Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

യുക്രെയ്ൻ സമാധാന ഉച്ചകോടി: പ്രമേയത്തിൽ ഒപ്പിടാതെ ഇന്ത്യ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഒബ്ബർഗൻ (സ്വിറ്റ്സർലൻഡ്): 100 ഓളം രാജ്യങ്ങളുടെ നേതൃത്വത്തിൽ നടത്തിയ യുക്രെയ്ൻ സമാധാന ഉച്ചകോടി പ്രമേയത്തിൽ ഒപ്പിടാതെ ഇന്ത്യ. സ്വിറ്റ്സർലൻഡി​ലെ ബർഗൻസ്റ്റോക്ക് റിസോർട്ടിലാണ് രണ്ട് ദിവസ​ത്തെ സമ്മേളനം നടന്നത്.

യുക്രെയ്നിന്റെ പ്രാദേശിക സമഗ്രതയും പരമാധികാരവും അംഗീകരിക്കുകയാണ് മേഖലയിൽ നീതിപൂർവകവും ശാശ്വതവുമായ സമാധാനം കൈവരിക്കാനുള്ള അടിസ്ഥാനമെന്ന പ്രമേയം 80 രാജ്യങ്ങൾ അംഗീകരിച്ചു.

റഷ്യയെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. പ​ങ്കെടുത്തതിൽ ഭൂരിഭാഗവും പാശ്ചാത്യ രാജ്യങ്ങളാണ്. സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തായ്‌ലൻഡ്, ഇന്തോനേഷ്യ, മെക്‌സികോ, യു.എ.ഇ എന്നീ രാജ്യങ്ങളും പ്രമേയത്തിൽ ഒപ്പിട്ടില്ല. ആണവ സുരക്ഷ, ഭക്ഷ്യ സുരക്ഷ, തടവുകാരുടെ കൈമാറ്റം എന്നിവയിലൂ​ന്നിയായിരുന്നു പ്രമേയം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Tags :

Recent News

Advertisement
WhiteswanTV Footer