Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഉയർന്നുതന്നെ! സ്വർണവില പവന് 440 രൂപ കൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംസ്ഥാനത്തെ സ്വർണവിലയിൽ തുടർച്ചയായ നാലാം ദിവസവും വർധന. ഇന്ന് പവന് 440 രൂപയും ഗ്രാമിന് 55 രൂപയുമാണ് വില കൂടിയത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 73,040 രൂപയും, ഗ്രാമിന് 9,130 രൂപയുമാണ് വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

രാജ്യാന്തര സ്വർണ്ണ വില വ്യാഴാഴ്ച്ച രാവിലെ നിർണായകമായ 3,400 ഡോളർ നിലവാരത്തിന് മുകളിലാണ് ട്രേഡ് ചെയ്തത്. കേരളത്തിലെ വെള്ളി വിലയിൽ ഇന്ന് വർധനയുണ്ട്.

ഒരു കിലോ വെള്ളിക്ക് 100 രൂപ വർധിച്ച് 1,11,100 രൂപയിലെത്തി. ഒരു ഗ്രാം വെള്ളിക്ക് 111.10 രൂപ, 8 ഗ്രാമിന് 888.80 രൂപ, 10 ഗ്രാമിന് 1,111 രൂപ, 100 ഗ്രാമിന് 11,110 രൂപ എന്നിങ്ങനെയാണ് വില നിലവാരം. ഇന്നലെ ഒരു കിലോ വെള്ളിക്ക് ഒറ്റയടിക്ക് 3,000 രൂപ വർധിച്ചിരുന്നു. ഇതോടെ ഇന്നലെയും ഇന്നുമായി ഒരു കിലോ വെള്ളിക്ക് 3,100 രൂപയുടെ വർധനവാണുണ്ടായത്.

Recent News

Advertisement
WhiteswanTV Footer