Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: അസമിൽ വ്യോമസേനയുടെ വിമാന അപകടത്തിൽ അഞ്ച് വ്യോമസേന ഉദ്യോഗസ്ഥർക്ക് വീരമൃത്യു. അപകടത്തിൽ സഹപൈലറ്റ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലാണ്.

അസമിലെ ജോർഹട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ AN-32 ട്രാൻസ്പോർട്ട് വിമാനമാണ് തകർന്നു വീണത്. ലാൻഡിംഗ് ശ്രമത്തിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. അപകടത്തിന് പിന്നാലെ വിമാനത്തിന് തീപിടിച്ചതായും റിപ്പോർട്ടുണ്ട്. ആകെ ആറ് പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 45 പേർക്ക് വരെ യാത്ര ചെയ്യാൻ ശേഷിയുള്ള വിമാനമാണിത്. അപകടം ഇന്ന് രാവിലെ 10 മണിയോടെയാണ് ഉണ്ടായത്.

പരിശീലന പറക്കലിനിടെയാണ് സംഭവം നടന്നതെന്ന അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ടെങ്കിലും, അഭ്യൂഹങ്ങൾ ഒഴിവാക്കണമെന്ന് വ്യോമസേന അറിയിച്ചു. സംഭവത്തെ തുടർന്ന് വിശദമായ അന്വേഷണം ആരംഭിച്ചതായും വ്യോമസേന വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix