Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

70,000 കോടി ചെലവിൽ ഇന്ത്യൻ നാവികസേനയ്ക്ക് 6 പുതിയ അന്തർവാഹിനികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദില്ലി: ഇന്ത്യന്‍ നാവികസേനക്ക് കരുത്തേകാൻ 6 പുതിയ അന്തര്‍വാഹിനികള്‍ കൂടി എത്തുന്നു. നാവികസേനയ്ക്ക് വേണ്ടിയുള്ള ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കാനുള്ള കരാര്‍ ഇന്ത്യ- ജര്‍മന്‍ സംയുക്ത കമ്പനിക്ക് സ്വന്തം. ജര്‍മ്മന്‍ കമ്പനിയായ തൈസ്സെന്‍ക്രുപ്പ് മറൈന്‍ സിസ്റ്റം, പൊതുമേഖലാ കപ്പല്‍നിര്‍മാണ സ്ഥാപനമായ മസഗോണ്‍ ഡോക്ക്‌യാര്‍ഡ് എന്നിവരുടെ സംയുക്ത സംരംഭത്തിനാണ് അന്തര്‍വാഹിനി നിര്‍മിക്കാനുള്ള കരാര്‍ ലഭ്യമാകുന്നത്. ബിഡ് പ്രതിരോധ മന്ത്രാലയം അംഗീകരിച്ചതായി മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ഇതിനോടകം അറിയിച്ചു.

എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ സംവിധാനമുള്ള അന്തര്‍വാഹിനികൾക്ക് ഏറെനേരം സമുദ്രാന്തര്‍ഭാഗത്ത് പ്രവര്‍ത്തിക്കാനാകുമെന്നാണ് നാവികസേന ആവശ്യപ്പെട്ടിരിക്കുന്നത്. കപ്പലുകളെ ആക്രമിക്കല്‍, കരയാക്രമണത്തിനുള്ള ശേഷി, രഹസ്യവിവര ശേഖരണം അന്തര്‍വാഹിനികളെ ആക്രമിക്കല്‍ എന്നിവ നടപ്പിലാക്കല്‍ തുടങ്ങിയവയാണ് അന്തര്‍വാഹിനികളുടെ പ്രധാന പ്രത്യേകത. 43,000 കോടിരൂപയാണ് പ്രതിരോധമന്ത്രാലയം അന്തര്‍വാഹിനി ഇടപാടിനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ജര്‍മ്മന്‍കമ്പനിയുടെ സാങ്കേതികവിദ്യ പ്രകാരം ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാൻ 70,000 കോടി രൂപയാകുമെന്നാണ് കണക്കാക്കുന്നത്. പ്രതിരോധ മന്ത്രാലയം 2021 ജൂലൈയിൽ ഈ അന്തർവാഹിനികൾക്കായി കരാർ മുന്നോട്ട് വെച്ചിരുന്നു. എന്നാൽ 2023 ഓഗസ്റ്റ് വരെ നീട്ടി. അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നത് പ്രോജക്ട് 75ഐ എന്ന പദ്ധതി പ്രകാരമാണ്. ധാരണയനുസരിച്ച് എംഡിഎല്ലും പ്രതിരോധ മന്ത്രാലയവും തമ്മിലുള്ള കരാർ ഒപ്പിട്ട തീയതി മുതൽ 7 വർഷത്തിനുള്ളിൽ ആദ്യത്തെ അന്തർവാഹിനി ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറണം എന്നാണ്.

Recent News

Advertisement
WhiteswanTV Footer