Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചക്ക വിപണിയിൽ കുമിൾ രോഗ ഭീഷണി; പ്രതിരോധ മരുന്നുകൾ സൗജന്യമായി നൽകണമെന്ന് കർഷക കോൺഗ്രസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: വിപണിയിൽ ചക്കയ്ക്ക് മികച്ച വില ലഭിക്കുമ്പോഴും പ്ലാവുകളിൽ കുമിൾ രോഗം പടരുന്നത് കർഷകർക്ക് വൻ തിരിച്ചടിയാകുന്നു. സങ്കരയിനം പ്ലാവുകളിലാണ് പ്രധാനമായും ഈ രോഗം കണ്ടുവരുന്നത്. ചക്ക മൂപ്പെത്തുന്നതിന് മുൻപ് തന്നെ ഉള്ളിൽ നിന്ന് അഴുകിത്തുടങ്ങുക, മുറിക്കുമ്പോൾ ചുളകൾ ചീഞ്ഞ നിലയിൽ കാണപ്പെടുക, ചക്കയുടെ പുറത്ത് ചാരനിറത്തിലുള്ള പാടുകൾ (പേപ്പൽ) വരിക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സങ്കരയിനങ്ങളിൽ നിന്ന് ഇപ്പോൾ നാടൻ പ്ലാവുകളിലേക്കും ഈ രോഗം വ്യാപകമായി പടരുകയാണ്. മരങ്ങൾക്ക് പുറമെ അസുഖമൊന്നും കാണുന്നില്ലെങ്കിലും ഉള്ളിലെ അഴുകൽ കാരണം വാങ്ങുന്ന ഉപഭോക്താക്കൾക്കും ഇത് വലിയ നഷ്ടമുണ്ടാക്കുന്നു.

ഉത്തരേന്ത്യയിലേക്കുള്ള മൂക്കാത്ത ചക്കയുടെ കയറ്റുമതിയെയും ഈ രോഗബാധ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വൻ വില ലഭിക്കേണ്ട സീസണിൽ വിളവുകൾ നശിക്കുന്നത് കർഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുകയാണ്. പ്ലാവുകളെ ബാധിക്കുന്ന ഈ കുമിൾ രോഗത്തെ പ്രതിരോധിക്കാൻ ആവശ്യമായ മരുന്നുകൾ കൃഷി വകുപ്പ് അടിയന്തരമായി കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യണമെന്ന് കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.

Recent News

Advertisement
WhiteswanTV Footer