സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 9405 രൂപയായി ഉയര്‍ന്നു. പവന് 75240 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപ കുറഞ്ഞ് 7720 രൂപയിലാണ് വ്യാപാരം.
എന്നാല്‍ വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 126 രൂപയാണ് ഇന്നത്തെ വിപണിവില. ചെവ്വാഴ്ച അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുതിച്ചുകയറിയിരുന്നു. ഇന്നലെ വില ഔണ്‍സിന് 3.10 ഡോളര്‍ ഉയര്‍ന്നു. എന്നാല്‍ ഇന്ന് രാവിലെ വില 3386 ഡോളറായി കുറഞ്ഞു. രാജ്യാന്തര വിപണിയിലെ ചലനങ്ങൾ സ്വർണവിപണിയെ സ്വാധീനിക്കും.




