ലോകത്തിന്റെ ആയുദ്ധ കലവറയായി മാറുകയാണ് ഇസ്രായേൽ. ഇസ്രായേല്‍ സൈനിക കയറ്റുമതിയില്‍ പുതിയ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ്. ഇസ്രായേൽ ആയുധ വിൽപ്പനയിൽ പ്രധാന ശക്തികളാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2024 ല്‍ 14.8 ബില്യണ്‍ ഡോളറിന്റെ പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ അവര്‍ വിറ്റു.
2023 ലെ അവരുടെ മുന്‍ റെക്കോഡ് മറികടക്കുകയും ചെയ്തു. അയുധ കയറ്റുമതിയിലെ വാര്‍ഷിക വളര്‍ച്ച 13% ആണ്. ഗാസയിലെ യുദ്ധവുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ പലപ്പോഴും മുള്‍മുനയിലാണ്. വെടിനിര്‍ത്തലും, ധാരണങ്ങളും തുടര്‍ച്ചയായി ലംഘിക്കപ്പെടുന്നു. എന്നിട്ടും നിലയ്ക്കാത്ത ആയുധ കയറ്റുമതിയില്‍ ലോകം ഞെട്ടിയിരിക്കുകയാണ്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഇസ്രായേൽ കയറ്റുമതിയില്‍ റെക്കോഡ് സൃഷ്ടിക്കുന്നത്. യുക്രൈന്‍ യുദ്ധകാലത്ത് റഷ്യയുടെ പ്രതിരോധ കയറ്റുമതി ഗണ്യമായി കുറഞ്ഞിരുന്നു.
2024-ല്‍ ഇസ്രായേലിന്റെ പ്രതിരോധ കയറ്റുമതിയുടെ പകുതിയിലധികവും യൂറോപ്യന്‍ രാജ്യങ്ങളിലേക്കായിരുന്നു. ഏകദേശം 54%. 2023-ല്‍ ഈ പങ്ക് 35% മാത്രമായിരുന്നു. ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസും, ജര്‍മ്മനിയും തമ്മില്‍ ഒപ്പുവച്ചത് 3.8 ബില്യണ്‍ ഡോളറിന്റെ കരാറാണ്. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്.
വളരെക്കാലമായി ഇസ്രായേലി ആയുധങ്ങളുടെ പ്രധാന വിപണിയാണ് ഇന്ത്യ. 2020 നും 2024 നും ഇടയില്‍ യുക്രൈനിന് ശേഷം ലോകത്തെ രണ്ടാമത്തെ വലിയ ആയുധ ഇറക്കുമതിക്കാരായിരുന്നു ഇന്ത്യ. ഇന്ത്യന്‍ വിതരണക്കാരില്‍ റഷ്യയ്ക്കും, ഫ്രാന്‍സിനും പിന്നില്‍ മൂന്നാമതാണ് ഇസ്രായേല്‍. ഇന്ത്യന്‍ ആയുധ ഇറക്കുമതിയില്‍ 13% പങ്കാണ് ഇസ്രായേലിനുള്ളത്. ഇത് രണ്ട് രാജ്യങ്ങളും തമ്മിലുള്ള ശക്തമായ പ്രതിരോധ ബന്ധത്തെ സൂചിപ്പിക്കുന്നതാണ്.
Content: Israel as the world’s weapons cache




