Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കള്ളന്മാരെ ഭയന്ന് മണ്ണിൽ കുഴിച്ചിട്ട അഞ്ച് ലക്ഷം രൂപ ചിതലരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജയ്പുർ: കള്ളന്മാരെ ഭയന്ന് മണ്ണിൽ കുഴിച്ചിട്ട അഞ്ച് ലക്ഷം രൂപ ചിതലരിച്ച് ഉപയോഗശൂന്യമായി. രാജസ്ഥാനിലെ ഒരു കർഷകനാണ് ഭൂമി വിറ്റ് ലഭിച്ച പണം ഇത്തരത്തിൽ നഷ്ടമായത്. വീട് നിർമിക്കുന്നതിനായി ഭൂമി വിറ്റാണ് കർഷകൻ അഞ്ച് ലക്ഷം രൂപ സമാഹരിച്ചത്. പണം അനാവശ്യമായി ചെലവാകാതിരിക്കാനും മോഷണം പോകാതിരിക്കാനുമായി ഒരു വർഷം മുമ്പ് പ്ലാസ്റ്റിക് കവറിലാക്കി കൃഷിയിടത്തിൽ കുഴിച്ചിടുകയായിരുന്നു.

എന്നാൽ മദ്യപിക്കുന്ന ശീലവും മറവിയും കാരണം പണം എവിടെയാണ് കുഴിച്ചിട്ടതെന്ന് കർഷകന് പിന്നീട് ഓർമയില്ലാതായി. പലതവണ തിരച്ചിൽ നടത്തിയെങ്കിലും പണം കണ്ടെത്താനായില്ല. തുടർന്ന് കുടുംബത്തെ വിവരം അറിയിച്ചു. ഭാര്യയും മക്കളും ചേർന്ന് കൃഷിയിടത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും പണം കണ്ടെത്താനായില്ല.

ഒരു വർഷത്തിന് ശേഷം മഴക്കാലത്ത് കൃഷിയിറക്കുന്നതിനായി നിലമൊരുക്കുന്നതിനിടെയാണ് പ്ലാസ്റ്റിക് കവർ മണ്ണിന് മുകളിലേക്ക് എത്തിയത്. പിറ്റേന്ന് കർഷകന്റെ ഭാര്യയും മകനും ചേർന്ന് കവർ കണ്ടെത്തി. എന്നാൽ തുറന്നുനോക്കിയപ്പോൾ നോട്ടുകൾ മുഴുവൻ ചിതലരിച്ച നിലയിലായിരുന്നു.

നശിച്ച നോട്ടുകളുമായി കുടുംബം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സമീപത്തെ ശാഖയിലെത്തിയെങ്കിലും നോട്ടുകളുടെ മോശം അവസ്ഥ കാരണം മാറ്റിനൽകാൻ ബാങ്ക് തയ്യാറായില്ലെന്നാണ് റിപ്പോർട്ട്. തുടർന്ന് ജില്ലയിലെ പ്രധാന ബാങ്ക് ശാഖയെയും സമീപിച്ചെങ്കിലും സമാനമായ മറുപടിയാണ് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix