഴ്ചവെക്കുന്നു. ആറു റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 21,691 വോട്ടിന്റെ കൂറ്റൻ ലീഡാണ് ചാണ്ടി ഉമ്മൻ നേടിയത്. ആകെ 15 റൗണ്ടുകളാണ് വോട്ടെണ്ണൽ നടക്കുന്നത്.

അരനൂറ്റാണ്ടിലധികം ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ കോൺഗ്രസിന് ശക്തികേന്ദ്രമായിരുന്ന മണ്ഡലമാണ് പുതുപ്പള്ളി. 2023-ൽ അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ മകൻ ചാണ്ടി ഉമ്മൻ വിജയം സ്വന്തമാക്കി ആ പാരമ്പര്യം തുടർന്നു.

1970 മുതൽ 2023 വരെ 53 വർഷം തുടർച്ചയായി ഉമ്മൻ ചാണ്ടി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. വിവിധ തിരഞ്ഞെടുപ്പുകളിൽ വലിയ ഭൂരിപക്ഷങ്ങളോടെയാണ് അദ്ദേഹം വിജയിച്ചത്. 2021-ൽ ശക്തമായ ഇടത് തരംഗത്തിനിടയിലും മണ്ഡലം നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ ജെയ്ക്ക് സി തോമസിനെ 37,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി ചാണ്ടി ഉമ്മൻ പുതുപ്പള്ളി കോട്ട നിലനിർത്തുകയായിരുന്നു. അതേസമയം, ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സൈക്കിള്‍ യാത്ര ഉൾപ്പെടെയുള്ള ലളിതമായ പ്രചാരണ രീതികളാണ് അദ്ദേഹം സ്വീകരിച്ചത്. ഫ്ലക്സുകളും ബാനറുകളും ഒഴിവാക്കിയ പ്രചാരണത്തിലൂടെ ലഭിക്കുന്ന തുക വീടില്ലാത്തവർക്ക് വീട് നൽകാൻ വിനിയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Recent News

Advertisement
WhiteswanTV Footer