പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട്ടിൽ കെട്ടിടത്തിന് തീ പിടിച്ചു. തണ്ണിത്തോട് ജംഗ്ഷനിലെ ജോ മാർട്ട് കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. പ്രദേശത്തെ ഫാൻസി സ്റ്റോറും ബേക്കറിയുമുൾപ്പെടെ ഉള്ള കടകളിലും തീപിടുത്തത്തിൽ കേടുപാടുകൾ സംഭവിച്ചു.
അപകടത്തിൻ്റെ കാരണം ഷോർട്ട് സർക്ക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ സമീപത്തുണ്ടായിരുന്ന കാറിനും തീപിടിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ 3.30 ന് ശേഷമാണ് സംഭവം നടന്നത്. അപകടത്തെ തുടർന്ന് കോന്നി പത്തനംതിട്ട ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി തീ നിയന്ത്രണവിധേയമാക്കി.




