Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഐപിഎല്ലില്‍ ഇന്ന് ; രാജസ്ഥാന്‍-ബംഗളൂരു , ഡല്‍ഹി ക്യാപിറ്റല്‍സ് – മുംബൈ ഇന്ത്യന്‍സ് പോരാട്ടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. . സഞ്ജു സാംസന്റെ രാജസ്ഥാന്‍ റോയല്‍സ്, വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടുന്ന മത്സരമാണ് ആദ്യം. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് മത്സരം. രാത്രി ഏഴരയ്ക്ക് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഡല്‍ഹി മുംബൈ ഇന്ത്യന്‍സ് പോരാട്ടമാണ്.

വിജയവഴിയില്‍ തിരിച്ചെത്തുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെയും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെയും ലക്ഷ്യം. തുടരെ രണ്ട് ജയങ്ങള്‍ക്ക് ശേഷം വീണ്ടും തോല്‍വിയുടെ കൈപ്പറിഞ്ഞ നില്‍ക്കുകയാണ് സഞ്ജുവും കൂട്ടരും. ബാറ്റിങ് നിരയുടെ സ്ഥിരതയില്ലായ്മയാണ് ടീം നേരിടുന്ന പ്രധാന പ്രശ്നം. അതേസമയം, മത്സരം എതിരാളിയുടെ തട്ടകത്തിലായതിന്റെ ആശ്വാസത്തിലാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു. കാരണം, ആര്‍സിബി സീസണില്‍ തോറ്റ രണ്ട് കളിയും ഹോം ഗ്രൗണ്ടിലായിരുന്നു. രാജസ്ഥാന്റെ മൈതാനമായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നാലാം ജയത്തോടെ പോയിന്റ് പട്ടികയില്‍ മുന്നേറാമെന്ന പ്രതീക്ഷയിലാണ് രജത് പാട്ടിഥാറും സംഘവും.

രാത്രി ഏഴരയ്ക്ക് നടക്കുന്ന രണ്ടാം മത്സരത്തില്‍ തോല്‍വിയറിയാത്ത ഡല്‍ഹി ക്യാപിറ്റല്‍സിന്റെ എതിരാളികള്‍ മുംബൈ ഇന്ത്യന്‍സ്. അഞ്ചാം ജയത്തോടെ പ്ലേ ഓഫിനോട് അടുക്കുകയാണ് അക്സര്‍ പട്ടേലിന്റെയും ടീമിന്റെയും ലക്ഷ്യം. അതേസമയം, ഹാട്രിക് തോല്‍വി ഒഴിവാക്കണം മുംബൈ ഇന്ത്യന്‍സിന്. അഞ്ച് കളിയില്‍ നാലും തോറ്റ ഹാര്‍ദികിന്റെ ടീമിന് വെറും രണ്ട് പോയിന്റ് മാത്രമാണുള്ളത്. ഇഷ്ട എതിരാളികളിലൊന്നായ ഡല്‍ഹിക്കെതിരെ രോഹിത് ശര്‍മ്മ ഫോമിലേക്കുയരുമെന്ന പ്രതീക്ഷയില്‍ ആരാധകരും കാത്തിരിപ്പിലാണ്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Advertisement
WhiteswanTV Footer