Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വാഴത്തോപ്പ് പഞ്ചായത്ത് ഓഫിസിൽ കൂട്ടയടി; 4 പേർ ചികിത്സയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: ഇടുക്കി വാഴത്തോപ്പ് പഞ്ചായത്ത് കമ്മിറ്റിക്കിടെ ഭരണ–പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. പഞ്ചായത്ത് പ്രസിഡന്റും പ്രതിപക്ഷ അംഗങ്ങളും ഉൾപ്പെടെ നാല് പേർ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിവിധ പദ്ധതികൾക്കായി അന്നത്തെ എൽഡിഎഫ് ഭരണസമിതി അനുവദിച്ച ഫണ്ട് വകമാറ്റിയതുമായി ബന്ധപ്പെട്ട വിഷയമാണ് സംഘർഷത്തിന് തുടക്കമായത്. യോഗത്തിനിടെ പ്രതിപക്ഷ അംഗങ്ങൾ പ്രസിഡന്റിനെതിരെ മുദ്രാവാക്യം വിളിച്ചതോടെ ഇരുപക്ഷവും തമ്മിൽ വാക്കേറ്റം ഉണ്ടായി.

പ്രതിപക്ഷ അംഗങ്ങളുടെ ആരോപണം പ്രകാരം, ഡയസിൽ നിന്ന് ഇറങ്ങി വന്ന പ്രസിഡന്റ് സിജി ചാക്കോയെ മർദിച്ചു. തടയാൻ ശ്രമിച്ച സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ പ്രഭാ തങ്കച്ചനെയും മർദിച്ചുവെന്നുമാണ് അവരുടെ പരാതി.

അതേസമയം, ഭരണകക്ഷിയുടെ ആരോപണം അനുസരിച്ച് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസിന്റെ സാരി വലിച്ചു കീറുകയും മർദിക്കുകയും ചെയ്തതായി പറയുന്നു. ഇടപെടാൻ എത്തിയ വൈസ് പ്രസിഡന്റ് സെലിൻ വിൽസനും മർദനമേറ്റതായി ഭരണപക്ഷം ആരോപിച്ചു.

സംഭവത്തെ തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ കമ്മിറ്റി ബഹിഷ്കരിച്ചു. സംഘർഷാവസ്ഥ നിലനിന്നതിനാൽ ഇടുക്കി പൊലീസിന്റെ കർശന കാവലിൽ യോഗ നടപടികൾ പൂർത്തിയാക്കി.

കയ്യാങ്കളിയിൽ പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, വൈസ് പ്രസിഡന്റ് സെലിൻ വിൽസൻ, പ്രതിപക്ഷ അംഗങ്ങളായ സിജി ചാക്കോ, പ്രഭാ തങ്കച്ചൻ എന്നിവർക്ക് പരുക്കേറ്റു. ഇവർ തുടർന്ന് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

Recent News

Advertisement
WhiteswanTV Footer