Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിനായി ഇനി ഫെയ്സ് ആപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം സുഗമമാക്കുന്നതിനായി ഫെയ്‌സ് ആപ്പ് സംവിധാനം നടപ്പാക്കാൻ ഒരുങ്ങുന്നു. ക്ഷേത്രത്തിന്റെ സമീപത്ത് പന്ത്രണ്ട് ഇടങ്ങളിൽ ഫെയ്‌സ് ആപ്പ് സിസ്റ്റം സ്ഥാപിക്കും. ഈ സംവിധാനത്തിന് മുന്നിൽ നിന്നാൽ ഭക്തർക്ക് ടോക്കൺ ലഭ്യമാകും. ക്ഷേത്രത്തിൽ വിപുലമായ ക്യൂ കോംപ്ലക്‌സ് സംവിധാനം വരുന്നത് വരെയാണ് ഫെയ്‌സ് ആപ്പ് സംവിധാനം നിലനിൽക്കുക. ദർശനസമയം ടോക്കണിലുണ്ടാകും. ദർശന സമയം വരെ പ്രത്യേകം തയ്യാറാക്കിയ കമ്പാർട്ട്മെൻ്റുകളിൽ ഭക്തർക്ക് വിശ്രമിക്കാം. ഭക്തർക്ക് ലഭിക്കുന്ന ടോക്കൺ നമ്പറുകൾ കംപാർട്ട്‌മെന്റുകളിൽ തെളിയും. ഈ സമയമാകുന്ന മുറയ്ക്ക് ടോക്കൺ നമ്പർ അനുസരിച്ച് കമ്പാർട്ട്‌മെന്റുകളിൽ നിന്നും ദർശനത്തിനുള്ള ക്യൂവിലേക്ക് ഭക്തർക്ക് പോകാൻ കഴിയും. എത്ര പേർ ക്ഷേത്രം സന്ദർശിച്ചുവെന്നതും ആളെ തിരിച്ചറിയാനും ഈ സംവിധാനത്തിലൂടെ കഴിയും. ഭക്തർക്ക് സുഗമമായ ദർശനം സാധ്യമാക്കുന്നതിനുള്ള തീരുമാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണിതെന്നും ഫെയ്‌സ് ആപ്പ് സംവിധാനം ഉടൻ നടപ്പാക്കുമെന്നും ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റർ ഒ വി അരുൺകുമാർ റിപ്പോർട്ടറിനോട് പറഞ്ഞു.

ഫെയ്സ് ആപ്പ് സംവിധാനം നടപ്പാക്കാനായി താല്പര്യപത്രം ക്ഷണിച്ചു. കമ്പനികളോട് തങ്ങളുടെ ആവശ്യം പറയും, മികച്ച ആശയങ്ങൾ അവതരിപ്പിക്കുന്ന കമ്പനികളെ പദ്ധതി നടത്തിപ്പ് ക്ഷേത്രഭരണസമിതി ഏല്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭക്തർ ദർശനത്തിനായി കാത്തിരിക്കുന്ന സ്ഥലത്ത് സൗണ്ട് ബോക്‌സുകൾ സ്ഥാപിച്ച് ഭക്തിഗാനങ്ങൾ ശബ്ദം കുറച്ചുവെച്ച് ഭക്തിപൂർണമായ അന്തരീക്ഷം തീർക്കുമെന്നും ഒ ബി അരുൺ കുമാർ പറഞ്ഞു. കാത്തിരിപ്പ് സ്ഥലത്തായി ഗുരുവായൂരപ്പന്‍റെ ചരിത്രം, ആളുകളുടെ അനുഭവങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ഡോക്യുമെന്ററികൾ പ്രദർശിപ്പിക്കും. ബാത്ത്‌റൂം, മെഡിക്കൽ സൗകര്യം, സ്‌നാക്‌സ് കഴിക്കാനുള്ള സൗകര്യം, കൈ കഴുകാൻ വാഷ്‌ബേസ്, പൂജയടക്കം ബുക്ക് ചെയ്യാനുള്ള ടച്ച് സ്‌ക്രീൻ എന്നിവയും ഒരുക്കും. വിർച്വൽ റിയാലിറ്റി ഉപയോഗപ്പെടുത്തിയുള്ള ഡോം തിയേറ്ററും ഒരുക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റർ പറഞ്ഞു.

Tags :

Recent News

Advertisement
WhiteswanTV Footer