ന്യൂഡൽഹി: ഡൽഹിയിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഡൽഹിയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തെക്കുപടിഞ്ഞാറൻ ജില്ല ഒഴികെയുള്ള മേഖലകളിലാണ് മുന്നറിയിപ്പ്.
മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. അടുത്ത മണിക്കൂറുകളിൽ ഡൽഹിയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വ്യാഴാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.
ഡൽഹിക്ക് പുറമെ ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ഒഡിഷ, ഹിമാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും വിവിധ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഉത്തരാഖണ്ഡിൽ സെപ്റ്റംബർ ഏഴ് വരെ മഴ തുടരാൻ സാധ്യതയുണ്ട്. വ്യാഴാഴ്ച ഡെറാഡൂൺ, തെഹ്‌രി, ഉത്തരകാശി, നൈനിറ്റാൾ, ചമ്പാവത്, ഉധം സിങ് നഗർ, പിത്തോറഗഡ്, ബാഗേശ്വർ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അതിനിടെ, കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടമുണ്ടായി. അസമിലും ഉത്തരാഖണ്ഡിലുമായി കുറഞ്ഞത് 11 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ.
ജാർഖണ്ഡിലും ഉത്തർപ്രദേശിലും നദികൾ കരകവിഞ്ഞതോടെ റോഡുകളും വീടുകളും വെള്ളത്തിനടിയിലായി. ചില മേഖലകളിൽ ട്രെയിൻ ഗതാഗതവും തടസ്സപ്പെട്ടു.
പ്രളയ സാധ്യത കണക്കിലെടുത്ത് ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
ഉത്തരാഖണ്ഡിലാണ് മഴക്കെടുതിയിൽ ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗുവാഹത്തിയിൽ മണ്ണിടിച്ചിലിൽ നാല് പേർ മരിച്ചതായും റിപ്പോർട്ടുണ്ട്.
നദികളിലെ ജലനിരപ്പ് ഉയരുകയും പെട്ടെന്നുള്ള വെള്ളപ്പൊക്ക സാധ്യത നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജാർഖണ്ഡ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിലാണ്.





Really impressed with the variety of games here. It is refreshing to find a site that actually pays out on time. Cheers to bdkhela888 for the awesome service.