Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യുപിയില്‍ ആശുപത്രിയില്‍ തീപിടുത്തം: 10 നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ മഹാറാണി ലക്ഷ്മിഭായിമെഡിക്കല്‍ കോളേജിലുണ്ടായ തീപിടുത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. നവജാത ശിശുക്കള്‍ക്കായുള്ള ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ ഇന്നലെ രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടസമയത്ത് എന്‍ഐസിയുവില്‍ 54 കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ 44 പേരെ അധികൃതര്‍ രക്ഷപെടുത്തി. മരിച്ചവരില്‍ ഏഴ് കുഞ്ഞുങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ച കുട്ടികളുടെ കുടുംബത്തിന് 10 ലക്ഷം വീതവും പരുക്കേറ്റ കുട്ടികള്‍ക്ക് 50000 രൂപ വീതവും സഹായം സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

മെഡിക്കല്‍ കോളേജ് അധികൃതരുടെ അലംഭാവമാണ് അപകടത്തിന് കാരണമെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എംപി കുറ്റപ്പെടുത്തി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix