Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കണ്ണനല്ലൂരിൽ പൊലീസ് സ്റ്റേഷൻ കെട്ടിട ഉദ്ഘാടനത്തിൽ വിവാദം; രാഷ്ട്രീയ ഇടപെടലെന്ന് പി സി വിഷ്ണുനാഥ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: കണ്ണനല്ലൂരിൽ പുതിയ പൊലീസ് സ്റ്റേഷന്റെ കെട്ടിട നിർമാണ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിവാദം. മുൻകൂട്ടി നിശ്ചയിച്ചിരുന്ന പരിപാടി അവസാന നിമിഷം മാറ്റിവെച്ചത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന് പി സി വിഷ്ണുനാഥ് എംഎൽഎ ആരോപിച്ചു.

പരിപാടിക്കായി നോട്ടീസുകൾ വിതരണം ചെയ്തതും സ്റ്റേജും പന്തലും ഒരുക്കിയതുമായിരുന്നു. എന്നാൽ ഉദ്ഘാടനച്ചടങ്ങ് നടത്താനായില്ല. രാത്രിയോടെ പരിപാടി മാറ്റിവയ്ക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ലഭിച്ചതായി അറിയുന്നു. പൊലിസ് ആസ്ഥാനത്ത് ഉദ്ഘാടന വിവരം അറിയിച്ചിരുന്നില്ലെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.

എംഎൽഎ ഫണ്ടിൽ നിന്ന് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങാണ് മാറ്റിവെച്ചത്. താൻ കല്ലിടുന്നതിൽ പ്രശ്നമുണ്ടെങ്കിൽ പണി ആരംഭിക്കാനുള്ള അനുമതി നൽകിയാൽ മതിയെന്നും എംഎൽഎ പ്രതികരിച്ചു.

Recent News

Advertisement
WhiteswanTV Footer