Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: PC Vishnunath

അടിയന്തര നടപടിയുമായി സർക്കാർ; സാംസ്കാരിക സ്ഥാപനങ്ങളിൽ ശമ്പളം മുടങ്ങില്ല: പി സി വിഷ്ണുനാഥ്

തിരുവനന്തപുരം: സാംസ്കാരിക വകുപ്പിന് കീഴിലുള്ള വിവിധ അക്കാദമികളിലും സ്ഥാപനങ്ങളിലുമായി സെക്രട്ടറി, മെമ്പർ സെക്രട്ടറി സ്ഥാനങ്ങൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ ഭരണപരമായ പ്രവർത്തനങ്ങൾ തടസപ്പെടാതിരിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തി. സംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന്റെ നിർദേശപ്രകാരം വിവിധ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് താത്കാലിക ചുമതലകൾ നൽകാൻ ഉത്തരവിറക്കി. കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി, മോയിൻകുട്ടി വൈദ്യർ മാപ്പിള അക്കാദമി, സാംസ്കാരിക ക്ഷേമനിധി ബോർഡ് എന്നിവിടങ്ങളിലാണ് പുതിയ ക്രമീകരണം നടപ്പാക്കിയത്. സ്ഥാപനങ്ങളിലെ പ്രധാന […]
Read more

‘അമ്മ’യിലെ പ്രശ്‌നങ്ങൾ അവർ തന്നെ പരിഹരിക്കുമെന്ന് ഉറപ്പുനൽകി:പി സി വിഷ്ണുനാഥ്

തിരുവനന്തപുരം: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എഎംഎംഎയിലെ ആഭ്യന്തര പ്രശ്‌നങ്ങളിൽ സർക്കാർ നേരിട്ട് ഇടപെടില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. സംഘടനയുടെ ആഭ്യന്തര കാര്യങ്ങൾ എഎംഎംഎ തന്നെ പരിഹരിക്കാമെന്ന് ഭാരവാഹികൾ ഉറപ്പുനൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. “താര സംഘടനയുടെ ആഭ്യന്തര വിഷയങ്ങളിൽ സർക്കാർ ഇടപെടാൻ ആഗ്രഹിക്കുന്നില്ല. ആവശ്യമായ സാഹചര്യങ്ങളിൽ മാത്രമേ ഇടപെടൽ ഉണ്ടാകൂ,” എന്നും മന്ത്രി വ്യക്തമാക്കി. കുക്കു പരമേശ്വരൻ ഉൾപ്പെടെയുള്ളവർ ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ച നടത്തിയതായും അദ്ദേഹം അറിയിച്ചു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിവിധ […]
Read more

താരസംഘടനയിലെ പ്രശ്നങ്ങള്‍; മുതിർന്ന താരങ്ങൾ വൈകാതെ ഇടപെടണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

പത്തനംതിട്ട: സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മുൻനിര താരങ്ങൾ നേരിട്ട് ഇടപെടണമെന്നും സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. സംവിധായകർ, നിർമ്മാതാക്കൾ, മറ്റ് സാങ്കേതിക വിഭാഗങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മാത്രമേ സർക്കാർ ഇടപെടുകയുള്ളൂ എന്ന് അദ്ദേഹം വ്യക്തപ്പെടുത്തി. സിനിമാ വ്യവസായത്തിലല്ല, താര സംഘടനകളിലാണ് ഇപ്പോൾ അധികം പ്രശ്നങ്ങൾ നിലനിൽക്കുന്നത്. ഇതുവരെ സർക്കാർ മുന്നിലേക്കു പരാതി എത്തിയിട്ടില്ലെങ്കിലും ആവശ്യമായ ഘട്ടങ്ങളിൽ സർക്കാർ ഇടപെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നാളെ വൈകിട്ട് സിനിമ മേഖലയിൽ സജീവമായ എല്ലാവരുടെയും യോഗം വിളിച്ചിട്ടുണ്ടെന്നും […]
Read more

ഹാപ്പി ലാൻഡ് അപകടം; ലൈസൻസ് റദ്ദാക്കാൻ നിർദേശം നൽകി മന്ത്രി വിഷ്ണുനാഥ്

തിരുവനന്തപുരം: വെമ്പായത്തെ ഹാപ്പി ലാൻഡ് അമ്യൂസ്മെന്റ് പാർക്കിൽ ഉണ്ടായ അപകടത്തെ തുടർന്ന് പാർക്ക് അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവ്. അപകടത്തിൽ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. സംഭവത്തെ തുടർന്ന് ജില്ലാ കളക്ടറുമായി സംസാരിച്ച് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചതായും, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാൻ നിർദേശം നൽകിയതായും ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു. പഞ്ചായത്ത് നൽകിയ ലൈസൻസ് പുനഃപരിശോധിക്കാനും ആവശ്യമെങ്കിൽ റദ്ദാക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ജില്ലാ ഭരണകൂടം വഴി നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷാ […]
Read more

‘അമ്മ’യിലേത് സംഘടനയ്ക്കുള്ളിലെ പ്രശ്‌നം, സർക്കാർ തലത്തിലേക്ക് എത്തിയിട്ടില്ല: മന്ത്രി വിഷ്ണുനാഥ്

കൊല്ലം: താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി സാംസ്‌കാരിക മന്ത്രി പി.സി. വിഷ്ണുനാഥ്. നിലവിലെ പ്രശ്‌നങ്ങൾ സംഘടനയ്ക്കുള്ളിലേതാണ് എന്നും സർക്കാർ ഇടപെടേണ്ട സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ‘അമ്മ’യിലെ വിഷയങ്ങൾ സർക്കാർ നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ ഘട്ടത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംഘടനയിൽ നിന്ന് ഇതുവരെ ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെന്നും മാധ്യമ വാർത്തകളിലൂടെയാണ് വിഷയത്തെക്കുറിച്ച് അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയും വിഷയത്തിൽ പ്രതികരിച്ചു. ‘അമ്മ’യിലെ പ്രശ്‌നങ്ങൾ ഗൗരവമായി […]
Read more

കണ്ണനല്ലൂരിൽ പൊലീസ് സ്റ്റേഷൻ കെട്ടിട ഉദ്ഘാടനത്തിൽ വിവാദം; രാഷ്ട്രീയ ഇടപെടലെന്ന് പി സി വിഷ്ണുനാഥ്

കൊല്ലം: കണ്ണനല്ലൂരിൽ പുതിയ പൊലീസ് സ്റ്റേഷന്റെ കെട്ടിട നിർമാണ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിവാദം. മുൻകൂട്ടി നിശ്ചയിച്ചിരുന്ന പരിപാടി അവസാന നിമിഷം മാറ്റിവെച്ചത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന് പി സി വിഷ്ണുനാഥ് എംഎൽഎ ആരോപിച്ചു. പരിപാടിക്കായി നോട്ടീസുകൾ വിതരണം ചെയ്തതും സ്റ്റേജും പന്തലും ഒരുക്കിയതുമായിരുന്നു. എന്നാൽ ഉദ്ഘാടനച്ചടങ്ങ് നടത്താനായില്ല. രാത്രിയോടെ പരിപാടി മാറ്റിവയ്ക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ലഭിച്ചതായി അറിയുന്നു. പൊലിസ് ആസ്ഥാനത്ത് ഉദ്ഘാടന വിവരം അറിയിച്ചിരുന്നില്ലെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എംഎൽഎ ഫണ്ടിൽ നിന്ന് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങാണ് […]
Read more
Advertisement
WhiteswanTV Footer