തൃശ്ശൂർ : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് റിട്ടേണിങ് ഓഫീസർമാരുടെ നേതൃത്വത്തിൽ ആരംഭിച്ചു.
തൃശൂർ ജില്ലയിലെ തളിക്കുളം, പുഴക്കൽ ബ്ലോക്കുകളിലും കുന്നംകുളം നഗരസഭയിലും ഡിസംബർ 5 മുതൽ കമ്മീഷനിംഗ് പ്രവർത്തനങ്ങൾ നടന്നു.പുഴക്കൽ ബ്ലോക്കിലെ പുറനാട്ടുകര ശ്രീ ശാരദ ഗേൾസ് സ്കൂളിലും തളിക്കുളം ബ്ലോക്കിലെ നാട്ടിക ശ്രീനാരായണ കോളേജിലുമുള്ള കമ്മീഷനിംഗ് കേന്ദ്രങ്ങൾ ജില്ലാ കളക്ടർ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ചാവക്കാട്, ചൊവ്വന്നൂർ, വടക്കാഞ്ചേരി, പഴയന്നൂർ, ഒല്ലൂക്കര, മതിലകം, അന്തിക്കാട്, ചേർപ്പ്, ഇരിങ്ങാലക്കുട, വെള്ളാങ്ങല്ലൂർ, മാള, ചാലക്കുടി ബ്ലോക്കുകൾക്കുള്ള വോട്ടിങ് മെഷീനുകളുടെ കമ്മീഷനിംഗ് ഇന്നും (ഡിസംബർ 6) നടക്കും. തൃശൂർ കോർപ്പറേഷൻ, ചാലക്കുടി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാവക്കാട്, ഗുരുവായൂർ, വടക്കാഞ്ചേരി നഗരസഭകളുടെയും കമ്മീഷനിംഗ് ഇന്നാണ്.
കൊടകര ബ്ലോക്ക് പരിധിയിലെ അളഗപ്പ നഗർ, കൊടകര, മറ്റത്തൂർ, നെന്മണിക്കര, പുതുക്കാട്, തൃക്കൂർ, വരന്തരപ്പിള്ളി പഞ്ചായത്തുകൾക്കുള്ള വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് നാളെ (ഡിസംബർ 7) നടക്കും. കമ്മീഷനിംഗ് പൂർത്തിയായ മെഷീനുകൾ പോലീസ് സുരക്ഷയിൽ സ്റ്റ്രോങ്ങ് റൂമുകളിൽ സൂക്ഷിക്കും. ജില്ലയിൽ ആകെ 24 വിതരണ-സ്വീകരണ കേന്ദ്രങ്ങളും സ്‌ട്രോങ്ങ് റൂമുകളും സജ്ജീകരിച്ചിട്ടുണ്ടെന്ന് ജില്ല തിരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചു.




