ന്യൂഡൽഹി: ഡൽഹിയിൽ യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പങ്കെടുത്ത പരിപാടിക്കിടെ, ഫോണിലൂടെ ലൈവിൽ വന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മോദിയുടെ വലിയ ആരാധകനാണ് താനെന്നാണ് ട്രംപ് പറഞ്ഞത്.
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികം ആഘോഷിക്കുന്ന ചടങ്ങിലാണ് ട്രംപ് നരേന്ദ്ര മോദിയെ പ്രശംസിച്ചത്. ‘ ഇന്ത്യയിലെ യുഎസ് അംബാസഡറായ സെർജിയോ ഗോർ, നിങ്ങൾ നമ്മുടെ രാജ്യത്തിന്റെ പ്രതിനിധിയാകണം. എനിക്ക് എല്ലാവർക്കും ഒരു ഹലോ പറയാൻ മാത്രമാണ് താല്പര്യം. എനിക്ക് പ്രധാനമന്ത്രിയെ വളരെ ഇഷ്ടമാണ്. മോദി മികച്ചയാളാണ്. അദ്ദേഹം എന്റെ സുഹൃത്താണ്.’- സെർജിയോ ഗോറും റൂബിയോയും നിൽക്കുമ്പോൾ ട്രംപ് ഫോണിലൂടെ പറഞ്ഞു. ഇന്ത്യക്ക് എന്താണോ വേണ്ടത്, അത് അവർക്ക് ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു വലിയ ആരാധകനാണ് ഞാൻ,’- ട്രംപ് പറഞ്ഞു.






