Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പലസ്തീൻ പോപുലർ ഫോഴ്‌സസ് നേതാവ് യാസർ അബു ഷബാബ് കൊല്ലപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തെൽ അവീവ്: ഇസ്രായേലിന്റെ പിന്തുണയോടെ ഗാസയിൽ പ്രവർത്തിക്കുന്ന ഹമാസ് വിരുദ്ധ സായുധ വിഭാഗത്തിന്റെ നേതാവ് യാസർ അബു ഷബാബ് കൊല്ലപ്പെട്ടു. ഗാസ മുനമ്പിൽ നടന്ന ആക്രമണത്തിലാണ് അബു ഷബാബ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. ഹമാസ് അനുഭാവികളോ അബു സ്നൈമ കുടുംബം പോലെ ഗാസയിലെ സായുധ കുടുംബങ്ങളുമായുള്ള തർക്കമോ ആകാം കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

ഗാസയിൽ ഹമാസിന്റെ സ്വാധീനം കുറയ്ക്കുന്നതിനും താത്‌കാലികമായി സമാധാനം സ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് ഇസ്രായേൽ പിന്തുണച്ചിരുന്ന നേതാവായിരുന്നു യാസർ അബു ഷബാബ്.

അബു ഷബാബിന്റെ വധം ഗാസയിലെ ഹമാസ്-വിരുദ്ധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുകയും പ്രദേശത്തെ ആഭ്യന്തര സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണമാക്കുകയും ചെയ്യുമെന്നാണ് അന്താരാഷ്ട്ര വിലയിരുത്തൽ. ഇസ്രയേൽ സൈന്യം സംഭവം സംബന്ധിച്ച് ഇതുവരെ പ്രതികരണം നൽകിയിട്ടില്ല.

Recent News

Advertisement
WhiteswanTV Footer