Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇനി എത്തുന്ന ശ്രീവല്ലി ഇതാണ്…

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അല്ലു അർജുൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പുഷ്പ: ദ റൂൾ’. 2024 ആഗസ്റ്റ് 15ന് ലോകമെമ്പാടും ഗ്രാൻഡ് റിലീസിന് ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ. ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന രശ്മിക മന്ദാനയുടെ കഥാപാത്രമായ ശ്രീവല്ലിയുടെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. രശ്മികയുടെ ജന്മദിനത്തിൽ പുറത്തുവിട്ട ഈ പോസ്റ്ററിൽ സാരിയും ആഭരണങ്ങളും അണിഞ്ഞ് അതി സുന്ദരിയായി നിൽക്കുന്ന രശ്മികയാണുള്ളത്.

ഇന്ദ്രജിത്തിന്റെ ‘മാരിവില്ലിൻ ഗോപുരങ്ങൾ’ തിയേറ്ററുകളിലേക്ക്

ചിത്രത്തിന്റെ ആദ്യ ഭാ​ഗമായ ‘പുഷ്പ: ദി റൈസ്’ലൂടെ വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ ആകർഷിച്ച കഥാപാത്രമാണ് ശ്രീവല്ലി. രണ്ടാം ഭാഗമായ ‘പുഷ്പ: ദ റൂൾ’ൽ തികച്ചും കൗതുകമുണർത്തുന്ന കഥാപാത്രമായാണ് രശ്മിക എത്തുന്നത്ത്. സുകുമാർ റൈറ്റിംഗ്‌സുമായി സഹകരിച്ച് മൈത്രി മൂവി മേക്കേഴ്‌സ് നിർമിക്കുന്ന ഈ പാൻ ഇന്ത്യൻ ചിത്രം മികച്ച സിനിമാറ്റിക് അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

സുകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസർ അല്ലു അർജിന്റെ ജന്മദിനമായ ഏപ്രിൽ 8ന് പുറത്തിറങ്ങും. ഫഹദ് ഫാസിലാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2021 ഡിസംബർ 17നാണ് ആദ്യ ഭാ​ഗം ‘പുഷ്പ: ദി റൈസ്’ തിയേറ്റർ റിലീസ് ചെയ്തത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix