മാനന്തവാടി: മകനെ കഞ്ചാവ് കേസില്‍ കുടുക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. മാനന്തവാടി ചെറ്റപ്പാലം പുത്തന്‍തറ വീട്ടില്‍ പി അബൂബക്കറാണ്(67) അറസ്റ്റിലായത്. മാനന്തവാടി-മൈസൂരു റോഡിലുളള അബൂബക്കറിന്റെ മകന് നൗഫലിന്റെ മറ്റുള്ളവരുടെ സഹായത്തോടെ കടയില്‍ കഞ്ചാവ് വെക്കുകയായിരുന്നു. നൗഫല്‍ പള്ളിയില്‍ നിസ്കരിക്കാന്‍ പോയ സമയത്തായിരുന്നു അബുബക്കര്‍ കഞ്ചാവ് വെച്ചത്.
തുടര്‍ന്ന് അബൂബക്കര്‍ തന്നെ എക്സൈസില്‍ വിളിച്ച് വിവരം നല്കി. എക്സെസ് നടത്തിയ പരിശോധനയില്‍ കടയില്‍ നിന്ന് കഞ്ചാവ് കണ്ടെത്തുകയും തുടര്‍ന്ന് നൗഫലിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നൗഫലിന്റെ നിരപരാധിത്വം വ്യക്തമായത്. അബൂബക്കറിനെ മുഖ്യപ്രതിയാക്കിയാണ് എക്സൈസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടയില്‍ ഹാജരാക്കിയ അബൂബക്കറിനെ റിമാന്‍ഡ് ചെയ്തു.




