Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും വളരെ പ്രധാനം ; ആരോഗ്യ വകുപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കനത്ത മഴ സംസ്ഥാനത്തുടനീളം ഉണ്ടാകുന്ന വ്യാപക നാശനഷ്ടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ പല ഭാഗത്തും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുകയാണ് ഈ സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും വളരെ പ്രധാനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയ. ഡെങ്കിപ്പനി , എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ മുൻകരുതൽ എടുക്കണം. കൂടാതെ സംസഥാനത്ത് കോവിഡും നേരിയ തോതിൽ വർധിച്ച് വരുകയാണ്. കോവിഡിനെ നേരിടാൻ ഏറ്റവും നല്ല മാർഗം മാസ്ക് ധരിക്കലാണ് കൂടാതെ ഓരോ ഇടവേളകളിലും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകിയാലും കോവിഡിനെ ഒരു വിധം പ്രതിരോധിക്കാം.

കൂടാതെ ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ക്യാമ്പുകളില്‍ ഉണ്ടെങ്കില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. മഴ തുടരുന്നതിനാല്‍ മറ്റ് പകര്‍ച്ചവ്യാധികള്‍ക്കും സാധ്യതയുണ്ട്. പകര്‍ച്ചവ്യാധിയുണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കേണ്ടതാണ് എന്ന മുന്നറിയിപ്പും അരരോഗ്യ വകുപ്പ് നൽകിയിട്ടുണ്ട്. വ്യക്തി ശുചിത്വം പോലെ തന്നെ പരിസര ശുചിത്വവും ഈ സമയം പുലർത്തേണ്ടതാണ്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer