Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പിൻകോഡുകൾ ​ഇനി വേണ്ട, രാജ്യത്ത് ‘ഡിജിപിന്‍’ അവതരിപ്പിച്ച്‌ ഇന്ത്യൻ തപാൽ വകുപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: രാജ്യത്ത് പിന്‍കോഡിന് പകരം ഉപയോഗിക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ മേല്‍വിലാസമായ ‘ഡിജിപിന്‍’ അവതരിപ്പിച്ചു പോസ്റ്റല്‍ വകുപ്പ്. പത്ത് ഡിജിറ്റുള്ള ആൽഫന്യൂമറിക് കോഡാണ് ഡിജിപിൻ. ഡിജിപിൻ സംവിധാനത്തിലൂടെ മേൽവിലാസം കൃത്യമായി കണ്ടെത്താൻ സാധിക്കും. ഓരോ സ്ഥലത്തിന്‍റെയും അക്ഷാംശവും രേഖാംശവും കണക്കാക്കിയാണ് ഡിജിപിന്‍ എന്ന ഡിജിറ്റല്‍ അഡ്രസ് സൃഷ്ടിക്കപ്പെടുന്നത്. അക്ഷരങ്ങളും അക്കങ്ങളും ചേര്‍ന്ന പത്തക്ക നമ്പറാണ് ഡിജിപിന്‍.

എന്താണ് ഡിജിപിന്‍ എന്നും, ഡിജിപിന്‍ വന്നതോടെ നിങ്ങളുടെ നിലവിലെ പോസ്റ്റല്‍ അഡ്രസ് മാറുമോ എന്നൊക്കെയുള്ള സംശയങ്ങള്‍ പലര്‍ക്കും കാണും. പിന്‍കോ‍ഡ് എന്നത് വിശാലമായ ഒരു പ്രദേശത്തിനാകെ വരുന്ന തിരിച്ചറിയല്‍ നമ്പറായിരുന്നു. അതായത്, ഒരു പിന്‍കോഡിന് കീഴില്‍ വലിയൊരു പ്രദേശവും അവിടുത്തെ വീടുകളും സ്ഥാപനങ്ങളുമെല്ലാം ഉള്‍പ്പെടുന്നു. എന്നാല്‍ നാല് മീറ്റര്‍ ചുറ്റളവിലേക്ക് വരെ ചുരുങ്ങുന്ന തരത്തില്‍ കിറുകൃത്യമായ ലൊക്കേഷന്‍ ടാഗിംഗാണ് ഡിജിപിനിന്‍റെ സവിശേഷത. നിങ്ങളുടെ വീടോ സ്ഥാപനമോ ഓഫീസോ മറ്റൊരാള്‍ക്ക് മനസിലാക്കാന്‍ ഡിജിപിന്‍ ഉപയോഗിച്ചാല്‍ വളരെയെളുപ്പം കഴിയും.

വിദൂര പ്രദേശങ്ങളിൽ ഡെലിവറികൾ കാര്യക്ഷമമാക്കാനും, ആംബുലൻസ്, ഫയർ റെസ്ക്യൂ പ്രവർത്തനങ്ങൾ പോലുള്ള അടിയന്തര സേവനങ്ങൾ മെച്ചപ്പെടുത്താനും ഈ സംവിധാനംകൊണ്ട്‌ സാധിക്കും. ഓഫ്‌ലൈനിലും ഉപയോഗിക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിട്ടുള്ളതാണ് ഡിജിപിൻ ഡിജിറ്റല്‍ അഡ്രസ് സിസ്റ്റം. ഡിജിപിൻ ലഭ്യമാക്കുന്നതിനും ഡീകോഡ് ചെയ്യുന്നതിനുമായി പ്രോഗ്രാമിംഗ് കോഡ് തപാൽ വകുപ്പ് പബ്ലിക് ഡൊമൈനില്‍ പങ്കിട്ടിട്ടുണ്ട്.

ഐഐടി ഹൈദരാബാദ്, ഐഎസ്ആർഒ എന്നിവയുടെ സഹകരണത്തോടെ തപാൽ വകുപ്പ് വികസിപ്പിച്ചെടുത്ത ഒരു ഓപ്പൺ സോഴ്‌സ് അഡ്രസിംഗ് സിസ്റ്റമാണ് ഡിജിപിൻ. ഫ്ലിപ്കാർട്ട്, ആമസോൺ പോലുള്ള ഓൺലൈൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ഡിജിപിന്‍ നല്‍കുന്നത് വഴി ഡെലിവറികള്‍ വേഗത്തിലാക്കാം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Tags :

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix