Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഫുഡ് ഡെലിവറി ജീവനക്കാരനെ കൊലപ്പെടുത്തിയ സംഭവം ; 6 പേര്‍ അറസ്റ്റില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: അശോക് നഗറില്‍ ഫുഡ് ഡെലിവറി ജീവനക്കാരനായ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യയും ഭാര്യാമാതാവും ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ഏജന്റായ ആര്‍.കലൈയരസന്‍ (23) കൊല്ലപ്പെട്ട കേസിലാണ് ഇയാളുടെ ഭാര്യ തമിഴരസിയെയും ഭാര്യാമാതാവ് ശാന്തിയയെയും (45) പൊലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ഒന്നര വര്‍ഷമായി വേര്‍പിരിഞ്ഞു താമസിച്ചിരുന്ന കലൈയരസന്‍, ഇടയ്ക്കിടെ ഭാര്യ വീട്ടിലെത്തി ബഹളമുണ്ടാക്കിയിരുന്നു. രണ്ടു കുടുംബങ്ങളും ഒരേ അയല്‍പക്കത്ത് താമസിച്ചിരുന്നതിനാല്‍, തര്‍ക്കം പതിവായി. തുടര്‍ന്നാണു കൊലപാതകത്തിന് ആസൂത്രണം ചെയ്തത്. കഴിഞ്ഞ 15നു പുലര്‍ച്ചെ ബൈക്കിലെത്തിയ 2 പേര്‍ കലൈയരസനെ വടിവാളു കൊണ്ടു വെട്ടി വീഴ്ത്തുകയായിരുന്നു. ചികിത്സയിലിരിക്കെ ഇയാള്‍ മരിച്ചു.

സംഭവത്തില്‍ ഭാര്യയുടെ ബന്ധുക്കളായ 4 യുവാക്കള്‍ പിടിയിലായിരുന്നു. ഇവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു തമിഴരസിയും ശാന്തിയും അറസ്റ്റിലായത്. ഇരുവര്‍ക്കും കൊലപാതക ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നുവെന്നും കുറ്റകൃത്യത്തില്‍ പങ്കാളികളായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer