കോഴിക്കോട്: കോടഞ്ചേരി കുടുംബ കൂട്ടായ്മ താമരശ്ശേരി രൂപത കോടഞ്ചേരി ഫൊറോന സംഗമം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ പാരിഷ് ഹാളിൽ താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി ഇടവക വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ സ്വാഗതം ആശംസിച്ച ചടങ്ങിന് രൂപത ഡയറക്ടർ ഫാ. ജിനോയ് പനയ്ക്കൽ അധ്യക്ഷത വഹിച്ചു.
കോടഞ്ചേരി ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നും എത്തിച്ചേർന്ന കുടുംബ കൂട്ടായ്മയുടെ പ്രതിനിധികളായ 300റോളം പേർ സംഗമത്തിൽ പങ്കെടുത്തു. ആദ്യത്തെ ക്ലാസ് താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലും രണ്ടാമത്തെ ക്ലാസിന് ബോണി ജേക്കബ് എന്നിവർ നേതൃത്വം നൽകി. സംഗമത്തിന് ഫൊറോനാ പ്രസിഡന്റ് സെബാസ്റ്റ്യൻ വാമറ്റത്തിൽ ആശംസ അർപ്പിച്ചു. ഫൊറോന സെക്രട്ടറി ലൗലി ബാബു നന്ദി പറഞ്ഞു.




