മലപ്പുറം: കളാട് ഇസ്മത്ത് ഇംഗ്ലീഷ് സ്കൂൾ സംഘടിപ്പിച്ച ‘ആർട്ടിവ’ കിഡ്‌സ് ഫെസ്റ്റ് പൂക്കയിൽ ഖദീജ ഓഡിറ്റോറിയത്തിൽ വർണ്ണാഭമായി നടന്നു.താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ചെറിയമുണ്ടം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് ഇത്തരം കലാമേളകൾ അത്യന്താപേക്ഷിതമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് നൗഷാദ് ചെറിയമുണ്ടം പറഞ്ഞു.
വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച മേളയിൽ കോൽക്കളി, ദഫ്, ഫ്ലവർ ഷോ, ഗാനം പ്രസംഗം തുടങ്ങിയ ഇനങ്ങളിൽ സ്കൂളിലെ പ്രതിഭകൾ മാറ്റുരച്ചു. സ്കൂൾ പ്രിൻസിപ്പൽ പി ടി മുഹമ്മദ് അഫ്ളൽ അധ്യക്ഷത വഹിച്ചു. മാനേജർ അബ്ദുറഷീദ് ഫാളിലി, കുഞ്ഞു കാളാട്, ബാവ കാന്തള്ളൂർ പ്രസംഗിച്ചു. ഫൈസൽ സഖാഫി, സലീം സഖാഫി, സലീന, സഫീറ, സുജന നേതൃത്വം നൽകി.




