Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇന്ത്യ-പാക് സംഘര്‍ഷം: നിർണായക പത്രസമ്മേളനം ഇന്ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ണായക വാര്‍ത്താ സമ്മേളനം രാവിലെ 10ന് നടക്കും. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമാണ് വാര്‍ത്താ സമ്മേളനം നടത്തുന്നതെന്നാണ് അഭ്യൂഹം. നേരത്തെ 5.45ന് സൈന്യം വാര്‍ത്താ സമ്മേളനം നടത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ പിന്നീട് ഇതുനീട്ടിവച്ചു. മുന്‍ വാര്‍ത്താ സമ്മേളനങ്ങള്‍ വിദേശകാര്യസെക്രട്ടറിയും, സൈനിക ഉദ്യോഗസ്ഥരുമാണ് കൈകാര്യം ചെയ്തിരുന്നത്.

നിര്‍ണായക പ്രഖ്യാപനങ്ങള്‍ വാര്‍ത്താ സമ്മേളനത്തിലുണ്ടാകുമെന്നാണ് സൂചന.ഇന്നലെ രാത്രി രാജ്യത്തെ 26 സ്ഥലങ്ങളില്‍ ആക്രമണം നടത്താനായിരുന്നു പാകിസ്ഥാന്റെ ശ്രമം. എന്നാല്‍ ശക്തമായി ഇന്ത്യ തിരിച്ചടിച്ചു. നിയന്ത്രണരേഖയിൽ പലയിടത്തും ഇടയ്ക്കിടെ വെടിവയ്പ്പ് തുടരുകയാണെന്ന് റിപ്പോര്‍ട്ട്. വിവിധയിടങ്ങളില്‍ കനത്ത ഷെല്ലാക്രമണം നടന്നുവെന്നാണ് വിവരം. ഉധംപുര്‍, സിര്‍സ എന്നിവിടങ്ങളിലേക്ക് പാകിസ്ഥാന്‍ ആക്രമണം നടത്താന്‍ ശ്രമിച്ചെന്നും സൂചനങ്ങള്‍ പുറത്തുവരുന്നുണ്ട്.

Advertisement
WhiteswanTV Footer